മാറാതെ സ്വര്‍ണവില, സ്വര്‍ണ ബോണ്ട് വില്‍പ്പന ഇന്നവസാനിക്കും

കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 35,360 രൂപയും ഗ്രാമിന് 4,420 രൂപയുമായി സ്വര്‍ണവില സംസ്ഥാനത്ത് തുടരുകയാണ്. ഇന്നലെ പവന് 80 രൂപയും ഗ്രാമിന് 10 രൂപയും കുറഞ്ഞിരുന്നു. ഓഗസ്റ്റിലെ ആദ്യ രണ്ടു ദിനങ്ങളില്‍ 36,000 രൂപയായിരുന്നു പവന് വില. ഓഗസ്റ്റിലെ ഏറ്റവും ഉയര്‍ന്ന വിലനിരക്കും ഇതുതന്നെ. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളിലെ ഏറ്റക്കുറച്ചിലുകള്‍ക്കൊടുവില്‍ പവന് 560 രൂപയും ഗ്രാമിന് 70 രൂപയും പോയമാസം ഇടിഞ്ഞു.

മാറാതെ സ്വര്‍ണവില, സ്വര്‍ണ ബോണ്ട് വില്‍പ്പന ഇന്നവസാനിക്കും

കഴിഞ്ഞമാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില പവന് 34,680 രൂപയാണ് (ഓഗസ്റ്റ് 9, 10, 11 തീയതികളില്‍). സംസ്ഥാനത്ത് വെള്ളി വിലയില്‍ ചെറിയ മാറ്റം സംഭവിച്ചിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 60 പൈസ കുറഞ്ഞ് 67.80 രൂപയായി നിരക്ക്. എട്ടു ഗ്രാം വെള്ളിക്ക് വില 542.40 രൂപയും. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്വര്‍ണ വില ചുവടെ കാണാം (22 കാരറ്റ്).

  • അഹമ്മദാബാദ്: 37,352 രൂപ
  • ബെംഗളൂരു: 35,360 രൂപ
  • ഭുബനേശ്വര്‍: 37,080 രൂപ
  • ഛണ്ഡീഗഡ്: 36,912 രൂപ
  • ചെന്നൈ: 35,608 രൂപ
  • കോയമ്പത്തൂര്‍: 35,608 രൂപ
  • ദില്ലി: 37,072 രൂപ
  • ഹൈദരാബാദ്: 35,360 രൂപ
  • ജയ്പൂര്‍: 36,992 രൂപ
  • കൊല്‍ക്കത്ത: 37,352 രൂപ
  • ലഖ്‌നൗ: 37,072 രൂപ
  • മംഗലാപുരം: 35,360 രൂപ
  • മുംബൈ: 37,016 രൂപ
  • നാസിക്ക്: 36,384 രൂപ
  • പാറ്റ്‌ന: 36,384 രൂപ
  • സൂറത്ത്: 37,352 രൂപ
  • വിജയവാഡ: 35,360 രൂപ
  • വിശാഖപ്പട്ടണം: 35,360 രൂപ

വെള്ളിയാഴ്ച്ച ദേശീയ വിപണിയില്‍ നേരിയ നേട്ടം സ്വര്‍ണം കുറിക്കുന്നുണ്ട്. ആഗോള വിപണിയില്‍ ഡോളര്‍ സൂചിക ഒരല്‍പ്പം ദുര്‍ബലമായത് സ്വര്‍ണവിലയെ സ്വാധീനിക്കുകയാണ്. പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്‌സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്) 10 ഗ്രാമിന് 80 രൂപ വര്‍ധിച്ച് 47,070 രൂപയാണ് സ്വര്‍ണം വില നിലവാരം കുറിക്കുന്നത്. 0.17 ശതമാനം നേട്ടം. വെള്ളിയിലും നേരിയ ഉണര്‍വ് കാണാം. വെള്ളിയുടെ ഡിസംബര്‍ ഫ്യൂച്ചറുകള്‍ 53 രൂപ വര്‍ധിച്ച് കിലോയ്ക്ക് 63,338 രൂപ രേഖപ്പെടുത്തുന്നു. കഴിഞ്ഞ സെഷനില്‍ സ്വര്‍ണം 46,991 രൂപയും വെള്ളി 63,285 രൂപയുമാണ് വില കണ്ടെത്തിയത്.

വെള്ളിയാഴ്ച്ച ആഗോള തലത്തില്‍ സ്വര്‍ണം നില മെച്ചപ്പെടുത്തിയിട്ടുണ്ട്. വാരനിരിക്കുന്ന യുഎസ് തൊഴില്‍ റിപ്പോര്‍ട്ടിലാണ് ഇപ്പോള്‍ എല്ലാ കണ്ണുകളും. അമേരിക്കയിലെ തൊഴില്‍ റിപ്പോര്‍ട്ടിനെ ആശ്രയിച്ചിരിക്കും ആസ്തികള്‍ ഇനിയും വാങ്ങിക്കൂട്ടണോ എന്ന കാര്യത്തില്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് തീരുമാനമെടുക്കുക. ഈ പശ്ചാത്തലത്തില്‍ രാജ്യാന്തര വിപണിയില്‍ സ്‌പോട് സ്വര്‍ണം 0.1 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 1,811.79 ഡോളര്‍ നിലവാരം കുറിക്കുന്നുണ്ട്. ഇതേസമയം, കഴിഞ്ഞ നാലാഴ്ച്ചക്കിടെയുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണം ഇപ്പോഴുള്ളത്. ഇന്ന് അമേരിക്കന്‍ സ്വര്‍ണ ഫ്യൂച്ചറുകള്‍ 0.2 ശതമാനം നേട്ടം കയ്യടക്കി 1,814.80 ഡോളര്‍ രേഖപ്പെടുത്തുന്നതും കാണാം.

കേന്ദ്ര സര്‍ക്കാരിന്റെ സ്വര്‍ണ ബോണ്ട് വില്‍പ്പനയുടെ ആറാം ഘട്ടം ഇന്ന് അവസാനിക്കാനിരിക്കുകയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 4,732 രൂപ കണക്കാക്കിയാണ് ഇത്തവണത്തെ സ്വര്‍ണ ബോണ്ട് വില്‍പ്പന. ഓണ്‍ലൈന്‍ വഴി സ്വര്‍ണ ബോണ്ടിന് പണമടയ്ക്കുന്നവര്‍ക്ക് 50 രൂപയുടെ അധിക ഇളവും കേന്ദ്രം നല്‍കുന്നുണ്ട്. അതായത് ഓണ്‍ലൈന്‍ വഴിയാണ് പണമിടപാടെങ്കില്‍ ഗ്രാമിന് 4,682 രൂപയായിരിക്കും നിരക്ക്.

ഭൗതിക സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറയ്ക്കുക ലക്ഷ്യമിട്ട് 2015 നവംബറിലാണ് കേന്ദ്ര സര്‍ക്കാര്‍ റിസര്‍വ് ബാങ്കുമായി സഹകരിച്ച് സ്വര്‍ണ ബോണ്ട് പദ്ധതി അവതരിപ്പിച്ചത്. ഇന്ത്യന്‍ പൗരന്മാര്‍, ട്രസ്റ്റുകള്‍, സര്‍വകലാശാലകള്‍, ചാരിറ്റി സംഘടനകള്‍ എന്നിവര്‍ക്കെല്ലാം സ്വര്‍ണ ബോണ്ടില്‍ നിക്ഷേപിക്കാന്‍ അവസരമുണ്ട്. എട്ടു വര്‍ഷമാണ് സ്വര്‍ണ ബോണ്ടിന്റെ കാലാവധി. കാലാവധി പൂര്‍ത്തിയായാല്‍ ബോണ്ട് പണമാക്കി മാറ്റാം. ഇതേസമയം, അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ ബോണ്ട് വില്‍ക്കാനും അവസരമുണ്ട്. ബാങ്കുകള്‍, സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍, തിരഞ്ഞെടുത്ത തപാല്‍ ഓഫീസുകള്‍ വഴിയാണ് സ്വര്‍ണ ബോണ്ടുകള്‍ വാങ്ങാന്‍ അവസരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X