കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ചാഞ്ചാടുകയാണ്. പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് ഇന്ന് വില കുറഞ്ഞത്. ഇതോടെ വെള്ളിയാഴ്ച്ച സ്വര്‍ണവില പവന് 35,840 രൂപയും ഗ്രാമിന് 4,510 രൂപയുമായി. ഏപ്രിലിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണം ഇന്നലെ വില്‍ക്കപ്പെട്ടത്. വ്യാഴാഴ്ച്ച പവന് 36,080 രൂപയും ഗ്രാമിന് 4,510 രൂപയുമായിരുന്നു. ഈ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലനിലവാരം പവന് 33,320 രൂപയാണ് (ഏപ്രില്‍ ഒന്നിന്).
ഏപ്രില്‍ മാസം ഇതുവരെ പവന് 2,560 രൂപയുടെ വിലവര്‍ധനവ് സംഭവിച്ചു. നേരത്തെ, മാര്‍ച്ചില്‍ 1,560 രൂപയും ഫെബ്രുവരിയില്‍ 2,640 രൂപയും പവന് വില കുറഞ്ഞിരുന്നു. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 34,440 രൂപയും (മാര്‍ച്ച് ഒന്നിന്) ഏറ്റവും കുറഞ്ഞ നിരക്ക് 32,880 രൂപയുമായിരുന്നു (മാര്‍ച്ച് 31). സംസ്ഥാനത്തെ വെള്ളി നിരക്കിലും ചെറിയ മാറ്റം സംഭവിച്ചു. 1 ഗ്രാം വെള്ളിക്ക് 68.90 രൂപയാണ് വെള്ളിയാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 551.20 രൂപ.
ദേശീയ വിപണിയിലും സ്വര്‍ണത്തിനും വെള്ളിക്കും ഇന്ന് വിലയിടിഞ്ഞിട്ടുണ്ട്. പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) 10 ഗ്രാം സ്വര്‍ണം 47,763 രൂപയാണ് വെള്ളിയാഴ്ച്ച വില കുറിക്കുന്നത്. ഇടിവ് 0.02 ശതമാനം. വെള്ളിയുടെ കിലോ നിരക്കിലും 0.43 ശതമാനം ഇടിവ് കാണാം. ഒരു കിലോ വെള്ളിക്ക് 68,918 രൂപയാണ് ഇന്ന് നിരക്ക്. ഇന്നലെ സ്വര്‍ണവില 0.83 ശതമാനവും വെള്ളി വില 1.6 ശതമാനവും എംസിഎക്സില്‍ കുറഞ്ഞിരുന്നു.
രാജ്യാന്തര വിപണിയില്‍ ചിത്രം നേര്‍വിപരീതമാണ്. അമേരിക്കയുടെ ട്രഷറി വരുമാനം കുറഞ്ഞതും ഡോളര്‍ സൂചിക ദുര്‍ബലമായതും പ്രമാണിച്ച് സ്വര്‍ണം മുന്നേറുന്നു. ആഗോള വിപണികളിലെ ക്ഷീണവും പൊന്നിന് തുണയാവുന്നുണ്ട്. ഈ വാരമാദ്യം 10 ഗ്രാമിന് 48,400 രൂപ വരെ സ്വര്‍ണം വില കണ്ടെത്തിയിരുന്നു. എംസിഎക്സില്‍ 46,200 രൂപ മുതല്‍ സ്വര്‍ണത്തിന് പിന്തുണ ലഭിക്കും. 48,240 രൂപയാണ് പ്രതിരോധ നിലയും. ഈ മാസം മാത്രം സ്വര്‍ണത്തിന് 4,000 രൂപയ്ക്ക് മുകളിലാണ് വില വര്‍ധിച്ചിരിക്കുന്നത്.
ആഗോള കമ്പോളത്തില്‍ സ്പോട് സ്വര്‍ണത്തിന്റെ ഔണ്‍സ് വില 1,787.11 ഡോളറായി. വിലവര്‍ധനവ് 0.2 ശതമാനം. ഈ വാരം മാത്രം 0.6 ശതമാനം ഉയര്‍ച്ച സ്വര്‍ണം കൈവരിച്ചത് കാണാം. ഡോളര്‍ സൂചിക 0.13 ശതമാനം ഇടിഞ്ഞ് 91.198 എന്ന നിലയിലേക്ക് കൂപ്പുകുത്തിയ സാഹചര്യം സ്വര്‍ണത്തിന് അനുകൂലമാവുകയാണ്. ഇതോടെ മറ്റു കറന്‍സി കൈവശമുള്ളവര്‍ക്ക് കുറഞ്ഞ വിലയില്‍ സ്വര്‍ണം വാങ്ങാന്‍ സാധിക്കുന്നു.
ഉയര്‍ന്ന വരുമാനമുള്ളവര്‍ കൂടുതല്‍ നികുതി അടയ്ക്കണമെന്ന ജോ ബൈഡന്റെ നിര്‍ദ്ദേശം 10 വര്‍ഷം കാലാവധിയുള്ള അമേരിക്കന്‍ ബോണ്ടുകളുടെ വരുമാനത്തെ പ്രതികൂലമായി ബാധിച്ചതും കാണാം. മറ്റു വിലയേറിയ ലോഹങ്ങളുടെ കാര്യമെടുത്താല്‍ വെള്ളിയുടെ ഔണ്‍സ് നിരക്ക് 0.3 ശതമാനം താഴ്ന്ന് 26.10 ഡോളറിലെത്തി. പ്ലാറ്റിനത്തിന്റെ നിരക്ക് 1,203.10 ഡോളറില്‍ തുടരുന്നു.
More From GoodReturns

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

ദുബായിൽ സ്വർണ്ണത്തിന് വൻ വിലക്കുറവ്; കേരളത്തെ അപേക്ഷിച്ച് പവന് ലാഭം 6,200 രൂപ!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ആഗോള വിപണി അവധി; സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു, ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

സ്വർണ്ണവിലയിൽ മാറ്റം; കേരളത്തിലെയും പ്രധാന നഗരങ്ങളിലെയും ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് മടങ്ങുന്നവർക്ക് ഈ ലാഭം നഷ്ടപ്പെടുത്തരുത്!

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണ്ണം വാങ്ങാൻ മികച്ച അവസരം

സ്വർണ്ണവിലയിൽ തിങ്കളാഴ്ചത്തെ മാറ്റങ്ങൾ: നിക്ഷേപകർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ന് സ്വർണ്ണം വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications