ഇന്ന് വീണ്ടും സംസ്ഥാനത്ത് സ്വർണ വില വർദ്ധിച്ചു. പവന് ഒറ്റയടിക്ക് 680 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ വമ്പൻ വിലക്കുറവായിരുന്നു. ഇന്നത്തെ വർദ്ധനവ് അപ്രതീക്ഷിതമായി. ഒക്ടോബർ മാസത്തെ അപേക്ഷിച്ച് നവംബറിലെ സ്വർണ വില ആശ്വാസകരമാണ്. എന്നിരുന്നാലും വില കൂടിയും കുറഞ്ഞും മാറി മറയുന്നത് സാധാരണ ജനങ്ങളെ കാര്യമായി ബാധിക്കുന്നുണ്ട്. ഇന്നലെ സ്വർണം ഗ്രാമിന് 7200 രൂപയും പവന് 57600 രൂപയും ആയിരുന്നു.
ഇന്നത്തെ വില
ഇന്ന് സ്വർണവിലയിൽ കാര്യമായ വർദ്ധനവുണ്ട്. സ്വർണം ഗ്രാമിന് 85 രൂപ വർദ്ധിച്ച് 7285 രൂപയായി. പവന് 680 രൂപ വർദ്ധിച്ച് 58,280 രൂപയായി. ഇന്നത്തെ വില പ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 72850 രൂപ വേണം. നവംബറിൽ പൊതുവേ സ്വർണ വിലയിൽ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടില്ല. നവംബർ 6ന് സ്വർണം ഗ്രാമിന് 10 രൂപ വർദ്ധനവായിരുന്നു ഈ മാസത്തെ വിലക്കയറ്റം. അതിനു ശേഷം ഇന്ന് നവംബർ 8നാണ് കാര്യമായ വിലക്കയറ്റം ഉണ്ടാവുന്നത്.
സ്വർണ വിലയിൽ വർദ്ധനവ് ഉണ്ടായെങ്കിലും ആഭരണപ്രേമികൾ സ്വർണം വാങ്ങിക്കൊണ്ടേയിരിക്കുന്നു. നവംബറിലെ ഏറ്റവും വലിയ വർദ്ധനവ് ഇന്നാണ് രേഖപ്പെടുത്തിയത് എങ്കിലും ഒക്ടോബർ അവസാനത്തെ സ്വർണവിലയേക്കാൾ ഇത് വളരെ കുറവാണ്.
ഒരു പവൻ വാങ്ങാൻ.....
ഇന്ന് സ്വർണ വില മുന്നോട്ട് കുതിച്ചു. ഈ വിലയ്ക്ക് ആഭരണം വാങ്ങാൻ സാധിക്കില്ല. ഇന്നത്തെ വില അനുസരിച്ച് കേരളത്തിലെ ഒരു ജ്വല്ലറിയിൽ നിന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 63085 രൂപ വില കൊടുക്കണം. പണിക്കൂലി വ്യത്യാസപ്പെടുമ്പോൾ ഈ വിലയിൽ ചില നേരിയ വ്യത്യാസം വന്നേക്കാം. അതായത് 3% ജി.എസ്.ടി, 53.10 രൂപ ഹോൾമാർക്ക് ഫീസ്, പണിക്കൂലി എന്നീ ഘടകങ്ങൾ ഉള്ളതിനാലാണ് സ്വർണത്തേക്കാൾ വില സ്വർണാഭാരണം വാങ്ങുമ്പോൾ വരുന്നത്. പണിക്കൂലി സാധാരണയായി 5 മുതൽ 30 ശതമാനം വരെയാണ് കണക്കാക്കുന്നത്. നിലവിൽ 5 ശതമാനം കണക്കാക്കിയാൽ ഒരു പവൻ വാങ്ങാൻ 63085 രൂപ വരും.

വില ഇന്നും മുന്നോട്ട് കുതിച്ചു...
രാജ്യാന്തര വില തകർന്നതോടെ ഇന്നലെ കേരളത്തിൽ ഒറ്റദിവസം കൊണ്ടാണ് പവന് 1,320 രൂപയും ഗ്രാമിന് 165 രൂപയും കൂറഞ്ഞത്. ഇന്നും അതേ രീതിയിൽ വില കുറയുമെന്നാണ് കരുതിയത്. എന്നാൽ ഇന്ന് സ്ഥിതി മാറി മറിഞ്ഞു. യു.എസ് തിരഞ്ഞെടുപ്പിനു ശേഷം സ്വർണ വിലയിൽ ആശ്വസിക്കാനാവുമെന്ന് കരുതിയിരുന്നു.
യു.എസിലെ പണപ്പെരുപ്പം സ്വർണ വിലയെ കാര്യമായി ബാധിക്കുന്നതാണ്. എന്നാൽ പണപ്പെരുപ്പം ആശ്വസിക്കാനുള്ള തലത്തിലേക്ക് എത്തുന്നുവെന്നും തൊഴിൽ വിപണി കൂടുതൽ ഊർജിതമാവുമെന്നുമാണ് യു.എസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ പറഞ്ഞത്. ഇതോടെ ഡോളർ താഴേക്ക് വീണു. ഇത് സ്വർണവില കുതിച്ചുയരാൻ കാരണമായി.
ഇനിയും കാത്തിരിക്കേണ്ട, ബുക്ക് ചെയ്തോളൂ....
വിവാഹ ആവശ്യങ്ങൾക്കും മറ്റുമായി സ്വർണാഭരണം വാങ്ങാനുണ്ടോ? ഇന്ന് തന്നെ ബുക്ക് ചെയ്തോളൂ.. ഇനിയും കാത്തിരുന്നാൽ വില ഇനിയും മുകളിലേക്ക് കയറും. നിലവിലെ വില ആശ്വാസകരമാണ്, എന്നാൽ ഇതിലും വർദ്ധിക്കാനും സാധ്യതയുണ്ട്. അതിനാൽ ഇന്നത്തെ വിലയിൽ സ്വർണം ബുക്ക് ചെയ്യാം. ഇന്നലെ വമ്പൻ വിലക്കുറവായിരുന്നു.
More From GoodReturns

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; ഇന്നത്തെ നിരക്കും കേരളത്തിലെ വിലയും അറിയാം

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ഞായറാഴ്ച സ്വർണ്ണവിലയിൽ മാറ്റമില്ല; ആഭരണങ്ങൾ വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തെക്കാൾ ലാഭകരമാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ!



Click it and Unblock the Notifications