ഒടുവിൽ അത് സംഭവിക്കുകയാണ്. ആഭരണപ്രേമികളുടെ പ്രാർത്ഥന പോലെ കേരളത്തിൽ സ്വർണവില താഴേക്ക് വീഴുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിട മാത്രം 4,160 രൂപയുടെ കുറവാണ് സ്വർണത്തിനുണ്ടായത്. വരും ദിവസങ്ങളിലും മഞ്ഞ ലോഹത്തിന്‍റെ വില താഴേക്ക് വീഴാൻ തയ്യാറായാൽ പവന്‍റെ വില 1 ലക്ഷം രൂപയിലെത്തും. അത് വലിയ അളവിൽ സ്വർണം വാങ്ങുന്നവർക്ക് നൽകുന്ന ആശ്വാസം വലുതാണ്. അങ്ങനെ സംഭവിക്കുമോ എന്നാണ് എല്ലാവരും ഉറ്റ് നോക്കുന്ന്.
ഇന്നത്തെ വില
പവന് 1,14,720 രൂപ എന്ന വിലയിലായിരുന്ന സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. എന്നാൽ ഇന്ന് വില കുറഞ്ഞു. 1,120 രൂപയാണ് ഇന്ന് കുറഞ്ഞത്. അതോടെ 1,13,600 രൂപ എന്ന നിലയിലാണ് ഇന്നത്തെ വ്യാപാരം. ഗ്രാമിന് 140 രൂപയാണ് കുറഞ്ഞത്. 14,200 രൂപയാണ് പുതുക്കിയ വില.
1 പവൻ വാങ്ങാൻ
ഇന്ന് സ്വർണാഭരണം വാങ്ങാൻ പോകുന്നവർ ഏറ്റവും പുതിയ വില നിലവാരം അറിഞ്ഞിരിക്കണം. സ്വർണ വിലക്കൊപ്പം പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്ക് ചാർജ് എന്നീ ഘടകങ്ങളും ചേരുമ്പോഴാണ് ആഭരണത്തിൻ്റെ വില നിശ്ചയിക്കുന്നത്. ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,25,000 രൂപ നൽകേണ്ടി വരും.
വില കുറയാൻ കാരണം
സ്പോട്ട് സ്വർണ്ണ വില 1% കുറഞ്ഞ് ഔൺസിന് 4,970 ഡോളറിൽ താഴെയായി. അതേസമയം സ്പോട്ട് വെള്ളി വില 2% കുറഞ്ഞ് ഔൺസിന് 75 ഡോളറിനടുത്ത് എത്തി. കഴിഞ്ഞ ദിവസം വില ഇടിയാനുണ്ടായ പ്രധാന കാരണങ്ങളിലൊന്ന് നിക്ഷേപകരുടെ ലാഭമെടുപ്പായിരുന്നു.മാത്രമല്ല യുഎസ് ഡോളർ ശക്തിപ്പെട്ടു, ഇത് വിദേശ വാങ്ങലുകാർക്ക് സ്വർണം വിലയേറിയത്. ഇതോടൊപ്പം യുഎസിലും ചൈനയിലും അവധിയായിരുന്നതിൽ വ്യാപാരം കുറഞ്ഞതും വിലയെ സ്വാധീനിച്ചു.

1 ലക്ഷത്തിലെത്തുമോ..?
സ്വർണവില വർധിച്ചതിന്റെ പ്രധാന കാരണങ്ങളിലൊന്ന് സെൻട്രൽ ബാങ്കുകളുടെ വാങ്ങലാണ്. ഇന്ത്യ ഉൾപ്പെടെ ബ്രിക്സ് രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ വലിയ അളവിൽ സ്വർണം വാങ്ങി. ആവശ്യം ഉയർത്തിയതോടെ സ്വർണം റെക്കോഡ് വില തൊടാൻ കാരണമായി. എന്നാൽ, സെൻട്രൽ ബാങ്കുകൾ സ്വർണം വാങ്ങുന്നതിൽ കുറവ് വരുത്തുകയോ നിർത്തുകയോ ചെയ്താൽ സാഹചര്യം വേഗത്തിൽ മാറും.
ഇപ്പോഴത്തെ സാഹചര്യത്തില്‍ വില കൂടിയും കുറഞ്ഞും മുന്നോട്ട് പോയാലും ഒരു ലക്ഷത്തില്‍ താഴെ പോവില്ല എന്നാണ് പല വിദഗ്ധരും പറയുന്നത്. വലിയ വിലക്കയറ്റങ്ങളും അതുപോലുള്ള വലിയ ഇടിവും ഉണ്ടാവില്ലെന്നും പറയുന്നു. അതുകൊണ്ട് ചെറിയ നിക്ഷേപത്തിലൂടെയായാലും സ്വര്‍ണം സ്വന്തമാക്കാന്‍ ശ്രമിക്കുന്നത് ഭാവിയിലേക്ക് മികച്ച തീരുമാനമായിരിക്കും.
സുരക്ഷിത നിക്ഷേപം
വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെങ്കിലും സ്വര്‍ണം ഇപ്പോഴും സുരക്ഷിത നിക്ഷേപം തന്നെയാണെന്ന് വിദഗ്ധര്‍ പറയുന്നു. യുഎസുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ കണക്കിലെടുത്താലും പെട്ടെന്നുണ്ടാകുന്ന ഇടിവുകള്‍ക്ക് സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് നഷ്ടം ഉണ്ടാകാനുളള സാധ്യത വളരെ കുറവാണ്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications