കൊച്ചി: കേരളത്തില്‍ സ്വര്‍ണവില നേരിയ കുറവ്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ചൊവാഴ്ച്ച സ്വര്‍ണവില പവന് 35,320 രൂപയും ഗ്രാമിന് 4,415 രൂപയുമായി. ഏപ്രിലിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണം തിങ്കളാഴ്ച്ച വില്‍ക്കപ്പെട്ടത്. ഇന്നലെ പവന് 35,400 രൂപയും ഗ്രാമിന് 4,425 രൂപയുമായിരുന്നു. ഈ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലനിലവാരം പവന് 33,320 രൂപയാണ് (ഏപ്രില്‍ ഒന്നിന്).
ഏപ്രില്‍ മാസം ഇതുവരെ പവന് 2,000 രൂപയുടെ വിലവര്‍ധനവ് സംഭവിച്ചു. നേരത്തെ, മാര്‍ച്ചില്‍ 1,560 രൂപയും ഫെബ്രുവരിയില്‍ 2,640 രൂപയും പവന് വില കുറഞ്ഞിരുന്നു. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 34,440 രൂപയും (മാര്‍ച്ച് ഒന്നിന്) ഏറ്റവും കുറഞ്ഞ നിരക്ക് 32,880 രൂപയുമായിരുന്നു (മാര്‍ച്ച് 31). സംസ്ഥാനത്തെ വെള്ളി നിരക്കില്‍ ഇന്ന് മാറ്റമില്ല. 1 ഗ്രാം വെള്ളിക്ക് 68.60 രൂപയാണ് ചൊവാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 548.80 രൂപ.
ആഗോള വിപണിയിലെ ചലനങ്ങള്‍ കണക്കിലെടുത്ത് ദേശീയ വിപണിയിലും പൊന്നിന് ഇന്ന് വില കുറഞ്ഞിട്ടുണ്ട്. രാജ്യത്തെ പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) 10 ഗ്രാം സ്വര്‍ണം 47,380 രൂപ വില രേഖപ്പെടുത്തുന്നു. വെള്ളിയുടെ കിലോ നിരക്ക് 0.45 ശതമാനം ഇടിഞ്ഞ് 68,635 രൂപയിലെത്തി.
ഇന്നലെ കഴിഞ്ഞ രണ്ടു മാസത്തെ ഏറ്റവും ഉയര്‍ന്ന വിലനിലവാരം സ്വര്‍ണം കാഴ്ച്ചവെച്ചിരുന്നു. 10 ഗ്രാമിന് 47,850 രൂപ വരെ എംസിഎക്സില്‍ സ്വര്‍ണം വിലനിലവാരം കയ്യടക്കി. നിലവില്‍ 46,200 രൂപയില്‍ സ്വര്‍ണത്തിന് എംസിഎക്സില്‍ പിന്തുണ ലഭിക്കും. 48,240 രൂപയില്‍ പ്രതിരോധവും നേരിടും. അമേരിക്കയുടെ ട്രഷറി വരുമാനം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ആഗോള വിപണിയില്‍ സ്വര്‍ണത്തിന് തിളക്കം കുറഞ്ഞത്.
ഇതേസമയം, ദുര്‍ബലമായ ഡോളര്‍ സൂചിക പൊന്നിന്റെ വീഴ്ച്ച കുറച്ചു. ഔണ്‍സിന് 0.2 ശതമാനം ഇടിവോടെ 1,766.32 ഡോളര്‍ എന്ന നിലയില്‍ ഇന്ന് സ്വര്‍ണ വ്യാപാരം പുരോഗമിക്കുകയാണ്. തിങ്കളാഴ്ച്ച 1,789.77 ഡോളര്‍ വരെ സ്വര്‍ണം നില മെച്ചപ്പെടുത്തിയിരുന്നു. 1,760 ഡോളറിന് മുകളില്‍ തുടരുന്നതുവരെയും സ്വര്‍ണം പോസിറ്റീവ് ട്രെന്‍ഡ് കാഴ്ച്ചവെക്കുമെന്നാണ് ഈ രംഗത്തുള്ള വിദഗ്ധരുടെ അഭിപ്രായം.
ഇപ്പോഴത്തെ ചിത്രം പരിശോധിച്ചാല്‍ 1,820 ഡോളര്‍ വരെയും കുതിക്കാന്‍ പൊന്നിന് സാധിക്കും. എന്നാല്‍ 1,725 ഡോളറിന് താഴേക്ക് വീണാല്‍ സ്വര്‍ണത്തിന് പെട്ടെന്നൊരു തിരിച്ചുവരവ് സാധ്യമല്ലെന്ന് ഇവര്‍ സൂചിപ്പിക്കുന്നു.
തിങ്കളാഴ്ച്ച 10 വര്‍ഷം കാലാവധിയുള്ള അമേരിക്കന്‍ ട്രഷറി ബോണ്ടുകളുടെ നേട്ടം 1.6 ശതമാനത്തിന് മുകളില്‍ കുതിക്കുകയുണ്ടായി. കഴിഞ്ഞ അഞ്ചാഴ്ച്ചക്കിടയിലെ ഏറ്റവും താഴ്ന്ന നില തൊട്ടതിന് ശേഷമാണ് അമേരിക്കന്‍ ബോണ്ടുകള്‍ തിരിച്ചെത്തുന്നത്.
നഷ്ടസാധ്യതയില്ലാത്ത ബോണ്ട് വരുമാനം കൂടുമ്പോള്‍ പലിശ ലഭിക്കാത്ത സ്വര്‍ണത്തിന് വിലയിടിയുന്നത് പതിവാണ്. എന്നാല്‍ ഡോളര്‍ സൂചിക 0.2 ശതമാനം ഇടിഞ്ഞ് 90.88 എന്ന നിലയിലേക്ക് ഇടറിയത് സ്വര്‍ണത്തിന്റെ വീഴ്ച്ചയുടെ ആഘാതം കുറച്ചു. മറ്റു വിലയേറിയ ലോഹങ്ങളുടെ കാര്യമെടുത്താല്‍ വെള്ളിയുടെ ഔണ്‍സ് നിരക്ക് 0.2 ശതമാനം കുറഞ്ഞ് 25.75 ഡോളറിലെത്തി. പ്ലാറ്റിനത്തിന്റെ ഔണ്‍സ് നിരക്ക് 0.3 ശതമാനം കുറഞ്ഞ് 1,202.32 ഡോളറിലും നില്‍ക്കുകയാണ്.
More From GoodReturns

യുദ്ധവും പണപ്പെരുപ്പവും തിരിച്ചടിക്കുന്നു, തകർന്നടിഞ്ഞ് ഇന്ത്യൻ ഓഹരി വിപണി, നിഫ്റ്റി 23000 പോയിന്റിൽ

എട്ടാം ശമ്പള കമ്മീഷൻ: നിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള തീയ്യതി നീട്ടി, നിങ്ങളുടെ നിർദ്ദേശം എങ്ങനെ നൽകാം..?

ആഗോള വിപണിയിൽ എണ്ണവില കുതിക്കുന്നു; ഇന്ത്യയിൽ വില കൂട്ടാനാകാതെ കമ്പനികൾ, കാരണമിതാണ്

സാമ്പത്തിക വർഷം അവസാനിക്കുന്നു; മാർച്ച് 31-ന് മുൻപ് നിങ്ങൾ ചെയ്യേണ്ട 5 പ്രധാന കാര്യങ്ങൾ

Eid-ul-Fitr 2026: കേരളത്തിലും ഗൾഫിലും പെരുന്നാൾ എന്ന്..? ചന്ദ്രൻ എപ്പോൾ ദൃശ്യമാകും, അറിയേണ്ടതെല്ലാം

കേന്ദ്രീയ വിദ്യാലയങ്ങളിൽ പഠിക്കാം, അപേക്ഷ നൽകേണ്ട സമയമായി, യോഗ്യതാ മാനദണ്ഡങ്ങളും വിശദാംശങ്ങളും അറിയാം

ബുക്ക് ചെയ്തിട്ടും എൽപിജി സിലിണ്ടർ കിട്ടിയില്ലേ..? പേടിക്കേണ്ട ആവശ്യമില്ല, ഡെലിവറി സ്റ്റാറ്റസ് പരിശോധിക്കാം

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്, പക്ഷെ പേടി വേണ്ട, അറിയാം ഇന്നത്തെ പവന്റെ നിരക്ക്

ഡിജിറ്റൽ അറസ്റ്റിലൂടെ നോയിഡ സ്വദേശിക്ക് നഷ്ടമായത് 1 കോടി രൂപ: ഈ അബദ്ധം നിങ്ങൾക്ക് പറ്റാതിരിക്കാൻ 5 കാര്യങ്ങൾ..

സാമ്പത്തിക ഭാവി കെട്ടിപ്പടുക്കാം; ജെൻ സീ തലമുറ അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

പുറത്തിറങ്ങുമ്പോൾ കുട എടുക്കാൻ മറക്കരുത്, വരുന്നത് ഇടിമിന്നലോട് കൂടിയ മഴ, അറിയാം കാലാവസ്ഥാ റിപ്പോർട്ട്



Click it and Unblock the Notifications