കൊച്ചി: സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുകയാണ്. പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് ഇന്ന് വില കുറഞ്ഞത്. ഇതോടെ വെള്ളിയാഴ്ച്ച സ്വര്‍ണവില പവന് 35,040 രൂപയും ഗ്രാമിന് 4,380 രൂപയുമായി. ഇന്നലെ പവന് 35,440 രൂപയും ഗ്രാമിന് 4,430 രൂപയുമായിരുന്നു നിരക്ക്. ഈ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലനിലവാരം പവന് 33,320 രൂപയാണ് (ഏപ്രില്‍ 1). ഏറ്റവും ഉയര്‍ന്ന വിലനിലവാരമാകട്ടെ 36,080 രൂപയും (ഏപ്രില്‍ 22).
ഏപ്രില്‍ മാസം ഇതുവരെ പവന് 1,720 രൂപയുടെ വിലവര്‍ധനവാണ് സംഭവിച്ചത്. നേരത്തെ, മാര്‍ച്ചില്‍ 1,560 രൂപയും ഫെബ്രുവരിയില്‍ 2,640 രൂപയും പവന് വില കുറഞ്ഞിരുന്നു. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 34,440 രൂപയും (മാര്‍ച്ച് ഒന്നിന്) ഏറ്റവും കുറഞ്ഞ നിരക്ക് 32,880 രൂപയുമായിരുന്നു (മാര്‍ച്ച് 31). സംസ്ഥാനത്തെ വെള്ളി നിരക്കിലും ഇന്ന് ചെറിയ മാറ്റം സംഭവിച്ചു. 1 ഗ്രാം വെള്ളിക്ക് 67.50 രൂപയാണ് വെള്ളിയാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 540 രൂപ.
ആഗോള വിപണിയിലെ ഇടിവ് കണക്കിലെടുത്ത് ദേശീയ വിപണിയിലും സ്വര്‍ണത്തിന് ഇന്ന് വില കുറഞ്ഞിട്ടുണ്ട്. പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) 10 ഗ്രാം സ്വര്‍ണം 46,691 രൂപയാണ് വില രേഖപ്പെടുത്തുന്നത്. ഇടിവ് 0.07 ശതമാനം. വെള്ളിയുടെ കിലോ നിരക്കിലും 0.3 ശതമാനം ഇടിവ് സംഭവിച്ചു. കിലോയ്ക്ക് 68,439 രൂപ എന്ന നിരക്കിലാണ് വെള്ളി വ്യാപാരം പുരോഗമിക്കുന്നത്.
ഇന്നലെ സ്വര്‍ണം 0.75 ശതമാനവും വെള്ളി 0.6 ശതമാനവും എംസിഎക്സില്‍ തകര്‍ച്ച നേരിട്ടിരുന്നു തുടര്‍ച്ചയായി ഏഴാം ദിനമാണ് പൊന്നിന് വിലയിടിയുന്നത്. 47,780 രൂപയാണ് എംസിഎക്സില്‍ സ്വര്‍ണത്തിന്റെ പ്രതിരോധ നില. പിന്തുണ നില 45,760 രൂപയും. കഴിഞ്ഞവര്‍ഷത്തെ സ്വപ്ന കുതിപ്പിന് ശേഷം സ്വര്‍ണം കിതയ്ക്കുന്ന ചിത്രമാണ് വിപണി ഈ വര്‍ഷം കാണുന്നത്.
യുഎസ് ബോണ്ടുകളുടെ ക്രമാതീതമായ നേട്ടം പൊന്നിന്റെ തിളക്കം പാടെ കുറച്ചു. കഴിഞ്ഞ ഓഗസ്റ്റില്‍ 10 ഗ്രാം സ്വര്‍ണം 56,200 രൂപ വരെ വില തൊട്ടിരുന്നു. വെള്ളിയുടെ കിലോ നിരക്ക് 80,000 രൂപ വരെയും എത്തുകയുണ്ടായി.
രാജ്യാന്തര വിപണിയിലും ഇന്ന് സ്വര്‍ണവില താഴ്ന്ന് നില്‍ക്കുകയാണ്. കാരണം യുഎസ് ബോണ്ടുകള്‍ തന്നെ. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് 10 വര്‍ഷം കാലാവധിയുള്ള ട്രഷറി ബോണ്ടുകളുടെ വരുമാനം ഇന്നലെ എത്തിനിന്നത്. ബോണ്ട് വരുമാനം കൂടുമ്പോള്‍ സ്വര്‍ണത്തിന്റെ അവസരാത്മക ചിലവ് കുത്തനെ ഉയരും. ഔണ്‍സിന് 1,767.12 ഡോളര്‍ എന്ന നിരക്കിലാണ് രാജ്യാന്തര കമ്പോളത്തില്‍ സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. വിലയിടിവ് 0.2 ശതമാനം.
മറ്റു വിലയേറിയ ലോഹങ്ങളുടെ കാര്യമെടുത്താല്‍ വെള്ളിയുടെ ഔണ്‍സ് നിരക്ക് 0.6 ശതമാനം ഇടിഞ്ഞ് 25.94 ഡോളറിലെത്തി; പ്ലാറ്റിനത്തിന്റെ ഔണ്‍സ് നിരക്ക് 0.5 ശതമാനം കൂടി 1,203.59 ഡോളറും രേഖപ്പെടുത്തുന്നു.
More From GoodReturns

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകളും ലാഭകരമായ വഴികളും അറിയാം

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഞായറാഴ്ച സ്വർണ്ണവിലയിൽ മാറ്റമില്ല; ആഭരണങ്ങൾ വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തെക്കാൾ ലാഭകരമാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ!



Click it and Unblock the Notifications