സ്വര്‍ണവില താഴേക്ക്; പവന് 600 രൂപ കുറഞ്ഞു

കൊച്ചി: കേരളത്തില്‍ പൊന്നിന് വില കുറയുകയാണ്. ഓഗസ്റ്റ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ശനിയാഴ്ച്ച സ്വര്‍ണ വില്‍പ്പന. പവന് 600 രൂപയും ഗ്രാമിന് 75 രൂപയും ഇന്ന് കുറഞ്ഞു. പവന് 35,080 രൂപയാണ് സ്വര്‍ണം വില കുറിക്കുന്നത്; ഗ്രാമിന് വില 4,385 രൂപയും. ഓഗസ്റ്റിലെ ആദ്യ രണ്ടു ദിനങ്ങളില്‍ 36,000 രൂപയായിരുന്നു പവന് വില. എന്നാല്‍ തുടര്‍ന്നുള്ള അഞ്ച് ദിവസം കൊണ്ട് പവന് 920 രൂപയും ഗ്രാമിന് 115 രൂപയും ഇടിഞ്ഞു.

സംസ്ഥാനത്ത് വെള്ളി വിലയിലും ചെറിയ മാറ്റം സംഭവിച്ചിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 1.50 രൂപ കുറഞ്ഞ് 70.20 രൂപയായി നിരക്ക്. എട്ടു ഗ്രാം വെള്ളിക്ക് വില 561.60 രൂപയും. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്വര്‍ണ വില ചുവടെ കാണാം (22 കാരറ്റ്).

പ്രധാന നഗരങ്ങളിൽ
  • അഹമ്മദാബാദ്: 37,112 രൂപ
  • ബെംഗളൂരു: 35,080 രൂപ
  • ഭുബനേശ്വര്‍: 36,600 രൂപ
  • ഛണ്ഡീഗഡ്: 36,320 രൂപ
  • ചെന്നൈ: 35,520 രൂപ
  • കോയമ്പത്തൂര്‍: 35,520 രൂപ
  • ദില്ലി: 36,600 രൂപ
  • ഹൈദരാബാദ്: 35,080 രൂപ
  • ജയ്പൂര്‍: 39,056 രൂപ
  • കൊല്‍ക്കത്ത: 37,200 രൂപ
  • ലഖ്‌നൗ: 36,600 രൂപ
  • മംഗലാപുരം: 35,080 രൂപ
  • മുംബൈ: 36,560 രൂപ
  • നാസിക്ക്: 35,920 രൂപ
  • പാറ്റ്‌ന: 35,920 രൂപ
  • സൂറത്ത്: 37,112 രൂപ
  • വിജയവാഡ: 35,080 രൂപ
  • വിശാഖപ്പട്ടണം: 35,080 രൂപ
എംസിഎക്സ് സ്വർണം

ആഗോള വിപണിയില്‍ സ്വര്‍ണ വില ഇടിയുന്നതിന്റെ പ്രതിഫലനമാണ് ഇപ്പോള്‍ ദേശീയ വിപണിയില്‍ കാണുന്നത്. ഇന്ത്യയിലെ പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്‌സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്) 10 ഗ്രാം സ്വര്‍ണം 1.98 ശതമാനം തകര്‍ച്ച കുറിക്കുന്നുണ്ട്. 10 ഗ്രാമിന് 943 രൂപയോളം ഇടിഞ്ഞ് 46,660 രൂപയിലാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ വ്യാപാരം.

ആഗോള വിപണിയിൽ

വെള്ളിയിലും കാണാം 2.89 ശതമാനം തകര്‍ച്ച. കിലോയ്ക്ക് 1,944 രൂപ കുറഞ്ഞ് 65,304 രൂപ നിരക്കിലാണ് വെള്ളി വ്യാപാരം പുരോഗമിക്കുന്നത്. എംസിഎക്‌സില്‍ ഇന്നലെയും സ്വര്‍ണത്തിന് 952 രൂപ ഇടിഞ്ഞിരുന്നു.

ആഗോള വിപണിയിലും പൊന്ന് കിതയ്ക്കുകയാണ്. അമേരിക്കയില്‍ ഏറ്റവും പുതിയ തൊഴില്‍ റിപ്പോര്‍ട്ട് ശുഭസൂചനകള്‍ നല്‍കുന്ന സാഹചര്യത്തില്‍ കരുതിയതിലും നേരത്തെ ഉത്തേജന നടപടികള്‍ പിന്‍വലിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഫെഡറല്‍ റിസര്‍വ്.

താഴേക്ക്

ഇതിനെത്തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ സ്‌പോട് സ്വര്‍ണം 2.3 ശതമാനം കൂപ്പുകുത്തി ഔണ്‍സിന് 1,763 ഡോളറിലേക്കെത്തി. ജൂണ്‍ 30 -നാണ് സമീപകാലത്തെ ഏറ്റവും വലിയ വിലയിടിവ് പൊന്ന് കുറിച്ചത്. ഈ ദിവസം 1,757 ഡോളര്‍ വരെയും സ്വര്‍ണം താഴേക്ക് പോയിരുന്നു.

കഴിഞ്ഞ ഒരു മാസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് പോയവാരങ്ങളില്‍ സ്വര്‍ണം വ്യാപാരം നടത്തിയത്. ആഗോള കറന്‍സികള്‍ക്കെതിരെ ഡോളര്‍ സൂചിക ശക്തി പ്രാപിക്കുന്നതും അമേരിക്കയുടെ ട്രഷറി വരുമാനം ഉയരുന്നതും സ്വര്‍ണത്തിന് ക്ഷീണം ചെയ്യുകയാണ്. ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കൂട്ടുമെന്ന പ്രതീക്ഷ ബോണ്ട് വരുമാനത്തെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.

സ്വർണ ബോണ്ട്

പറഞ്ഞുവരുമ്പോള്‍ ഇന്ത്യയില്‍ സ്വര്‍ണ ബോണ്ടുകളുടെ അഞ്ചാം ഘട്ടം അടുത്തവാരം ആരംഭിക്കാനിരിക്കുകയാണ്. ഓഗസ്റ്റ് 9 മുതല്‍ 13 വരെയാണ് സ്വര്‍ണ ബോണ്ട് വില്‍പ്പന നടക്കും. ഗ്രാമിന് 4,790 രൂപ അടിസ്ഥാനപ്പെടുത്തിയാണ് ഇക്കുറി ബോണ്ട് വില്‍പ്പന. എട്ടു വര്‍ഷമാണ് സ്വര്‍ണ ബോണ്ടുകളുടെ കാലാവധി. ഇഷ്യു ചെയ്ത ദിനം മുതലാണ് കാലാവധി കണക്കാക്കുക. കാലാവധി എട്ടു വര്‍ഷമാണെങ്കിലും അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ നിക്ഷേപകന് തുക പിന്‍വലിക്കാന്‍ അവസരമുണ്ട്. സ്വര്‍ണ ബോണ്ടുകളില്‍ നിന്നുള്ള പലിശ വരുമാനത്തിന് നികുതിയൊടുക്കണമെന്ന കാര്യവും ഇവിടെ പ്രത്യേകം ഓര്‍മിക്കണം. നിക്ഷേപം പിന്‍വലിക്കുമ്പോള്‍ ലഭിക്കുന്ന മൂലധന നേട്ടത്തിലാണ് നികുതി പിടിക്കുന്നത്.

അഞ്ചാം ഘട്ടം

സ്വര്‍ണ ബോണ്ടുകളില്‍ നിക്ഷേപം നടത്താന്‍ ഏറ്റവും കുറഞ്ഞത് ഒരു ഗ്രാമെങ്കിലും വാങ്ങണം. വാണിജ്യ ബാങ്കുകള്‍ വഴിയും തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകള്‍ വഴിയും നിക്ഷേപകര്‍ക്ക് സ്വര്‍ണ ബോണ്ട് വാങ്ങാം. ഇതിന് പുറമെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലും സ്വര്‍ണ ബോണ്ട് വില്‍പ്പന നടക്കും. ഓണ്‍ലൈന്‍ വഴി പണമടച്ചാണ് സ്വര്‍ണ ബോണ്ടുകള്‍ വാങ്ങുന്നതെങ്കില്‍ 50 രൂപയുടെ അധിക കിഴിവും നിക്ഷേപകന് ലഭിക്കും.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X