ഇന്ന് സംസ്ഥാനത്തെ സ്വർണ വില കുത്തനെ ഇടിഞ്ഞു. ഇന്നത്തെ വീഴ്ച അത്ഭുതകരമാണ്. ഇന്ന് പവന് ഒറ്റയടിക്ക് 1080 രൂപ കുറഞ്ഞു. വല്ലാത്തൊരു മാജിക്ക് പോലുണ്ട്. നവംബറിലെ വലിയ വിലക്കുറവാണ് ഇന്ന് നവംബർ 12ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ 12 ദിവസത്തിനിടെ പവന് 2960 രൂപയാണ് കുറഞ്ഞത്. ഒക്ടോബറിലെ ഉയർച്ച നോക്കുമ്പോൾ നവംബറിലേ സ്വർണ വില സാധാരണക്കാർക്ക് ഏറെ ആശ്വസിക്കാം. ഇന്നലെ പവന് 440 രൂപയായിരുന്നു കുറഞ്ഞത്.
ഇന്നത്തെ വില
ഇന്ന് വീണ്ടും സ്വർണ വില താഴെ വീണു. ഒരു ഗ്രാം സ്വർണത്തിന് 135 രൂപ കുറഞ്ഞ് ഇന്ന് 7085 രൂപയായി. ഇന്നലെ 7220 രൂപയായിരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 56,690 രൂപയായി. ഒറ്റ ദിവസം കൊണ്ട് 1080 രൂപയാണ് ഒരു പവന് കുറഞ്ഞത്. നവംബർ 1 ന് ഒരു പവൻ സ്വർണത്തിന് 59080 രൂപയായിരുന്നു. ഇന്നത്തെ വിലയിടിവ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണ വിലയാണ്. ഒക്ടോബർ അവസാന ആഴ്ചകളിലെ വിലക്കയറ്റം പരിശോധിച്ചാൽ ഇന്നത്തെ ഇടിവ് ആഭരണപ്രേമികൾക്ക് സന്തോഷിക്കാനുള്ള വാർത്തയാണ്.

ഒരു പവൻ സ്വർണാഭരണം വാങ്ങാൻ...
3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ), പണിക്കൂലി എന്നിവ കണക്കാക്കിയാൽ ഇന്ന് കേരളത്തിൽ നിന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 61354 രൂപ മതി. മിനിമം 5% പണിക്കൂലി കണക്കാക്കിയാലാണ് ഈ തുകയ്ക്ക് ആഭരണം കിട്ടുന്നത്. എന്നാൽ ഇത് ഓരോ ജ്വല്ലറികളിലും വ്യത്യസ്ത പണിക്കൂലിയായതിനാൽ ഈ വിലയിൽ ചില വ്യത്യാസങ്ങൾ ഉണ്ടായേക്കാം. അങ്ങനെയെങ്കിൽ ഒരു ഗ്രാം സ്വർണാഭരണം വാങ്ങാൻ 7669 രൂപയാവുന്നു.
സ്വർണം താഴേക്ക് വീണതിനു കാരണം ട്രംപാണോ?
യു.എസ് തിരഞ്ഞെടുപ്പിനു ശേഷം സ്വർണ വിലയിൽ കാര്യമായ വർദ്ധനവ് വന്നിട്ടില്ല. യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നലെ 84.39 ലേക്ക് ഇടിഞ്ഞിരുന്നു. ഇതോടെ സ്വർണത്തിന്റെ ഇറക്കുമതിച്ചിലവ് വർദ്ധിച്ചു. ഒരുപക്ഷേ രൂപയുടെ മൂലം ഇടിഞ്ഞില്ലായിരുന്നെങ്കിൽ ചിലപ്പോൾ ഇന്ന് ഇതിലും വലിയ വിലക്കുറവ് സംഭവിച്ചേനെ.
മാത്രമല്ല തിരഞ്ഞെടുപ്പിനു ശേഷം ട്രംപിന്റെ വിജയത്തിനു ശേഷം ഡോളറും യീൽഡും യു എസ് ഓഹരികളും ക്രിപ്റ്റോകറൻസികൾ എന്നിവയുടെ മൂല്യം വർദ്ധിച്ചു. അതോടെ സ്വർണ നിക്ഷേപങ്ങൾക്ക് മാറ്റ് കുറഞ്ഞു. ഇത് സ്വർണവിലയെ കാര്യമായി ബാധിച്ചു. സ്വർണത്തിന്റെ രാജ്യാന്തര വ്യാപാരം നടക്കുന്നത് ഡോളറിലാണ്. എന്നാൽ ഇപ്പോൾ ഡോളറിന്റെ മൂല്യം വർദ്ധിക്കുന്നതിനാൽ സ്വർണം വാങ്ങാൻ ചിലവേറുന്നു. അതിനാൽ അത് സ്വർണത്തിന്റെ ഡിമാൻഡിനെ ബാധിക്കുകയും സ്വർണ വിലക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരികയും ചെയ്യുന്നു.
ഇപ്പോൾ ബുക്ക് ചെയ്യാം...
ഇന്നത്തെ വിലയിടിവ് സാധാരണക്കാർക്ക് ആശ്വാസം നൽകുന്നു. ഒക്ടോബർ മാസത്തെ കണക്ക് നോക്കിയാൽ ഇന്നത്തെ വിലക്കുറവ് വിവാഹ ആവശ്യങ്ങൾക്കും മറ്റുമായി സ്വർണാഭരണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ബെസ്റ്റ് സമയമാണ്. ഉടൻ ഇന്ന് തന്നെ ഈ വിലയിൽ സ്വർണം ബുക്ക് ചെയ്താൽ ഇന്നത്തെ കുറഞ്ഞ വിലയിൽ നിങ്ങൾക്ക് ആഭരണം വാങ്ങാം.
More From GoodReturns

കൊച്ചി പഴയ കൊച്ചിയല്ല! റെനോ ഡെസ്റ്റര് തിരിച്ചെത്തുമ്പോള്‍ എതിരാളികള്‍ കൂടി, ഇനി മത്സരം കടുക്കും

ബെംഗളൂരുവിൽ നിന്നും കേരളത്തിലെത്താം, ട്രെയിൻ കിട്ടില്ലേ എന്ന പേടി വേണ്ട, ഈ ട്രെയിൻ പിടിച്ചിങ്ങ് പോര്...

പ്രതിമാസം 2000 രൂപ നിക്ഷേപിക്കാനുണ്ടോ? 40,000 രൂപ പെൻഷനുള്ള വഴി പറഞ്ഞുതരാം...

എല്‍പിജി ക്ഷാമം: കേരളത്തില്‍ മാര്‍ച്ച് 23 ന് ഹോട്ടലുകള്‍ അടച്ചിടും, പിഎന്‍ജിയിലേക്ക് മാറാന്‍ നിര്‍ദ്ദേശം

ഇതുവരെ ഇടിഞ്ഞത് 13,520 രൂപ, പൊന്നിന്റെ തിളക്കം കുറയുന്നു, കല്യാണപാർട്ടികൾക്ക് ആശ്വാസം

Gold Rate Live: യുദ്ധത്തിൽ തകർന്ന് സ്വർണം, ഇന്നും പവന്റെ വില കുറഞ്ഞു, തത്സമയം വിവരങ്ങൾ അറിയാം

പോസ്റ്റ് ഓഫീസിൽ 1000 രൂപ നിക്ഷേപിച്ച് അക്കൗണ്ട് തുറക്കൂ; മാസം 9,250 രൂപ കയ്യിൽ വാങ്ങാം

യുദ്ധവും പണപ്പെരുപ്പവും തിരിച്ചടിക്കുന്നു, തകർന്നടിഞ്ഞ് ഇന്ത്യൻ ഓഹരി വിപണി, നിഫ്റ്റി 23000 പോയിന്റിൽ

ബംപര്‍ നേട്ടം തരുന്ന ഓഹരികള്‍ ഇതാ- ഉയര്‍ന്ന ആദായം കീശയിലാക്കാം, കാത്തിരിക്കേണ്ടത് 12 മാസം മാത്രം

വിപണിയിലെ ചാഞ്ചാട്ടം റിട്ടയർമെന്റ് കാലത്തെ ബാധിക്കുമോ? പണം നഷ്ടമാകുന്നത് ഒഴിവാക്കാൻ ചില വഴികൾ

എട്ടാം ശമ്പള കമ്മീഷൻ: നിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള തീയ്യതി നീട്ടി, നിങ്ങളുടെ നിർദ്ദേശം എങ്ങനെ നൽകാം..?



Click it and Unblock the Notifications