കൊച്ചി: ഒക്ടോബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണം ഒരിക്കല്‍ക്കൂടി എത്തിയിരിക്കുകയാണ്. വെള്ളിയാഴ്ച്ച 80 രൂപയുടെ വിലവര്‍ധനവ് പവന് സംഭവിച്ചു. ഗ്രാമിന് 10 രൂപയും കൂടി. ഇതോടെ പവന് 35,840 രൂപയും ഗ്രാമിന് 4,480 രൂപയുമായി പൊന്നിന് വില. ഒക്ടോബര്‍ ആദ്യവാരമാണ് സ്വര്‍ണം ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. ഒന്നാം തീയതി 34,720 രൂപയായിരുന്നു പവന് വില. എന്നാല്‍ പകുതി മാസം പിന്നിടുമ്പോള്‍ പവന് 1,120 രൂപ കൂടി. കഴിഞ്ഞമാസം 4, 5, 6 തീയതികളിലാണ് സ്വര്‍ണം ഏറ്റവും ഉയര്‍ന്ന നിലവാരം കയ്യടക്കിയത്. ഈ ദിവസങ്ങളില്‍ പവന് വില 35,600 രൂപ വരെ ഉയരുകയുണ്ടായി. 34,440 രൂപയാണ് പോയമാസം സ്വര്‍ണം കുറിച്ച ഏറ്റവും കുറഞ്ഞ വില നിലവാരവും (സെപ്തംബര്‍ 30).

നേരത്തെ, ഓഗസ്റ്റിലെ ആദ്യ രണ്ടു ദിനങ്ങളില്‍ 36,000 രൂപയായിരുന്നു പവന് വില. ഓഗസ്റ്റിലെ ഏറ്റവും ഉയര്‍ന്ന വിലനിരക്കും ഇതുതന്നെ. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളിലെ ഏറ്റക്കുറച്ചിലുകള്‍ക്കൊടുവില്‍ പവന് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് കുറഞ്ഞത്. ഓഗസ്റ്റില്‍ സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില പവന് 34,680 രൂപയാണ് (ഓഗസ്റ്റ് 9, 10, 11 തീയതികളില്‍). സംസ്ഥാനത്ത് വെള്ളി വിലയിലും ഇന്ന് മാറ്റമുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 1.10 രൂപ കൂടി 67.70 രൂപയായി നിരക്ക് നിരക്ക്. എട്ടു ഗ്രാം വെള്ളിക്ക് വില 541.60 രൂപയും. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്വര്‍ണ വില ചുവടെ കാണാം (22 കാരറ്റ്).
- അഹമ്മദാബാദ്: 36,472 രൂപ
- ബെംഗളൂരു: 35,840 രൂപ
- ഭുബനേശ്വര്‍: 35,768 രൂപ
- ഛണ്ഡീഗഡ്: 36,488 രൂപ
- ചെന്നൈ: 36,120 രൂപ
- കോയമ്പത്തൂര്‍: 36,120 രൂപ
- ദില്ലി: 37,488 രൂപ
- ഹൈദരാബാദ്: 35,840 രൂപ
- ജയ്പൂര്‍: 36,640 രൂപ
- കൊല്‍ക്കത്ത: 37,040 രൂപ
- ലഖ്നൗ: 37,608 രൂപ
- മംഗലാപുരം: 35,840 രൂപ
- മുംബൈ: 37,584 രൂപ
- നാസിക്ക്: 36,880 രൂപ
- പാറ്റ്ന: 36,880 രൂപ
- സൂറത്ത്: 36,472 രൂപ
- വിജയവാഡ: 35,840 രൂപ
- വിശാഖപ്പട്ടണം: 35,840 രൂപ
ദസറ ഉത്സവം പ്രമാണിച്ച് ദേശീയ വിപണിയിലും നേരിയ തോതില്‍ സ്വര്‍ണവില ഉയര്‍ന്നിട്ടുണ്ട്. പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) 10 ഗ്രാമിന് 47,902 രൂപയാണ് സ്വര്‍ണം വില കുറിക്കുന്നത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെയുള്ള ഏറ്റവും മികച്ച നിലയിലേക്ക് സ്വര്‍ണം സാവധാനം ചുവടുവെയ്ക്കുന്നത് കാണാം. ഈ വാരം യുഎസ് ഡോളര്‍ സൂചിക പിന്‍വാങ്ങിയതും ട്രഷറി വരുമാനം ക്രമപ്പെട്ടതും സ്വര്‍ണത്തിന്റെ മുന്നേറ്റത്തിന് കാരണമാവുന്നു. നേരത്തെ, ഫെഡറല്‍ റിസര്‍വ് സാമ്പത്തിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനം പൊന്നിന് ക്ഷീണം ചെയ്തിരുന്നു. അമേരിക്കയിലെ തൊഴില്‍ വിപണി ഉണര്‍ന്ന സാഹചര്യത്തില്‍ നവംബര്‍ മുതല്‍ ബോണ്ട് വാങ്ങല്‍ കുറയ്ക്കാനുള്ള നീക്കത്തിലാണ് ഫെഡറല്‍ റിസര്‍വ്.
വെള്ളിയാഴ്ച്ച രാജ്യാന്തര വിപണിയില്‍ സ്പോട് സ്വര്‍ണം 1,794.09 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടത്തുന്നത്. ഈ വാരം 2.1 ശതമാനം മുന്നേറാന്‍ സ്വര്‍ണത്തിന് കഴിഞ്ഞു. വ്യാഴാഴ്ച്ച 1,800 ഡോളറില്‍ ആഗോള സ്വര്‍ണവില എത്തിയിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്. മറുഭാഗത്ത് ഡോളര്‍ സൂചികയും 10 വര്‍ഷം കാലാവധിയുള്ള അമേരിക്കന്‍ ട്രഷറി ബോണ്ടുകളും ഉയര്‍ച്ചയില്‍ നിന്ന് തിരിച്ചിറങ്ങുകയും ചെയ്തു. സ്പോട് വിപണിയില്‍ വെള്ളിയും കാര്യമായ നേട്ടം കൊയ്യുന്നുണ്ട്. തൊഴിലില്ലായ്മയുടെ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ സമര്‍പ്പിക്കുന്ന അമേരിക്കക്കാരുടെ എണ്ണം 3 ലക്ഷത്തിന് താഴെയായത് സ്വര്‍ണത്തിന് ഊര്‍ജം പകരുകയാണ്. കഴിഞ്ഞ 19 മാസത്തിനിടെ ആദ്യമായാണ് അപേക്ഷകള്‍ 3 ലക്ഷത്തിന് താഴെയായി ചുരുങ്ങുന്നത്.
ഈ വാരം സുപ്രധാന പ്രതിരോധ നിലയായ 1,800 ഡോളറിലേക്ക് കടന്നുവരാന്‍ സ്വര്‍ണത്തിന് കഴിഞ്ഞിരിക്കുന്നു. ഇനി പുതിയ സൂചനകള്‍ക്കായി ട്രേഡര്‍മാര്‍ സ്വര്‍ണത്തിന്റെ ചലനം സസൂക്ഷ്മം നിരീക്ഷിക്കും. അടുത്തവാരം 1,808 ഡോളര്‍ നില ഭേദിക്കാന്‍ സ്വര്‍ണത്തിന് കഴിഞ്ഞാല്‍ 1,832 ഡോളര്‍ വരെയും റാലി പ്രതീക്ഷിക്കാം. ഇതേസമയം 1,808 ഡോളറിലേക്ക് എത്താന്‍ കഴിയാതിരുന്നാല്‍ സ്വര്‍ണം 1,771 ഡോളര്‍ വരെയ്ക്ക് താഴാനും സാധ്യതയുണ്ട്, മൈഗോള്ഡ്കാര്ട്ട് ഡയറക്ടര്‍ വിദിധ് ഗാര്‍ഗ് പറയുന്നു. വെള്ളിയാഴ്ച്ച കിലോയ്ക്ക് 669 രൂപ വര്‍ധിച്ച് 63,712 രൂപ നിരക്കിലാണ് എംസിഎക്സില്‍ വെള്ളിയുടെ ഇടപാടുകള്‍. ആഗോള വിപണിയില്‍ സ്പോട് വെള്ളിയുടെ വില ഔണ്‍സിന് 0.3 ശതമാനം ഇടിവോടെ 23.48 ഡോളറായത് കാണാം. ഇതേസമയം, ഈ വാരം സ്വര്‍ണത്തിനൊപ്പം മികച്ച പ്രകടനം പുറത്തെടുക്കാന്‍ വെള്ളിക്കും സാധിച്ചിട്ടുണ്ട്.
More From GoodReturns

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; ഇന്നത്തെ നിരക്കും കേരളത്തിലെ വിലയും അറിയാം

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

യുഎഇയിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് വൻ ലാഭം

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകളും ലാഭകരമായ വഴികളും അറിയാം

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ: ലാഭകരമായ പർച്ചേസിന് ഈ കാര്യങ്ങൾ അറിയൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!



Click it and Unblock the Notifications