സംസ്ഥാനത്ത് സ്വര്‍ണവില കൂടി. സ്വര്‍ണം പവന് 240 രൂപ വര്‍ധിച്ച് 35,240 രൂപയും ഗ്രാമിന് 30 രൂപ വര്‍ധിച്ച് 4,405 രൂപയുമാണ് ഇന്നത്തെ നിരക്ക്. വെള്ളി ഗ്രാമിന് 68.70 രൂപ. നേരത്തെ, കേന്ദ്ര ബജറ്റ് പ്രഖ്യാപത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ അഞ്ച് ദിവസം തുടര്‍ച്ചയായി സ്വര്‍ണത്തിന് വില ഇടിഞ്ഞിരുന്നു. ഇക്കാലയളവില്‍ പവന് 1,800 രൂപയും ഗ്രാമിന് 225 രൂപയും കുറയുകയുണ്ടായി. ഫെബ്രുവരിയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്നലെ സ്വര്‍ണം വില്‍ക്കപ്പെട്ടത്. വെള്ളിയാഴ്ച്ച സ്വര്‍ണം പവന് വില 35,000 രൂപയായിരുന്നു.
എന്തായാലും സ്വര്‍ണം, വെള്ളി ലോഹങ്ങളുടെ ഇറക്കുമതി തീരുവ 7.5 ശതമാനമാക്കി കേന്ദ്രം കുറച്ച സാഹചര്യത്തില്‍ രാജ്യത്തെ സ്വര്‍ണ, വെള്ളി നിരക്കുകള്‍ വൈകാതെ കുറയും. നിലവില്‍ 12.5 ശതമാനം ഇറക്കുമതി തീരുവ സ്വര്‍ണത്തിനും വെള്ളിക്കും കേന്ദ്രം ഈടാക്കുന്നുണ്ട്. പറഞ്ഞുവരുമ്പോള്‍ ആഭ്യന്തര വിപണിയിലും കഴിഞ്ഞ 5 ദിവസംകൊണ്ട് 24 കാരറ്റ് സ്വര്‍ണത്തിന് (10 ഗ്രാം) വില 2,000 രൂപയോളമാണ് കുറഞ്ഞത്. ഇതേകാലയളവില്‍ വെള്ളിയുടെ കിലോ നിരക്ക് 2,303 രൂപയോളം ഇടിഞ്ഞു.
വെള്ളിയാഴ്ച്ച രാജ്യത്തെ പ്രമുഖ ചരക്ക് വ്യാപാര സ്ഥാപനമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) സ്വര്‍ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 141 രൂപ കൂടി 46,856 രൂപയാണ് രേഖപ്പെടുത്തിയത്. സില്‍വര്‍ ഫ്യൂച്ചറുകള്‍ കിലോയ്ക്ക് 457 രൂപ കൂടി 67,275 രൂപയും കുറിച്ചു. പോയവാരം സ്വര്‍ണത്തിന് വില കുറഞ്ഞ സാഹചര്യത്തില്‍ രാജ്യത്ത് സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം പതിയെ വര്‍ധിക്കുകയാണ്. ഡോളര്‍ സൂചിക ശക്തി പ്രാപിക്കുന്നതും ഓഹരി വിപണികള്‍ കുതിക്കുന്നതും സ്വര്‍ണത്തിന് മേലുള്ള തിളക്കം കുറയാനുള്ള കാരണങ്ങളായി മാറുന്നു.
എന്നാല്‍ അടുത്ത രണ്ടു മാസംകൊണ്ട് സ്വര്‍ണത്തിന് വില കൂടുമെന്ന പ്രവചനം സാമ്പത്തിക വിദഗ്ധര്‍ മുന്നോട്ടു വെയ്ക്കുന്നുണ്ട്. ഓഹരി വിപണികളുടെ കുതിപ്പില്‍ വൈകാതെ തിരുത്തല്‍ സംഭവിക്കും. ഈ സമയം സ്വര്‍ണവില ഉയരും. അതുകൊണ്ട് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ വിലനിലവാരം 46,000 രൂപയ്ക്കും 46,500 രൂപയ്ക്കുമിടയില്‍ തുടരുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ നിക്ഷേപം നടത്തുന്നതാണ് ഉത്തമമെന്ന് ഇവര്‍ പറയുന്നു.
അടുത്ത രണ്ടുമാസത്തിനകം 10 ഗ്രാം സ്വര്‍ണത്തിന് 50,000 രൂപയ്ക്ക് മുകളില്‍ വില ഉയരുമെന്നാണ് പ്രവചനം. ഇതേസമയം, അമേരിക്ക സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചാല്‍ സ്വര്‍ണവില താഴോട്ടു വരാം. ഇനി ഉത്തേജന പാക്കേജ് പ്രഖ്യാപിക്കാന്‍ വൈകിയാലോ ഉത്തേജന പാക്കേജുണ്ടാകില്ലെന്ന തീരുമാനമോ എടുത്താല്‍ സ്വര്‍ണവില അതിവേഗം മുകളിലോട്ടു കയറും.
More From GoodReturns

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ: ലാഭകരമായ പർച്ചേസിന് ഈ കാര്യങ്ങൾ അറിയൂ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ നിന്ന് സ്വർണ്ണം വാങ്ങുമ്പോൾ 11,000 രൂപ ലാഭം; പ്രവാസികൾ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ഞായറാഴ്ച സ്വർണ്ണവിലയിൽ മാറ്റമില്ല; ആഭരണങ്ങൾ വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തെക്കാൾ ലാഭകരമാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ!

യുഎഇയിൽ സ്വർണവില കുറവ്: നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുമ്പോൾ ഈ കസ്റ്റംസ് നിയമങ്ങൾ അറിഞ്ഞിരിക്കണം!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!



Click it and Unblock the Notifications