കൊച്ചി: കേരളത്തില്‍ പൊന്നിന് വില കൂടുകയാണ്. പവന് 240 രൂപയും ഗ്രാമിന് 30 രൂപയും ഇന്ന് വര്‍ധിച്ചു. പവന് 35,200 രൂപയാണ് സ്വര്‍ണം വില കുറിക്കുന്നത്; ഗ്രാമിന് വില 4,400 രൂപയും. ഓഗസ്റ്റിലെ ആദ്യ രണ്ടു ദിനങ്ങളില്‍ 36,000 രൂപയായിരുന്നു പവന് വില. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളിലെ ഏറ്റക്കുറച്ചിലുകള്‍ക്കൊടുവില്‍ പവന് 800 രൂപയും ഗ്രാമിന് 100 രൂപയും ഇടിഞ്ഞു.

സംസ്ഥാനത്ത് വെള്ളി വിലയിലും ചെറിയ മാറ്റം സംഭവിച്ചിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 90 പൈസ കൂടി 68.20 രൂപയായി നിരക്ക്. എട്ടു ഗ്രാം വെള്ളിക്ക് വില 545.60 രൂപയും. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്വര്‍ണ വില ചുവടെ കാണാം (22 കാരറ്റ്).
അഹമ്മദാബാദ്: 37,320 രൂപ
ബെംഗളൂരു: 35,200 രൂപ
ഭുബനേശ്വര്‍: 36,920 രൂപ
ഛണ്ഡീഗഡ്: 36,760 രൂപ
ചെന്നൈ: 35,480 രൂപ
കോയമ്പത്തൂര്‍: 35,480 രൂപ
ദില്ലി: 37,040 രൂപ
ഹൈദരാബാദ്: 35,200 രൂപ
ജയ്പൂര്‍: 36,880 രൂപ
കൊല്‍ക്കത്ത: 37,160 രൂപ
ലഖ്നൗ: 37,040 രൂപ
മംഗലാപുരം: 35,200 രൂപ
മുംബൈ: 37,048 രൂപ
നാസിക്ക്: 36,240 രൂപ
പാറ്റ്ന: 36,240 രൂപ
സൂറത്ത്: 37,320 രൂപ
വിജയവാഡ: 35,200 രൂപ
വിശാഖപ്പട്ടണം: 35,200 രൂപ
കഴിഞ്ഞ അഞ്ച് മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ വിലനിലവാരത്തിലാണ് ഈ വാരം സ്വര്‍ണം വ്യാപാരം ആരംഭിച്ചത്. 46,000 - 46,500 നിലവാരത്തില്‍ ആഴ്്ച മുഴുവന്‍ പൊന്ന് ചുറ്റിത്തിരിഞ്ഞു. അമേരിക്കയില്‍ തൊഴിലവസരങ്ങള്‍ മെച്ചപ്പെട്ടതും ഡോളര്‍ സൂചിക കരുത്താര്‍ജിച്ചതുമാണ് സ്വര്‍ണത്തിന് ക്ഷീണം ചെയ്യുന്നത്. ഈ മാസം സ്പോട് സ്വര്‍ണത്തിന് 2,100 രൂപയോളം ഇടിഞ്ഞത് കാണാം. സ്വര്‍ണത്തിന് വില കുറഞ്ഞുനില്‍ക്കുന്ന ഇപ്പോഴത്തെ സന്ദര്‍ഭത്തില്‍ നിക്ഷേപം നടത്താമോ? പലര്‍ക്കുമുണ്ട് സംശയം.
ഹ്രസ്വകാലത്തേക്കുള്ള നേട്ടങ്ങളാണ് ലക്ഷ്യമെങ്കില്‍ സ്വര്‍ണം സുരക്ഷിതമല്ലെന്നാണ് ഈ രംഗത്തുള്ള വിദഗ്ധരുടെ നിരീക്ഷണം. അമേരിക്കന്‍ ഡോളര്‍ അടിയുറച്ചുതന്നെ നീങ്ങുമെന്നാണ് സൂചന. കോവിഡ് ഡെല്‍റ്റ വകഭേദം ആശങ്ക വിതറുന്നുണ്ടെങ്കിലും ഡോളറില്‍ത്തന്നെ നോട്ടമുറപ്പിക്കുകയാണ് നിക്ഷേപകര്‍. അതുകൊണ്ട് വരുംദിവസങ്ങളില്‍ സ്വര്‍ണത്തില്‍ ഇനിയും തിരുത്തല്‍ സംഭവിക്കാമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
ഇതേസമയം, ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്താനൊരുങ്ങുന്നവര്‍ക്ക് ഇത് അനുയോജ്യമായ അവസരമാണ്. ഇപ്പോഴത്തെ നിലയില്‍ സ്വര്‍ണം വാങ്ങുന്നത് ഗുണം ചെയ്യും. മുന്നോട്ട് സ്വര്‍ണവിലയില്‍ ഓരോ തവണ തിരുത്തല്‍ സംഭവിക്കുമ്പോഴും നിക്ഷേപം നടത്താനാണ് ഇവര്‍ ശുപാര്‍ശ ചെയ്യുന്നത്.
നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദം (ഏപ്രില്‍ - ജൂണ്‍) ഇന്ത്യയില്‍ സ്വര്‍ണ ഡിമാന്‍ഡ് 19.2 ശതമാനം വര്‍ധിച്ചെന്ന് ലോക സ്വര്‍ണ കൗണ്‍സിലിന്റെ കണക്കുകള്‍ പറയുന്നു. 76.1 ടണ്‍ സ്വര്‍ണമാണ് ഇക്കാലത്ത് രാജ്യത്ത് ഇറക്കുമതി ചെയ്തത്. മൂല്യം അടിസ്ഥാനപ്പെടുത്തുമ്പോള്‍ ഇന്ത്യയുടെ സ്വര്‍ണ ഡിമാന്‍ഡ് 23 ശതമാനം ഉയര്‍ന്ന് 32,810 കോടി രൂപയിലെത്തി. മൂല്യം അടിസ്ഥാനപ്പെടുത്തിയുള്ള സ്വര്‍ണ നിക്ഷേപം 10 ശതമാനം കൂടി 9,060 കോടി രൂപയായെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
എന്തായാലും കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്നുള്ള അടച്ചിടല്‍ നടപടികള്‍ക്ക് തിരശ്ശീല വീഴുകയാണ്. രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പതിയെ ഉണരുന്നു. വരാനിരിക്കുന്ന ഉത്സവകാലത്ത് സ്വര്‍ണ ഡിമാന്‍ഡ് ഇനിയും ഉയരുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയിലെ സ്വര്‍ണ വ്യാപാരികള്‍. നടപ്പു വര്‍ഷം ആദ്യ പാദത്തില്‍ 29 ടണ്‍ സ്വര്‍ണമാണ് ഫോറക്സ് ശേഖരത്തിലേക്ക് റിസര്‍വ് ബാങ്ക് വാങ്ങിക്കൂട്ടിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് 700 ടണ്‍ സ്വര്‍ണം ശേഖരിക്കാന്‍ റിസര്‍വ് ബാങ്കിന് സാധിച്ചിട്ടുണ്ട്.
More From GoodReturns

സ്വർണവിലയിൽ നേരിയ മാറ്റം; ഇന്ന് സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? അറിയേണ്ടതെല്ലാം

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ത്യയെക്കാൾ ലാഭത്തിൽ സ്വർണ്ണം വാങ്ങാൻ ഇതാ ഒരു അവസരം

സ്വർണ്ണവിലയിൽ മാറ്റം: ജൂലൈ 21-ലെ ഇന്നത്തെ നിരക്കുകൾ അറിയാം

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടക്കം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണ്ണവിലയിൽ നേരിയ വർധന; കേരളത്തിൽ ഇന്ന് പവന് എത്ര നൽകണം?

സ്വർണ്ണവിലയിൽ ഇന്ന് മാറ്റമില്ല: സ്വർണ്ണം വാങ്ങാൻ പ്ലാൻ ചെയ്യുന്നവർക്ക് ആശ്വാസം!

ദുബായിൽ സ്വർണവില മാറ്റമില്ലാതെ തുടരുന്നു; നാട്ടിലേക്ക് സ്വർണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഇന്ത്യയിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; ഞായറാഴ്ച സ്വർണ്ണം വാങ്ങാൻ പ്ലാൻ ചെയ്യുന്നവർക്ക് അനുകൂല സമയം!

സ്വർണ്ണവിലയിൽ മാറ്റമുണ്ടോ? ജൂലൈ 16-ലെ ഇന്നത്തെ നിരക്കുകൾ അറിയാം

ഇന്ധനവിലയിൽ ആശ്വാസം; പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ



Click it and Unblock the Notifications