പൊന്നിന് വീണ്ടും വില കൂടി; സ്വര്‍ണം ഏപ്രിലിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കൂടി. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ചൊവാഴ്ച്ച സ്വര്‍ണവില പവന് 33,920 രൂപയും ഗ്രാമിന് 4,240 രൂപയുമായി. ഏപ്രിലിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് സ്വര്‍ണം ഇന്നെത്തിയത്. തുടര്‍ച്ചയായി നാലു ദിവസം സ്വര്‍ണവില മാറാതെ തുടരുകയായിരുന്നു. തിങ്കളാഴ്ച്ച പവന് 33,800 രൂപയും ഗ്രാമിന് 4,225 രൂപയുമാണ് വില രേഖപ്പെടുത്തിയത്. ഈ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലനിലവാരം പവന് 33,320 രൂപയാണ് (ഏപ്രില്‍ ഒന്നിന്).

സ്വർണവില ഇന്ന്

ഏപ്രില്‍ മാസം ഇതുവരെ പവന് 600 രൂപയുടെ വിലവര്‍ധനവ് സംഭവിച്ചു. നേരത്തെ, മാര്‍ച്ചില്‍ 1,560 രൂപയും ഫെബ്രുവരിയില്‍ 2,640 രൂപയും പവന് വില കുറഞ്ഞിരുന്നു. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 34,440 രൂപയും (മാര്‍ച്ച് ഒന്നിന്) ഏറ്റവും കുറഞ്ഞ നിരക്ക് 32,880 രൂപയുമായിരുന്നു (മാര്‍ച്ച് 31).

സംസ്ഥാനത്തെ വെള്ളി നിരക്കില്‍ ഇന്ന് മാറ്റമില്ല. 1 ഗ്രാം വെള്ളിക്ക് 65 രൂപയാണ് ചൊവാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 520 രൂപ.

ദേശീയ വിപണിയിൽ

ദേശീയ വിപണിയില്‍ സ്വര്‍ണം, വെള്ളി നിരക്കുകളില്‍ ചെറിയ വ്യതിയാനം സംഭവിച്ചത് കാണാം. എംസിഎക്‌സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്) 10 ഗ്രാം സ്വര്‍ണം 45,503 രൂപ വില രേഖപ്പെടുത്തി (ജൂണ്‍ ഫ്യൂച്ചറുകള്‍). വിലവര്‍ധനവ് 0.35 ശതമാനം. വെള്ളിയുടെ കിലോ നിരക്ക് 0.6 ശതമാനം ഉയര്‍ന്ന് 64,943 രൂപയിലുമെത്തി. തിങ്കളാഴ്ച്ച വ്യാപാരത്തില്‍ സ്വര്‍ണം 0.15 ശതമാനവും വെള്ളി 0.9 ശതമാനവും വീതം താഴോട്ടു പോയിരുന്നു. കഴിഞ്ഞ ഒരു മാസമായി 45,700 രൂപയ്ക്കും 44,100 രൂപയ്ക്കുമിടയിലാണ് സ്വര്‍ണത്തിന്റെ ചലനം.

മൂല്യം ഇടിഞ്ഞു

അടുത്തകാലത്ത് സ്ഥിതി മെച്ചപ്പെടുത്തിയെങ്കിലും ഓഗസ്റ്റിലെ റെക്കോര്‍ഡ് കുതിപ്പിന് ശേഷം ഇപ്പോഴും 11,000 രൂപയോളം ഇടിവ് സ്വര്‍ണം നേരിടുന്നുണ്ട്. ഈ വര്‍ഷം മാത്രം സ്വര്‍ണത്തിന് 5,000 രൂപയോളം മൂല്യം കുറഞ്ഞു. വാക്‌സീന്‍ നടപടികള്‍ ദ്രുതഗതിയില്‍ നടക്കുന്ന പശ്ചാത്തലത്തില്‍ സമ്പദ്ഘടനകള്‍ പെട്ടെന്നുണരുമെന്ന പ്രതീക്ഷ സ്വര്‍ണത്തിന് ക്ഷീണം ചെയ്യുകയാണ്. യുഎസ് ബോണ്ടുകളുടെ കുതിപ്പും പൊന്നിന്റെ മാറ്റു കുറയ്ക്കുന്നു. പോയവാരം ഒരു വര്‍ഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വര്‍ണം കൂപ്പുകുത്തിയിരുന്നു (44,100 രൂപ). എംസിഎക്‌സില്‍ 44,100 രൂപയില്‍ സ്വര്‍ണത്തിന് പിന്തുണ ലഭിക്കും. 46,150 രൂപയാണ് പ്രതിരോധ നില.

കാരണങ്ങൾ

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഇന്ന് മെച്ചപ്പെട്ടിട്ടുണ്ട്. ഡോളര്‍ സൂചിക ഒരല്‍പ്പം പിന്‍വാങ്ങിയതും യുഎസ് ട്രഷറി വരുമാനം ക്രമപ്പെട്ടതും മഞ്ഞലോഹത്തെ തുണയ്ക്കുന്നു. ഔണ്‍സിന് 1,733.31 ഡോളര്‍ നിരക്കിലാണ് സ്‌പോട് സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെയുള്ള ഏറ്റവും ദുര്‍ബലമായ സ്ഥിതിയിലാണ് ഡോളറിന്റെ ഇപ്പോഴത്തെ കിടപ്പ്. അടുത്തകാലത്തെ വന്‍ ഉയര്‍ച്ചയില്‍ നിന്ന് യുഎസ് ബോണ്ടുകളും പിന്‍വാങ്ങി. ബോണ്ട് നേട്ടം കുറയുമ്പോള്‍ സ്വര്‍ണത്തിന് വില കൂടുന്നത് പതിവാണ്.

 
മറ്റു ലോഹങ്ങൾ

മറ്റു വിലയേറിയ ലോഹങ്ങളില്‍ വെള്ളിയുടെ ഔണ്‍സ് നിരക്ക് 0.3 ശതമാനം ഉയര്‍ന്ന് 24.96 ഡോളറിലെത്തി. പലേഡിയത്തിന്റെ ഔണ്‍സ് നിരക്ക് 0.3 ശതമാനം ഇടിഞ്ഞു; 2,657.66 ഡോളര്‍ എന്ന നിരക്കിലാണ് പലേഡിയം വ്യാപാരം നടക്കുന്നത്.

Read more about: gold price
English summary

Kerala Gold Price: Gold At April's Highest Rate, 1 Pavan Gold Records Rs 33,920 On Tuesday

Kerala Gold Price: Gold At April's Highest Rate, 1 Pavan Gold Records Rs 33,920 On Tuesday. Read in Malayalam.
Story first published: Tuesday, April 6, 2021, 14:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X