സ്വര്‍ണവില താഴേക്ക്; പവന് 80 രൂപ കുറഞ്ഞു

കൊച്ചി: കേരളത്തില്‍ പൊന്നിന് വില കുറഞ്ഞു. പവന് 80 രൂപയും ഗ്രാമിന് 15 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ശനിയാഴ്ച്ച പവന് 35,200 രൂപയായി സ്വര്‍ണവില. ഗ്രാമിന് വില 4,415 രൂപയും. ഓഗസ്റ്റിലെ ആദ്യ രണ്ടു ദിനങ്ങളില്‍ 36,000 രൂപയായിരുന്നു പവന് വില. ഓഗസ്റ്റിലെ ഏറ്റവും ഉയര്‍ന്ന വിലനിരക്കും ഇതുതന്നെ. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളിലെ ഏറ്റക്കുറച്ചിലുകള്‍ക്കൊടുവില്‍ പവന് 680 രൂപയും ഗ്രാമിന് 85 രൂപയും ഇടിഞ്ഞു.

സ്വര്‍ണവില താഴേക്ക്; പവന് 80 രൂപ കുറഞ്ഞു

ഈ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില പവന് 34,680 രൂപയാണ് (ഓഗസ്റ്റ് 9, 10, 11 തീയതികളില്‍). സംസ്ഥാനത്ത് വെള്ളി വിലയിലും ചെറിയ മാറ്റം സംഭവിച്ചിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 40 പൈസ കുറഞ്ഞ് 66.60 രൂപയായി നിരക്ക്. എട്ടു ഗ്രാം വെള്ളിക്ക് വില 532.80 രൂപയും. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്വര്‍ണ വില ചുവടെ കാണാം (22 കാരറ്റ്).

  • അഹമ്മദാബാദ്: 37,392 രൂപ
  • ബെംഗളൂരു: 35,392 രൂപ
  • ഭുബനേശ്വര്‍: 37,152 രൂപ
  • ഛണ്ഡീഗഡ്: 37,072 രൂപ
  • ചെന്നൈ: 35,720 രൂപ
  • കോയമ്പത്തൂര്‍: 35,720 രൂപ
  • ദില്ലി: 37,112 രൂപ
  • ഹൈദരാബാദ്: 35,320 രൂപ
  • ജയ്പൂര്‍: 37,152 രൂപ
  • കൊല്‍ക്കത്ത: 37,264 രൂപ
  • ലഖ്‌നൗ: 37,112 രൂപ
  • മംഗലാപുരം: 35,392 രൂപ
  • മുംബൈ: 37,112 രൂപ
  • നാസിക്ക്: 36,464 രൂപ
  • പാറ്റ്‌ന: 36,464 രൂപ
  • സൂറത്ത്: 37,392 രൂപ
  • വിജയവാഡ: 35,320 രൂപ
  • വിശാഖപ്പട്ടണം: 35,320 രൂപ

രാജ്യത്ത് കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്വര്‍ണം വലിയ ഉയര്‍ച്ചകളില്ലാതെയാണ് വ്യാപാരം നടത്തുന്നത്. ഇന്നലെ പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്‌സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്) ഒക്ടോബറിലേക്കുള്ള സ്വര്‍ണ കരാറുകള്‍ 0.1 ശതമാനം നേട്ടത്തില്‍ 47,174 രൂപ കുറിച്ചു. ശനിയാഴ്ച്ചയാകട്ടെ, 10 ഗ്രാം സ്വര്‍ണം 47,170 രൂപയിലും എംസിഎക്‌സില്‍ മുന്നേറുകയാണ്. മറുഭാഗത്ത് വെള്ളിയുടെ കിലോ നിരക്ക് 0.64 ശതമാനം താഴേക്ക് പോയി. വെള്ളി കിലോയ്ക്ക് 62,045 രൂപയാണ് ഇന്നത്തെ വിലനിലവാരം.

സ്വര്‍ണത്തിന് വില താഴ്ന്നുനില്‍ക്കുന്ന ഇപ്പോഴത്തെ സന്ദര്‍ഭത്തില്‍ നിക്ഷേപം നടത്താമോ? പലര്‍ക്കുമുണ്ട് സംശയം. ഹ്രസ്വകാലത്തേക്കുള്ള നേട്ടങ്ങളാണ് ലക്ഷ്യമെങ്കില്‍ സ്വര്‍ണം സുരക്ഷിതമല്ലെന്നാണ് ഈ രംഗത്തുള്ള വിദഗ്ധരുടെ നിരീക്ഷണം. അമേരിക്കന്‍ ഡോളര്‍ അടിയുറച്ചുതന്നെ നീങ്ങുമെന്നാണ് സൂചന. കോവിഡ് ഡെല്‍റ്റ വകഭേദം ആശങ്ക വിതറുന്നുണ്ടെങ്കിലും ഡോളറില്‍ത്തന്നെ നോട്ടമുറപ്പിക്കുകയാണ് നിക്ഷേപകര്‍. അതുകൊണ്ട് വരുംദിവസങ്ങളില്‍ സ്വര്‍ണത്തില്‍ ഇനിയും തിരുത്തല്‍ സംഭവിക്കാമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

ഇതേസമയം, ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്താനൊരുങ്ങുന്നവര്‍ക്ക് ഇത് അനുയോജ്യമായ അവസരമാണ്. ഇപ്പോഴത്തെ നിലയില്‍ സ്വര്‍ണം വാങ്ങുന്നത് ഗുണം ചെയ്യും. മുന്നോട്ട് സ്വര്‍ണവിലയില്‍ ഓരോ തവണ തിരുത്തല്‍ സംഭവിക്കുമ്പോഴും നിക്ഷേപം നടത്താനാണ് ഇവര്‍ ശുപാര്‍ശ ചെയ്യുന്നത്. ഇതിനിടെ ഇക്കണോമിക് സിംപോസിയവും നടക്കാനിരിക്കുകയാണ്. സ്വര്‍ണത്തിന്റെ വിലയെ സ്വാധീനിക്കാന്‍ സിംപോസിയത്തിന് കഴിയുമെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ. നിലവില്‍ 47,000 രൂപ സോണില്‍ എംസിഎക്‌സില്‍ സ്വര്‍ണത്തിന് പിന്തുണയുണ്ട്.

ആഗോള വിപണിയില്‍ ഇന്ന് നേരിയ മുന്നേറ്റം നടത്തുന്നുണ്ട്. ശനിയാഴ്ച്ച സ്‌പോട് സ്വര്‍ണം 0.15 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 1,781.77 ഡോളറിലേക്കെത്തി. ജൂണ്‍ 30 -നാണ് സമീപകാലത്തെ ഏറ്റവും വലിയ വിലയിടിവ് പൊന്ന് കുറിച്ചത്. ഈ ദിവസം 1,757 ഡോളര്‍ വരെയും സ്വര്‍ണം താഴേക്ക് പോയിരുന്നു. വെള്ളിയുടെ ഔണ്‍സ് നിരക്കില്‍ ഇന്ന് ഇടിവ് കാണാം. 0.87 ശതമാനം തകര്‍ച്ചയോടെ 23.02 ഡോളര്‍ കുറിച്ചുകൊണ്ടാണ് വെള്ളിയുടെ വ്യാപാരം.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X