കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. ശനിയാഴ്ച്ച സ്വര്‍ണം പവന് 37,600 രൂപ അടിസ്ഥാനമാക്കിയാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച്ച പവന് 37,680 രൂപയായിരുന്നു; വിലയിലെ മാറ്റം 80 രൂപ. 10 രൂപയുടെ കുറവാണ് സ്വര്‍ണം ഗ്രാമിന് സംഭവിച്ചത്. ഇന്ന് സ്വര്‍ണം ഗ്രാമിന് വില 4,700 രൂപ. ഇന്നലെ 4,710 രൂപയായിരുന്നു നിരക്ക്. ഒക്ടോബര്‍ മാസം 10, 11, 12, 13 തീയതികളിലാണ് സ്വര്‍ണം ഏറ്റവും ഉയര്‍ന്ന തുക രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളില്‍ സ്വര്‍ണം പവന് വില 37,800 രൂപ തൊട്ടു; ഗ്രാം വില 4,725 രൂപയും. ഒക്ടോബര്‍ അഞ്ചിന് കുറിച്ച 37,120 രൂപയാണ് (പവന്) സ്വര്‍ണം കാഴ്ച്ചവെച്ച ഏറ്റവും താഴന്ന നിലവാരം.

ആഭ്യന്തര വിപണിയില്‍ സ്വര്‍ണം വെള്ളി നിരക്കുകള്‍ നിസംഗമായി തുടരുകയാണ്. എംഎസിഎക്സ് (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) വിപണിയില്‍ സ്വര്‍ണം 0.16 ശതമാനം ഉയര്‍ന്ന് 50,845 രൂപ (10 ഗ്രാമിന്) രേഖപ്പെടുത്തുന്നു. വെള്ളി കിലോയ്ക്ക് 0.1 ശതമാനം ഉയര്‍ന്ന് 62,551 രൂപയും. വ്യാഴാഴ്ച്ച 1.11 ശതമാനം ഇടിവ് സ്വര്‍ണവും 1.5 ശതമാനം ഇടിവ് വെള്ളിയും നേരിട്ടിരുന്നു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം സ്ഥായിയായി തുടരുന്നത് കാണാം. നിലവില്‍ സ്വര്‍ണത്തിന്റെ 'സ്പോട്' വില 0.1 ശതമാനം ഉയര്‍ന്ന് 1,905.65 ഡോളറാണ് (ഔണ്‍സിന്). മറ്റു ലോഹങ്ങളുടെ കാര്യമെടുത്താല്‍ വെള്ളി ഔണ്‍സിന് വില 0.8 ശതമാനം ഇടിഞ്ഞ് 24.56 ഡോളര്‍ രേഖപ്പെടുത്തുന്നു. പ്ലാറ്റിനം 0.4 ശതമാനം കുറഞ്ഞ് 880.94 ഡോളറും.
വിനിമയ രംഗത്ത് അമേരിക്കന്‍ ഡോളര്‍ ശക്തിപ്രാപിച്ചത് സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. മുന്‍ സെഷനില്‍ ഡോളര്‍ സൂചിക 0.08 ശതമാനം വര്‍ധിച്ച് 93.037 എന്ന നിലവാരം പുലര്‍ത്തി. ഇതോടെ മറ്റു കറന്‍സികളില്‍ സ്വര്‍ണം വാങ്ങാന്‍ തയ്യാറെടുത്തവര്‍ക്ക് ഉയര്‍ന്ന വില നല്‍കേണ്ടി വന്നു. നിലവില്‍ എല്ലാ കണ്ണുകളും അമേരിക്കന്‍ ഭരണകൂടത്തിലേക്കാണ്. പുതിയ സാമ്പത്തിക ഉത്തേജന പാക്കേജിന് അമേരിക്ക അനുമതി നല്കിയാല് ഡോളര്‍ വില താഴും. ഈ സാഹചര്യം സ്വര്‍ണത്തിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
നിലവില്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളില്‍ നിന്നുള്ള വിവരം സൂചിപ്പിക്കുന്നു. സ്വര്‍ണം അടിസ്ഥാനപ്പെടുത്തുന്ന ലോകത്തെ ഏറ്റവും വലിയ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്, എസ്ഡിപിആര്‍ ഗോള്‍ഡ് ട്രസ്റ്റ് ബുധനാഴ്ച്ച 0.1 ശതമാനം ഇടിഞ്ഞ് 40.8 ദശലക്ഷം ഔണ്സുകളെന്ന നിലയിലേക്കാണ് എത്തിയത്.
More From GoodReturns

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട നിർണായക വിവരങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; ഇന്നത്തെ നിരക്കും കേരളത്തിലെ വിലയും അറിയാം

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

യുഎഇയിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് വൻ ലാഭം

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകളും ലാഭകരമായ വഴികളും അറിയാം

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!



Click it and Unblock the Notifications