ആഗസ്ത് 14 മുതല്‍ സംസ്ഥാനത്ത് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. പവന് 35,200 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 4,400 രൂപയുമാണ് നിരക്ക്. ആഗസ്ത് മാസത്തിന്റെ ആരംഭത്തില്‍ പവന് 36,000 രൂപയായിരുന്നു നിരക്ക്. ആഗസ്തിലെ ഏറ്റവു
ആഗസ്ത് 14 മുതല്‍ സംസ്ഥാനത്ത് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. പവന് 35,200 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 4,400 രൂപയുമാണ് നിരക്ക്. ആഗസ്ത് മാസത്തിന്റെ ആരംഭത്തില്‍ പവന് 36,000 രൂപയായിരുന്നു നിരക്ക്. ആഗസ്തിലെ ഏറ്റവും ഉയര്‍ന്ന ഈ നിരക്കില്‍ സ്വര്‍ണം വിനിമയം ചെയ്യപ്പെട്ടത് ആഗസ്ത് 1,2 തീയ്യതികളില്‍ മാത്രമായിരുന്നു. പിന്നീട് സ്വര്‍ണ വില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്.
ഈ മാസത്തെ കുറഞ്ഞ നിരക്കും കൂടിയ നിരക്കും
ആഗസ്ത് 9 മുതല്‍ 11 വരെയുള്ള ദിവസങ്ങളിലായിരുന്നു ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണം വിനിമയം ചെയ്യപ്പെട്ടത്. ഈ മൂന്ന് ദിവസങ്ങളില്‍ ഒരു പവന് സ്വര്‍ണത്തിന് 34,680 രൂപയായിരുന്നു വില. ആഗസ്ത് 12ന് പവന് 80 രൂപയും ആഗസ്ത് 13ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വര്‍ധിച്ചിരുന്നു. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1,776..01 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഇന്ന് 10 ഗ്രാം സ്വര്‍ണം 47,006 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്.
ജൂലൈ മാസത്തില്‍
ജൂലൈ മാസത്തില്‍ പവന് 800 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ജൂലൈ 16,20, 30 തിയതികളിലാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. പവന് 36,200 രൂപയായിരുന്നു അന്നത്തെ വില. ജൂലൈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണ വ്യാപാരം നടന്ന ദിവസം ജൂലൈ ഒന്നാം തീയ്യതി ആയിരുന്നു. ഒരു പവന് സ്വര്‍ണത്തിന് 35,200 രൂപയായിരുന്നു ജൂലൈ ഒന്നാം തീയ്യതിയിലെ സ്വര്‍ണ നിരക്ക്.
പ്രധാന നഗരങ്ങളിലെ സ്വര്‍ണ വില
ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്വര്‍ണ വില
മുംബൈ - 46,170 രൂപ
ചെന്നൈ - 44, 480 രൂപ
കൊല്‍ക്കത്ത - 46, 370 രൂപ
ഡെല്‍ഹി - 46,170 രൂപ
ഹൈദരാബാദ് - 44,010 രൂപ
ബാംഗ്ലൂര്‍ - 44,010 രൂപ
സ്വര്‍ണ നിക്ഷേപം
സ്വര്‍ണ നിരക്കില്‍ ചാഞ്ചാട്ടം ദൃശ്യമായിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് ഹ്രസ്വ കാല നേട്ടങ്ങള്‍ക്കായി സ്വര്‍ണ നിക്ഷേപം അനുയോജ്യമല്ലെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അമേരിക്കന്‍ ഡോളര്‍ അടിയുറച്ചുതന്നെ നീങ്ങുമെന്നാണ് സൂചന. അതുകൊണ്ട് വരും ദിവസങ്ങളില്‍ സ്വര്‍ണത്തില്‍ ഇനിയും തിരുത്തല്‍ സംഭവിക്കാമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്താനൊരുങ്ങുന്നവര്‍ക്ക് ഇത് അനുയോജ്യമായ അവസരമാണ്. ഇപ്പോഴത്തെ നിലയില്‍ സ്വര്‍ണം വാങ്ങുന്നത് ഗുണം ചെയ്യും.
സ്വര്‍ണ വില താഴേക്ക്
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 7, 8 ,9 തീയതികളിലാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയായ പവന് 42,000 രൂപയിലെത്തിയത്. ഗ്രാമിന് 5250 രൂപയായിരുന്നു അന്ന്. നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണീയത കുറഞ്ഞു വരുന്നതായാണ് കഴിഞ്ഞ ഒരു വര്‍ഷത്തിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് ഒരു ഗ്രാം വെള്ളിയ്ക്ക് 68.20 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിക്ക് 545.60 രൂപയാണ് വില. ഒരു കിലോഗ്രാം വെള്ളിക്ക് 68,200 രൂപയാണ് വില.
More From GoodReturns

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; ഇന്നത്തെ നിരക്കും കേരളത്തിലെ വിലയും അറിയാം

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകളും ലാഭകരമായ വഴികളും അറിയാം

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ഞായറാഴ്ച സ്വർണ്ണവിലയിൽ മാറ്റമില്ല; ആഭരണങ്ങൾ വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇതാ



Click it and Unblock the Notifications