കത്തിക്കയറി സ്വര്‍ണവില; ഏപ്രിലില്‍ 2,080 രൂപ കൂടി — നിക്ഷേപകര്‍ക്ക് ആശ്വാസം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുതിച്ചുയരുകയാണ്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയും ഇന്ന് വര്‍ധിച്ചു. ഇതോടെ തിങ്കളാഴ്ച്ച സ്വര്‍ണവില പവന് 35,400 രൂപയും ഗ്രാമിന് 4,425 രൂപയുമായി. ഏപ്രിലിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണം ഇന്ന് വില്‍ക്കപ്പെടുന്നത്. ഞായറാഴ്ച്ച പവന് 35,320 രൂപയും ഗ്രാമിന് 4,415 രൂപയുമായിരുന്നു. ഈ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലനിലവാരം പവന് 33,320 രൂപയാണ് (ഏപ്രില്‍ ഒന്നിന്).

സ്വർണത്തിന് വില കൂടി

ഏപ്രില്‍ മാസം ഇതുവരെ പവന് 2,080 രൂപയുടെ വിലവര്‍ധനവ് സംഭവിച്ചു. നേരത്തെ, മാര്‍ച്ചില്‍ 1,560 രൂപയും ഫെബ്രുവരിയില്‍ 2,640 രൂപയും പവന് വില കുറഞ്ഞിരുന്നു. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 34,440 രൂപയും (മാര്‍ച്ച് ഒന്നിന്) ഏറ്റവും കുറഞ്ഞ നിരക്ക് 32,880 രൂപയുമായിരുന്നു (മാര്‍ച്ച് 31). സംസ്ഥാനത്തെ വെള്ളി നിരക്കില്‍ ഇന്ന് മാറ്റമില്ല. 1 ഗ്രാം വെള്ളിക്ക് 68.60 രൂപയാണ് തിങ്കളാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 548.80 രൂപ.

ദേശീയ വിപണിയിൽ

ദേശീയ വിപണിയില്‍ സ്വര്‍ണത്തിന് നേരിയ ക്ഷീണം ഇന്ന് സംഭവിച്ചിട്ടുണ്ട്. രാജ്യത്തെ പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്‌സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്) 10 ഗ്രാം സ്വര്‍ണം 47,352 രൂപ വില രേഖപ്പെടുത്തുന്നു. വെള്ളിയുടെ കിലോ നിരക്ക് 0.7 ശതമാനം ഇടിഞ്ഞ് 68,223 രൂപയിലുമെത്തി. ഏപ്രില്‍ ആദ്യവാരം 44,000 രൂപ നിലവാരം പുലര്‍ത്തിയ സ്വര്‍ണം ആഗോള വിപണിയിലെ ചലനങ്ങള്‍ പ്രമാണിച്ചാണ് കുതിക്കാന്‍ തുടങ്ങിയത്.

രാജ്യാന്തര വിപണിയിൽ

ഡോളര്‍ സൂചികയുടെ പിന്‍വാങ്ങലും അമേരിക്കന്‍ ബോണ്ടുകളുടെ ക്രമപ്പെടലും സ്വര്‍ണവിലയെ സ്വാധീനിക്കുന്നു. എംസിഎക്‌സില്‍ സ്വര്‍ണത്തിന്റെ പിന്തുണ നില ഇപ്പോള്‍ 45,880 രൂപയാണ്; പ്രതിരോധ നില 47,740 രൂപയും. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഇന്ന് മുന്നേറി. ഡോളര്‍ സൂചികയുടെ കിതപ്പ് പൊന്നിന്റെ കുതിപ്പിന് ഊര്‍ജ്ജം പകരുകയാണ്. ഔണ്‍സിന് 1,777 ഡോളര്‍ എന്ന നിലയ്ക്ക് സ്വര്‍ണവ്യാപാരം തിങ്കളാഴ്ച്ച പുരോഗമിക്കുന്നു.

മറ്റു ലോഹങ്ങൾ

നിലവില്‍ കഴിഞ്ഞ ഒരു മാസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ഡോളര്‍ സൂചിക നിലകൊള്ളുന്നത്. കൃത്യമായി പറഞ്ഞാല്‍ ഡോളര്‍ സൂചിക 0.13 ശതമാനം ഇടിവോടെ 91.66 എന്ന നില രേഖപ്പെടുത്തുന്നു. ഡോളര്‍ സൂചിക ദുര്‍ബലമാവുമ്പോള്‍ മറ്റു കറന്‍സികളില്‍ സ്വര്‍ണം വാങ്ങാനെത്തുന്നവര്‍ക്ക് കുറഞ്ഞവിലയില്‍ സ്വര്‍ണം കിട്ടും.

പോസിറ്റീവ് ട്രെൻഡ്

മറ്റു വിലയേറിയ ലോഹങ്ങളില്‍ വെള്ളിയുടെ ഔണ്‍സ് നിരക്ക് 0.6 ശതമാനം താഴ്ന്ന് 25.81 ഡോളറിലെത്തി. പ്ലാറ്റിനത്തിന്റെ ഔണ്‍സ് നിരക്ക് 1,203.61 ഡോളറില്‍ തുടരുന്നു. 1,760 ഡോളറിന് മുകളിലുള്ള കാലമത്രയും സ്വര്‍ണം പോസിറ്റീവ് ട്രെന്‍ഡ് കാഴ്ച്ചവെക്കുമെന്നാണ് ഈ രംഗത്തുള്ള വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. 1,820 ഡോളര്‍ വരെയ്ക്കും സ്വര്‍ണനിലവാരം ഉയരാന്‍ സാധ്യതയുണ്ട്. ഇതേസമയം, 1,725 ഡോളറിന് താഴേക്ക് അപ്രതീക്ഷിതമായി സ്വര്‍ണം വീഴുന്നത് പൊന്നിനെ കരടി വിഴങ്ങുന്നതിന്റെ സൂചനയായിരിക്കുമെന്നും ഇവര്‍ പറയുന്നു.

ഉറ്റുനോക്കുന്നു

ഏതാനും ആഴ്ച്ചകളായി യുഎസ് ട്രഷറി വരുമാനം ക്രമപ്പെട്ട് നില്‍ക്കുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന നിര്‍ണായക ഘടകമാണ്. കുറഞ്ഞ ബോണ്ട് നേട്ടം സ്വര്‍ണത്തിന്റെ മാറ്റ് കൂട്ടും. ഇതേസമയം, ഓഹരികളിലുള്ള നിക്ഷേപകരുടെ താത്പര്യം സ്വര്‍ണത്തിന്റെ വലിയ കുതിപ്പിന് ഇപ്പോള്‍ കടിഞ്ഞാണിടുന്നുണ്ട്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പുതിയ വായ്പാ നിരക്ക് പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നത് സ്വര്‍ണ നിക്ഷേപകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നുണ്ട്. വെള്ളിയാഴ്ച്ച നിര്‍മാണ, സേവന മേഖലകളിലെ പര്‍ച്ചേസിങ് മാനേജേഴ്‌സ് വിവരങ്ങള്‍ അമേരിക്ക പുറത്തുവിടാനിരിക്കുന്നതിലേക്കും സ്വര്‍ണ വ്യാപാരികള്‍ക്ക് നോട്ടമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X