പവന് 320 രൂപ കുറഞ്ഞു; സ്വര്‍ണം ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

കൊച്ചി: ഒരിക്കല്‍ക്കൂടി സെപ്തംബറിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് സ്വര്‍ണം എത്തിയിരിക്കുന്നു. പവന് 34,560 രൂപയും ഗ്രാമിന് 4,320 രൂപയുമാണ് വെള്ളിയാഴ്ച്ച പൊന്നിന് വില. ഇന്ന് പവന് 320 രൂപയും ഗ്രാമിന് 40 രൂപയും കുറഞ്ഞു. സെപ്തംബര്‍ ആദ്യ വാരമാണ് സ്വര്‍ണം ഏറ്റവും ഉയര്‍ന്ന വിലനിലവാരം കുറിച്ചത്. ഈ മാസം 4, 5, 6 തീയതികളില്‍ പവന് വില 35,600 രൂപ വരെ ഉയരുകയുണ്ടായി.

നേരത്തെ, ഓഗസ്റ്റിലെ ആദ്യ രണ്ടു ദിനങ്ങളില്‍ 36,000 രൂപയായിരുന്നു പവന് വില. കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലനിരക്കും ഇതുതന്നെ. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളിലെ ഏറ്റക്കുറച്ചിലുകള്‍ക്കൊടുവില്‍ പവന് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് കുറഞ്ഞത്. കഴിഞ്ഞമാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില പവന് 34,680 രൂപയാണ് (ഓഗസ്റ്റ് 9, 10, 11 തീയതികളില്‍).

പവന് 320 രൂപ കുറഞ്ഞു; സ്വര്‍ണം ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

സംസ്ഥാനത്ത് വെള്ളി വിലയില്‍ ചെറിയ മാറ്റം സംഭവിച്ചിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 10 പൈസ കൂടി 64.90 രൂപയായി നിരക്ക്. എട്ടു ഗ്രാം വെള്ളിക്ക് വില 519.20 രൂപയും. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്വര്‍ണ വില ചുവടെ കാണാം (22 കാരറ്റ്).

  • അഹമ്മദാബാദ്: 35,584 രൂപ
  • ബെംഗളൂരു: 34,560 രൂപ
  • ഭുബനേശ്വര്‍: 34,912 രൂപ
  • ഛണ്ഡീഗഡ്: 35,272 രൂപ
  • ചെന്നൈ: 34,856 രൂപ
  • കോയമ്പത്തൂര്‍: 34,856 രൂപ
  • ദില്ലി: 36,280 രൂപ
  • ഹൈദരാബാദ്: 34,560 രൂപ
  • ജയ്പൂര്‍: 36,272 രൂപ
  • കൊല്‍ക്കത്ത: 36,720 രൂപ
  • ലഖ്‌നൗ: 35,272 രൂപ
  • മംഗലാപുരം: 34,560 രൂപ
  • മുംബൈ: 36,192 രൂപ
  • നാസിക്ക്: 35,736 രൂപ
  • പാറ്റ്‌ന: 35,736 രൂപ
  • സൂറത്ത്: 35,584 രൂപ
  • വിജയവാഡ: 34,560 രൂപ
  • വിശാഖപ്പട്ടണം: 34,560 രൂപ

ദേശീയ വിപണിയില്‍ താഴ്ന്ന നിലയിലാണ് സ്വര്‍ണം തുടരുന്നത്. പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്‌സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്) 10 ഗ്രാമിന് 46,046 രൂപ സ്വര്‍ണം വിലനിലവാരം കുറിക്കുന്നു. 0.02 ശതമാനം തകര്‍ച്ച. വെള്ളിയിലും തകര്‍ച്ച കാണാം. വെള്ളിയുടെ ഡിസംബര്‍ ഫ്യൂച്ചറുകള്‍ കിലോയ്ക്ക് 60,634 രൂപ രേഖപ്പെടുത്തുന്നു. വ്യാഴാഴ്ച്ച ആഗോള തലത്തില്‍ സ്വര്‍ണം ഒരല്‍പ്പം നില മെച്ചപ്പെടുത്തിയിട്ടുണ്ട്. പ്രതിമാസമുള്ള ആസ്തി വാങ്ങലുകള്‍ കുറയ്ക്കുമെന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സ്വര്‍ണം താഴേക്ക് പോയിരുന്നു. ഇന്ന് ഔണ്‍സിന് 1,755.09 ഡോളര്‍ നിലവാരത്തിലാണ് രാജ്യാന്തര വിപണിയിലെ സ്വര്‍ണ വ്യാപാരം.

നവംബര്‍ മുതല്‍ ആസ്തി വാങ്ങലുകള്‍ കുറയ്ക്കുമെന്നാണ് യുഎസ് ഫെഡറല്‍ ചെയര്‍മാന്‍ ജെറോം പവല്‍ അറിയിച്ചിരിക്കുന്നത്. അടുത്തവര്‍ഷം പകുതിയോടെ ആസ്തി വാങ്ങലുകള്‍ അമേരിക്കന്‍ കേന്ദ്ര ബാങ്ക് പൂര്‍ണമായും നിര്‍ത്തും. അടുത്തവര്‍ഷം പലിശ നിരക്കുകള്‍ കൂട്ടുമെന്ന സൂചനയും ഫെഡറല്‍ റിസര്‍വ് നല്‍കിയിട്ടുണ്ട്. പലിശ നിരക്ക് ഉയരുന്ന സാഹചര്യത്തില്‍ നിക്ഷേപകര്‍ക്ക് സ്വര്‍ണത്തിലുള്ള അവസരാത്മക ചിലവ് കൂടും. എന്തായാലും ഹ്രസ്വകാലത്തേക്ക് സ്വര്‍ണം സമ്മര്‍ദ്ദത്തില്‍ തുടരുമെന്നാണ് ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ ജിയോജിത്ത് വിലയിരുത്തുന്നത്. 1,815 ഡോളറിന് മുകളില്‍ ക്ലോസ് ചെയ്താല്‍ മാത്രമേ സ്വര്‍ണത്തില്‍ ഗൗരവമായ കുതിപ്പ് കാണുകയുള്ളൂവെന്നും ഇവര്‍ സൂചിപ്പിക്കുന്നു.

മറ്റു വിലയേറിയ ലോഹങ്ങളില്‍ വെള്ളിയുടെ ഔണ്‍സ് നിരക്ക് 22.69 ഡോളറാണ് രേഖപ്പെടുത്തുന്നത്. പ്ലാറ്റിനം നിരക്ക് 994.84 ഡോളറിലും തുടരുന്നു. 23.20 ഡോളറിന് മുകളിലേക്ക് വെള്ളി ചെന്നാല്‍ മാത്രമേ വെള്ളിയില്‍ മുന്നേറ്റം പ്രതീക്ഷിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ജിയോജിത്ത് പറയുന്നുണ്ട്. അല്ലാത്തപക്ഷം വരുംദിനങ്ങളില്‍ വെള്ളിയില്‍ കാര്യമായ വില്‍പ്പന കാണാം.

യുഎസ് ഡോളര്‍ സൂചിക ശക്തമായി തുടരുന്നതും ബോണ്ട് നേട്ടങ്ങള്‍ ഉയരുന്നതും സ്വര്‍ണത്തിന് ക്ഷീണം ചെയ്യുന്ന സാഹചര്യമാണ് ഇപ്പോള്‍. ഇതിനിടെ ആഗോള ഓഹരി വിപണികളിലെ കുതിപ്പും സ്വര്‍ണത്തിന്റെ തിളക്കം കുറയ്ക്കുന്നുണ്ട്. കോവിഡുമായി ബന്ധപ്പെട്ട് വരാനിരിക്കുന്ന അമേരിക്കന്‍, യൂറോപ്യന്‍ സാമ്പത്തിക കണക്കുകളിലേക്കാണ് നിക്ഷേപകരുടെ ഇപ്പോഴത്തെ ശ്രദ്ധ മുഴുവന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X