രണ്ടു ദിവസം കൊണ്ട് പൊന്നിന് 700 രൂപ കൂടി; അറിയാം ഇന്നത്തെ നിരക്കുകള്‍

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില തുടരെ വര്‍ധിക്കുകയാണ്. പവന് 200 രൂപയും ഗ്രാമിന് 70 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ വ്യാഴാഴ്ച്ച സ്വര്‍ണവില പവന് 36,080 രൂപയും ഗ്രാമിന് 4,510 രൂപയുമായി. ഏപ്രിലിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണം ഇന്ന് വില്‍ക്കപ്പെടുന്നത്. ഇന്നലെ പവന് 35,880 രൂപയും ഗ്രാമിന് 4,485 രൂപയുമായിരുന്നു. ഈ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലനിലവാരം പവന് 33,320 രൂപയാണ് (ഏപ്രില്‍ ഒന്നിന്).

സ്വർണവില ഇതുവരെ

ഏപ്രില്‍ മാസം ഇതുവരെ പവന് 2,760 രൂപയുടെ വിലവര്‍ധനവ് സംഭവിച്ചു. നേരത്തെ, മാര്‍ച്ചില്‍ 1,560 രൂപയും ഫെബ്രുവരിയില്‍ 2,640 രൂപയും പവന് വില കുറഞ്ഞിരുന്നു. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 34,440 രൂപയും (മാര്‍ച്ച് ഒന്നിന്) ഏറ്റവും കുറഞ്ഞ നിരക്ക് 32,880 രൂപയുമായിരുന്നു (മാര്‍ച്ച് 31). സംസ്ഥാനത്തെ വെള്ളി നിരക്കില്‍ ചെറിയ മാറ്റം സംഭവിച്ചു. 1 ഗ്രാം വെള്ളിക്ക് 70.30 രൂപയാണ് വ്യാഴാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 562.40 രൂപ.

ദേശീയ വിപണി

ദേശീയ വിപണിയില്‍ ഇന്ന് സ്വര്‍ണവില കുറയുകയാണ് ചെയ്തത്. രാജ്യത്തെ പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്‌സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്) 10 ഗ്രാം സ്വര്‍ണം 0.07 ശതമാനം ഇടിവോടെ 48.195 രൂപ വില രേഖപ്പെടുത്തുന്നു. വെള്ളിയുടെ കിലോ നിരക്ക് 0.04 ശതമാനം ഇടിഞ്ഞ് 70,310 രൂപയുമായി. ഇന്നലെ 10 ഗ്രാം സ്വര്‍ണത്തിന്റെ വില കഴിഞ്ഞ രണ്ടു മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തിയിരുന്നു (48,200 രൂപ). എംസിഎക്‌സില്‍ 46,200 രൂപ മുതലാണ് സ്വര്‍ണത്തിന്റെ പിന്തുണ നില. പ്രതിരോധ നില 48,240 രൂപയും.

വില കൂടുന്നു

ആഗോള വിപണിയിലെ സംഭവവികാസങ്ങള്‍ മാനിച്ച് 10 ഗ്രാം സ്വര്‍ണത്തിന്റെ വില 4,000 രൂപയ്ക്ക് മുകളിലാണ് ഈ മാസം വര്‍ധിച്ചിരിക്കുന്നത്. നേരത്തെ, അമേരിക്കയുടെ ബോണ്ട് വരുമാനം കുത്തനെ ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിന്റെ മാറ്റു കുറഞ്ഞതും. ഇപ്പോള്‍ ബോണ്ട് വരുമാനം ക്രമപ്പെട്ടു. ഒപ്പം ഡോളര്‍ സൂചികയും ദുര്‍ബലമായി. ഇതിനിടെ കോവിഡ് കേസുകള്‍ കാര്യമായി വര്‍ധിക്കുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

വില ഉയരാം

ആഗോള വിപണിയില്‍ ഔണ്‍സിന് 1,793.32 ഡോളര്‍ എന്ന നിരക്കിലാണ് സ്വര്‍ണ വ്യാപാരം ഇന്ന് പുരോഗമിക്കുന്നത്. നേരത്തെ, രണ്ടു മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന വിലനിലവാരത്തിലേക്ക് സ്വര്‍ണം എത്തിയിരുന്നു (1,797.67 ഡോളര്‍). 1,760 ഡോളറിന് മുകളില്‍ വില തുടരും വരെയും സ്വര്‍ണം പോസിറ്റീവ് ട്രെന്‍ഡ് കാഴ്ച്ചവെക്കുമെന്നാണ് ഈ രംഗത്തുള്ള വിദഗ്ധരുടെ അഭിപ്രായം. 1,820 ഡോളര്‍ നിലവാരം വരെ സ്വര്‍ണവില മുന്നേറാന്‍ സാധ്യതയുണ്ട്.

മറ്റു ലോഹങ്ങൾ

ഇന്നലെ അമേരിക്കന്‍ ബോണ്ടുകളുടെ നേട്ടം 1.6 ശതമാനത്തിന് താഴേക്ക് പോയിരുന്നു. ഇതോടെ സ്വര്‍ണത്തിന്റെ അവസരാത്മക ചിലവ് കുറഞ്ഞു. ഡോളര്‍ സൂചിക 0.09 ശതമാനം ഇടിവോടെ 91.043 എന്ന നിലയിലേക്ക് ഇപ്പോള്‍ വന്നിട്ടുണ്ട്. മറ്റു വിലയേറിയ ലോഹങ്ങളുടെ കാര്യമെടുത്താല്‍ വെള്ളിയുടെ ഔണ്‍സ് നിരക്ക് 0.5 ശതമാനം കുറഞ്ഞ് 26.45 ഡോളറിലെത്തി. പ്ലാറ്റിനത്തിന്റെ ഔണ്‍സ് നിരക്ക് 0.2 ശതമാനം ഇടിഞ്ഞ് 1,211.32 ഡോളറിലും വന്നുനില്‍ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X