കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ചാഞ്ചാടുകയാണ്. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് ഇന്ന് വില കൂടിയത്. ഇതോടെ വ്യാഴാഴ്ച്ച സ്വര്‍ണവില പവന് 35,440 രൂപയും ഗ്രാമിന് 4,430 രൂപയുമായി. ഇന്നലെ പവന് 35,320 രൂപയും ഗ്രാമിന് 4,415 രൂപയുമായിരുന്നു. ഈ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലനിലവാരം പവന് 33,320 രൂപയാണ് (ഏപ്രില്‍ ഒന്നിന്).
ഏപ്രില്‍ മാസം ഇതുവരെ പവന് 2,120 രൂപയുടെ വിലവര്‍ധനവാണ് സംഭവിച്ചത്. നേരത്തെ, മാര്‍ച്ചില്‍ 1,560 രൂപയും ഫെബ്രുവരിയില്‍ 2,640 രൂപയും പവന് വില കുറഞ്ഞിരുന്നു. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 34,440 രൂപയും (മാര്‍ച്ച് ഒന്നിന്) ഏറ്റവും കുറഞ്ഞ നിരക്ക് 32,880 രൂപയുമായിരുന്നു (മാര്‍ച്ച് 31). സംസ്ഥാനത്തെ വെള്ളി നിരക്കിലും ഇന്ന് ചെറിയ മാറ്റം സംഭവിച്ചു. 1 ഗ്രാം വെള്ളിക്ക് 68.60 രൂപയാണ് വ്യാഴാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 548.80 രൂപ.
ദേശീയ വിപണിയിലും സ്വര്‍ണവില ഇന്ന് ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ അഞ്ച് ദിവസത്തെ വീഴ്ച്ചയ്ക്ക് ശേഷം സ്വര്‍ണം 10 ഗ്രാമിന് 47,265 രൂപയാണ് എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) വില രേഖപ്പെടുത്തുന്നത്. വിലവര്‍ധനവ് 0.4 ശതമാനം. വെള്ളിയുടെ കിലോ നിരക്ക് 1.1 ശതമാനം കൂടി 68,534 രൂപയിലുമെത്തി. ഇന്നലെ സ്വര്‍ണവില 0.42 ശതമാനവും വെള്ളിവില 1.75 ശതമാനവും എംസിഎക്സില്‍ ഇടിഞ്ഞിരുന്നു.
കഴിഞ്ഞയാഴ്ച്ച 48,400 രൂപ വരെയാണ് സ്വര്‍ണവില കുതിച്ചത് (10 ഗ്രാമിന്). എന്നാല്‍ ആഗോള കമ്പോളത്തില്‍ പൊന്നിന് വിലയിടിഞ്ഞതോടെ ഇന്ത്യയിലും സ്വര്‍ണവില പിന്‍വാങ്ങി. ഈ വര്‍ഷം സ്വര്‍ണവിലയിലുള്ള ചാഞ്ചാട്ടം തുടരുകയാണ്. കഴിഞ്ഞവര്‍ഷം കോവിഡ് ഭീതിയില്‍ സമ്പദ്ഘടനകള്‍ നിശ്ചലമായപ്പോള്‍ സ്വര്‍ണം വാങ്ങുന്ന തിരക്കിലായിരുന്നു നിക്ഷേപകര്‍. ലോകരാജ്യങ്ങള്‍ സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിച്ചതും സ്വര്‍ണത്തിന് ഗുണമായി. ഇതേത്തുടര്‍ന്ന് ഓഗസ്റ്റില്‍ 10 ഗ്രാമിന് 56,200 രൂപ വരെ വിലനിലവാരം സ്വര്‍ണം കയ്യടക്കി.
പക്ഷെ കോവിഡ് ഭീതി പതിയെ വിട്ടുമാറിയതോടെ നിക്ഷേപകര്‍ റിസ്ക് കൂടിയ നിക്ഷേപങ്ങളിലേക്ക് ശ്രദ്ധതിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സ്വര്‍ണത്തിന്റെ വിലയിടിച്ചില്‍. അമേരിക്കന്‍ ബോണ്ടുകള്‍ ഉയര്‍ന്ന വരുമാനം നല്‍കുന്നതും ഈ വര്‍ഷം സ്വര്‍ണത്തിന് ക്ഷീണം ചെയ്യുന്നുണ്ട്. ലോകമെങ്ങും വാക്സിനേഷന് നടപടികള്‍ ദ്രുതഗതിയില്‍ നടക്കുന്നതുകൊണ്ട് സമ്പദ്ഘടനകള്‍ വൈകാതെ പഴയപടിയാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് നിക്ഷേപകര്‍.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഇന്ന് നേരിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. പണനയം ഉദാരമായി നിലനിര്‍ത്താനുള്ള അമേരിക്കന്‍ കേന്ദ്ര ബാങ്കിന്റെ തീരുമാനം (യുഎസ് ഫെഡറല്‍ റിസര്‍വ്) പൊന്നിന് പുത്തനുണര്‍വ് നല്കി. ഒപ്പം ഡോളര്‍ സൂചിക ദുര്‍ബലമായി തുടരുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. ഔണ്‍സിന് 1,784.94 ഡോളറാണ് ഇന്ന് സ്വര്‍ണത്തിന് വില. 0.2 ശതമാനം വിലവര്‍ധനവ്. ഇന്നലെ മറ്റു പ്രമുഖ കറന്‍സികള്‍ക്ക് എതിരെ ഡോളര്‍ സൂചിക 0.05 ശതമാനം ഇടിഞ്ഞിരുന്നു.
മറ്റു വിലയേറിയ ലോഹങ്ങളുടെ കാര്യമെടുത്താല്‍ ഇന്ന് വെള്ളിയുടെ ഔണ്‍സ് നിരക്ക് 0.6 ശതമാനം ഉയര്‍ന്ന് 26.34 ഡോളറിലെത്തി; പ്ലാറ്റിനത്തിന്റെ ഔണ്‍സ് നിരക്ക് 0.3 ശതമാനം ഉയര്‍ന്ന് 1,222.93 ഡോളറും രേഖപ്പെടുത്തുന്നു.
More From GoodReturns

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട നിർണായക വിവരങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; ഇന്നത്തെ നിരക്കും കേരളത്തിലെ വിലയും അറിയാം

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകളും ലാഭകരമായ വഴികളും അറിയാം

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ: ലാഭകരമായ പർച്ചേസിന് ഈ കാര്യങ്ങൾ അറിയൂ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ദുബായിൽ സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തെക്കാൾ ലാഭകരമാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ!



Click it and Unblock the Notifications