കൊച്ചി: ഒരിടവേളയ്ക്ക് ശേഷം കേരളത്തില്‍ സ്വര്‍ണവില കുതിച്ചുയരുന്നു. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ശനിയാഴ്ച്ച സ്വര്‍ണവില പവന് 35,320 രൂപയും ഗ്രാമിന് 4,415 രൂപയുമായി. ഏപ്രിലിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് സ്വര്‍ണം ഇന്ന് വ്യാപാരം ചെയ്യപ്പെടുന്നത്. വെള്ളിയാഴ്ച്ച പവന് 35,200 രൂപയും ഗ്രാമിന് 4,400 രൂപയുമായിരുന്നു. ഈ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലനിലവാരം പവന് 33,320 രൂപയാണ് (ഏപ്രില്‍ ഒന്നിന്).
ഏപ്രില്‍ മാസം ഇതുവരെ പവന് 2,000 രൂപയുടെ വിലവര്‍ധനവ് സംഭവിച്ചു. നേരത്തെ, മാര്‍ച്ചില്‍ 1,560 രൂപയും ഫെബ്രുവരിയില്‍ 2,640 രൂപയും പവന് വില കുറഞ്ഞിരുന്നു. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 34,440 രൂപയും (മാര്‍ച്ച് ഒന്നിന്) ഏറ്റവും കുറഞ്ഞ നിരക്ക് 32,880 രൂപയുമായിരുന്നു (മാര്‍ച്ച് 31). സംസ്ഥാനത്തെ വെള്ളി നിരക്കില്‍ ഇന്ന് മാറ്റമില്ല. 1 ഗ്രാം വെള്ളിക്ക് 68.60 രൂപയാണ് ശനിയാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 548.60 രൂപ.
ദേശീയ വിപണിയിലും സ്വര്‍ണവില പതിയെ വര്‍ധിക്കുകയാണ്. രാജ്യത്തെ പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) കഴിഞ്ഞ 15 ദിവസം കൊണ്ട് സ്വര്‍ണവില 6 ശതമാനം മുന്നേറി. 10 ഗ്രാമിന് 46,648 രൂപയാണ് സ്വര്‍ണം ഇന്ന് എംസിഎക്സില്‍ വില രേഖപ്പെടുത്തുന്നത്. രാജ്യാന്തര വിപണിയിലും സ്വര്‍ണം ഔണ്‍സിന് 4 ശതമാനത്തോളം വില വര്‍ധിച്ചത് കാണാം. ഔണ്‍സിന് 1,781 ഡോളര്‍ എന്ന നിരക്കിലാണ് രാജ്യാന്തര തലത്തില്‍ സ്വര്‍ണവ്യാപാരം ശനിയാഴ്ച്ച പുരോഗമിക്കുന്നത്.
ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം തരംഗം സ്ഥിരീകരിച്ചതും സാമ്പത്തിക വളര്‍ച്ച ഉറപ്പുവരുത്താന്‍ വിവിധ കേന്ദ്ര ബാങ്കുകള്‍ കൂടുതല്‍ പണം സമ്പദ്ഘടനയിലേക്ക് ഒഴുക്കുന്നതും സ്വര്‍ണത്തിന് തുണയാകുന്നു. കോവിഡ് ആശങ്ക മാറി കാര്യങ്ങള്‍ പഴയപടിയാകുംവരെ സ്വര്‍ണവില കുതിക്കുമെന്നാണ് ഈ രംഗത്തുള്ള വിദഗ്ധരുടെ പ്രവചനം.
കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനൊപ്പം അമേരിക്കയില്‍ പണപ്പെരുപ്പം ഉയരുന്നതും ബോണ്ട് വരുമാനം ക്രമപ്പെടുന്നതും ഡോളര്‍ സൂചിക പിന്‍വാങ്ങുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. കോവിഡ് കേസുകളുടെ വര്‍ധനവ് സമ്പദ്ഘടനയില്‍ വീണ്ടുമൊരു അനിശ്ചിതത്വം കൊണ്ടുവരുമോയെന്ന ആശങ്കയിലാണ് ആഗോള നിക്ഷേപകര്‍. ഈ സാഹചര്യത്തില്‍ നിക്ഷേപകരെല്ലാം സ്വര്‍ണത്തിലേക്ക് ഒരിക്കല്‍ക്കൂടി നോട്ടമെത്തിക്കുകയാണ്.
ഇന്ത്യയില്‍ ഉത്സവകാലം പ്രമാണിച്ച് സ്വര്‍ണത്തിന്റെ ചില്ലറ ഡിമാന്‍ഡ് കാര്യമായി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ കോവിഡ് കേസുകള്‍ പുതിയ ആശങ്ക വിതയ്ക്കുമ്പോള് സ്വര്‍ണവില ഇടക്കാലത്തേക്ക് ഉയര്‍ന്നു നില്‍ക്കുമെന്നാണ് ജല്ലറി വ്യാപാരികളുടെ നിഗമനം. കോവിഡ് ഭീതിയില്‍ മുങ്ങിയ 2020 വര്‍ഷം 28 ശതമാനം കുതിപ്പാണ് സ്വര്‍ണം കാഴ്ച്ചവെച്ചത്. ആഗോള സാമ്പത്തിക വ്യവസ്ഥ നിശ്ചലമായപ്പോള്‍ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തില്‍ പണമിറക്കുകയായിരുന്നു. ഫലമോ, കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ 10 ഗ്രാം സ്വര്‍ണം 56,200 രൂപയെന്ന സര്‍വകാല റെക്കോര്‍ഡിലെത്തി.
എന്നാല്‍ പിന്നീട് കോവിഡ് ക്ഷീണം വിട്ടുമാറി രാജ്യങ്ങള്‍ സാമ്പത്തിക വളര്‍ച്ച കണ്ടെത്താന്‍ തുടങ്ങിയതോടെ സ്വര്‍ണവില താഴാന്‍ തുടങ്ങി. 7 മാസം കൊണ്ട് 12,000 രൂപയോളമാണ് സ്വര്‍ണത്തിന് ഇന്ത്യയില്‍ വില കുറഞ്ഞത്. പക്ഷെ ഇപ്പോള്‍ കോവിഡിന്റെ രണ്ടാം തരംഗം അലയടിക്കാന്‍ ആരംഭിച്ചതോടെ സ്വര്‍ണവില വീണ്ടും വര്‍ധിക്കുകയാണ്.
More From GoodReturns

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

യുഎഇയിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് വൻ ലാഭം

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകളും ലാഭകരമായ വഴികളും അറിയാം

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ: ലാഭകരമായ പർച്ചേസിന് ഈ കാര്യങ്ങൾ അറിയൂ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഞായറാഴ്ച സ്വർണ്ണവിലയിൽ മാറ്റമില്ല; ആഭരണങ്ങൾ വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇതാ



Click it and Unblock the Notifications