കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുത്തനെ കൂടി. പവന് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ബുധനാഴ്ച്ച സ്വര്‍ണവില പവന് 35,880 രൂപയും ഗ്രാമിന് 4,485 രൂപയുമായി. ഏപ്രിലിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണം ഇന്ന് വില്‍ക്കപ്പെടുന്നത്. ഇന്നലെ പവന് 35,320 രൂപയും ഗ്രാമിന് 4,415 രൂപയുമായിരുന്നു. ഈ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലനിലവാരം പവന് 33,320 രൂപയാണ് (ഏപ്രില്‍ ഒന്നിന്).

ഏപ്രില്‍ മാസം ഇതുവരെ പവന് 2,560 രൂപയുടെ വിലവര്‍ധനവ് സംഭവിച്ചു. നേരത്തെ, മാര്‍ച്ചില്‍ 1,560 രൂപയും ഫെബ്രുവരിയില്‍ 2,640 രൂപയും പവന് വില കുറഞ്ഞിരുന്നു. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 34,440 രൂപയും (മാര്‍ച്ച് ഒന്നിന്) ഏറ്റവും കുറഞ്ഞ നിരക്ക് 32,880 രൂപയുമായിരുന്നു (മാര്‍ച്ച് 31). സംസ്ഥാനത്തെ വെള്ളി നിരക്കില്‍ ചെറിയ മാറ്റം സംഭവിച്ചു. 1 ഗ്രാം വെള്ളിക്ക് 68.80 രൂപയാണ് ബുധനാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 550.40 രൂപ.
ഇന്ത്യയിലെ പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) 10 ഗ്രാം സ്വര്‍ണം 47,533 രൂപയാണ് ഇന്നലെ വില രേഖപ്പെടുത്തിയത്. വെള്ളിയുടെ കിലോ നിരക്ക് 68,875 രൂപയിലും എത്തുകയുണ്ടായി. ഇന്നലെ 10 ഗ്രാമിന് 47,478 രൂപ എന്ന നിരക്കിലാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണം വില്‍ക്കപ്പെട്ടത്. വെള്ളി കിലോ അടിസ്ഥാനത്തില്‍ വില്ക്കപ്പെട്ടതാകട്ടെ 68,743 രൂപയ്ക്കും.
ഡോളര്‍ സൂചിക ദുര്‍ബലമായതും അമേരിക്കയുടെ ട്രഷറി ബോണ്ട് വരുമാനം താഴ്ന്ന നിലയിലേക്ക് എത്തിയതുമാണ് സ്വര്‍ണത്തിന് വില ഉയരാന്‍ കാരണം. ആഗോള കമ്പോളത്തില്‍ സ്പോട് സ്വര്‍ണത്തിന്റെ ഔണ്‍സ് വില 1,781.87 ഡോളറാണ് ഇന്ന്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഇന്ത്യയില്‍ സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത്. അന്ന് 10 ഗ്രാം സ്വര്‍ണം 56,200 രൂപ വില കയ്യടക്കി. എന്നാല്‍ ആഗോള സമ്പദ്ഘടനകള്‍ തിരിച്ചുവരുന്ന പശ്ചാത്തലത്തില്‍ നിക്ഷേപകര്‍ സ്വര്‍ണത്തില്‍ നിന്നുള്ള ശ്രദ്ധ തിരിച്ചു. ഇതോടെ പൊന്നിന് വിലയിടിയാനും തുടങ്ങി. എന്നാല്‍ ഇപ്പോള്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലം സ്വര്‍ണവിലയെ ഒരിക്കല്‍ക്കൂടി സ്വാധീനിക്കുകയാണ്.
More From GoodReturns

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ!

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകളും ലാഭകരമായ വഴികളും അറിയാം

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ഞായറാഴ്ച സ്വർണ്ണവിലയിൽ മാറ്റമില്ല; ആഭരണങ്ങൾ വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തെക്കാൾ ലാഭകരമാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ!



Click it and Unblock the Notifications