സ്വര്‍ണവില താഴേക്ക്; പൊന്ന് ഇപ്പോള്‍ വാങ്ങുന്നത് ബുദ്ധിയോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: കേരളത്തില്‍ പൊന്നിന് വില കുറഞ്ഞു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ തിങ്കളാഴ്ച്ച പവന് 35,560 രൂപയായി സ്വര്‍ണവില. ഗ്രാമിന് വില 4,445 രൂപയും. ഓഗസ്റ്റിലെ ആദ്യ രണ്ടു ദിനങ്ങളില്‍ 36,000 രൂപയായിരുന്നു പവന് വില. ഓഗസ്റ്റിലെ ഏറ്റവും ഉയര്‍ന്ന വിലനിരക്കും ഇതുതന്നെ. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളിലെ ഏറ്റക്കുറച്ചിലുകള്‍ക്കൊടുവില്‍ പവന് 440 രൂപയും ഗ്രാമിന് 55 രൂപയും ഇടിഞ്ഞു.

സ്വര്‍ണവില താഴേക്ക്; പൊന്ന് ഇപ്പോള്‍ വാങ്ങുന്നത് ബുദ്ധിയോ?

ഈ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില പവന് 34,680 രൂപയാണ് (ഓഗസ്റ്റ് 9, 10, 11 തീയതികളില്‍). സംസ്ഥാനത്ത് വെള്ളി വിലയിലും ചെറിയ മാറ്റം സംഭവിച്ചിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 30 പൈസ കുറഞ്ഞ് 68.40 രൂപയായി നിരക്ക്. എട്ടു ഗ്രാം വെള്ളിക്ക് വില 547.20 രൂപയും. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്വര്‍ണ വില ചുവടെ കാണാം (22 കാരറ്റ്).

  • അഹമ്മദാബാദ്: 37,656 രൂപ
  • ബെംഗളൂരു: 35,560 രൂപ
  • ഭുബനേശ്വര്‍: 37,496 രൂപ
  • ഛണ്ഡീഗഡ്: 37,176 രൂപ
  • ചെന്നൈ: 35,904 രൂപ
  • കോയമ്പത്തൂര്‍: 35,904 രൂപ
  • ദില്ലി: 37,376 രൂപ
  • ഹൈദരാബാദ്: 35,560 രൂപ
  • ജയ്പൂര്‍: 37,408 രൂപ
  • കൊല്‍ക്കത്ത: 37,696 രൂപ
  • ലഖ്‌നൗ: 37,376 രൂപ
  • മംഗലാപുരം: 35,560 രൂപ
  • മുംബൈ: 37,336 രൂപ
  • നാസിക്ക്: 36,720 രൂപ
  • പാറ്റ്‌ന: 36,720 രൂപ
  • സൂറത്ത്: 37,656 രൂപ
  • വിജയവാഡ: 35,560 രൂപ
  • വിശാഖപ്പട്ടണം: 35,560 രൂപ

ഇന്ന് ദേശീയ വിപണിയില്‍ വലിയ ഇടിവ് സ്വര്‍ണം നേരിടുന്നുണ്ട്. പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്‌സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്) ഒക്ടോബറിലേക്കുള്ള സ്വര്‍ണ കരാറുകള്‍ 0.20 ശതമാനം കുറഞ്ഞ് 10 ഗ്രാമിന് 47,441 രൂപയായി. ഈ വര്‍ഷം ആസ്തികള്‍ വാങ്ങിക്കൂട്ടുന്നത് കുറയ്ക്കുമെന്ന് യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവര്‍ സൂചന നല്‍കിയതിന് പിന്നാലെയാണ് സ്വര്‍ണത്തിന്റെ വീഴ്ച.

എന്തായാലും ഇന്ന് വെള്ളി വിലയില്‍ വലിയ ചലനങ്ങളില്ല. കിലോയ്ക്ക് 64,050 രൂപ കുറിച്ചുകൊണ്ട് വെള്ളി വ്യാപാരം പുരോഗമിക്കുന്നു. നിലവില്‍ 47,800 - 48,000 രൂപ നിലവാരത്തിലാണ് എംസിഎക്‌സില്‍ സ്വര്‍ണത്തിന് പ്രതിരോധം ഒരുങ്ങുന്നത്. ഇത് മറികടക്കാന്‍ കഴിഞ്ഞാല്‍ 48,300 രൂപ വരെയ്ക്കും ഉയരാന്‍ സ്വര്‍ണത്തിന് സാധിക്കും. ഇതേസമയം, 47,500 രൂപയ്ക്ക് താഴേക്ക് തിരിച്ചിറങ്ങുകയാണെങ്കില്‍ 47,250, 47,000, 46,750 രൂപ എന്നീ സോണുകളില്‍ സ്വര്‍ണത്തിന് പിന്തുണ ലഭിക്കും.

സ്വര്‍ണവില താഴേക്ക്; പൊന്ന് ഇപ്പോള്‍ വാങ്ങുന്നത് ബുദ്ധിയോ?

സ്വര്‍ണത്തിന് വില താഴ്ന്നുനില്‍ക്കുന്ന ഇപ്പോഴത്തെ സന്ദര്‍ഭത്തില്‍ നിക്ഷേപം നടത്താമോ? പലര്‍ക്കുമുണ്ട് സംശയം. ഹ്രസ്വകാലത്തേക്കുള്ള നേട്ടങ്ങളാണ് ലക്ഷ്യമെങ്കില്‍ സ്വര്‍ണം സുരക്ഷിതമല്ലെന്നാണ് ഈ രംഗത്തുള്ള വിദഗ്ധരുടെ നിരീക്ഷണം. അമേരിക്കന്‍ ഡോളര്‍ അടിയുറച്ചുതന്നെ നീങ്ങുമെന്നാണ് സൂചന. കോവിഡ് ഡെല്‍റ്റ വകഭേദം ആശങ്ക വിതറുന്നുണ്ടെങ്കിലും ഡോളറില്‍ത്തന്നെ നോട്ടമുറപ്പിക്കുകയാണ് നിക്ഷേപകര്‍. അതുകൊണ്ട് വരുംദിവസങ്ങളില്‍ സ്വര്‍ണത്തില്‍ ഇനിയും തിരുത്തല്‍ സംഭവിക്കാമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

ഇതേസമയം, ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്താനൊരുങ്ങുന്നവര്‍ക്ക് ഇത് അനുയോജ്യമായ അവസരമാണ്. ഇപ്പോഴത്തെ നിലയില്‍ സ്വര്‍ണം വാങ്ങുന്നത് ഗുണം ചെയ്യും. മുന്നോട്ട് സ്വര്‍ണവിലയില്‍ ഓരോ തവണ തിരുത്തല്‍ സംഭവിക്കുമ്പോഴും നിക്ഷേപം നടത്താനാണ് ഇവര്‍ ശുപാര്‍ശ ചെയ്യുന്നത്.

ആഗോള വിപണിയില്‍ ഇന്ന് നേരിയ ഇടിവ് സ്വര്‍ണം നേരിടുന്നുണ്ട്. തിങ്കളാഴ്ച്ച സ്‌പോട് സ്വര്‍ണം 0.24 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 1,814.43 ഡോളറിലേക്കെത്തി. ജൂണ്‍ 30 -നാണ് സമീപകാലത്തെ ഏറ്റവും വലിയ വിലയിടിവ് പൊന്ന് കുറിച്ചത്. ഈ ദിവസം 1,757 ഡോളര്‍ വരെയും സ്വര്‍ണം താഴേക്ക് പോയിരുന്നു. വെള്ളിയുടെ ഔണ്‍സ് നിരക്കില്‍ ഇന്ന് ഇടിവ് കാണാം. 0.43 ശതമാനം തകര്‍ച്ചയോടെ 23.98 ഡോളര്‍ കുറിച്ചുകൊണ്ടാണ് വെള്ളിയുടെ വ്യാപാരം.

Read more about: gold price gold
English summary

Kerala Gold Price, 30th August 2021: 1 Pavan Gold Rate Sees Rs 80 Drop; Should You Buy Now?

Kerala Gold Price, 30th August 2021: 1 Pavan Gold Rate Sees Rs 80 Drop; Should You Buy Now? Read in Malayalam.
Story first published: Monday, August 30, 2021, 12:47 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X