കേരളത്തില്‍ സ്വര്‍ണവില കുതിക്കുന്നു. ശനിയാഴ്ച്ച സ്വര്‍ണം പവന് 38,720 രൂപ രേഖപ്പെടുത്തി. നവംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണം തുടരുന്നത്. വെള്ളിയാഴ്ച്ച 38,400 രൂപയായിരുന്നു പവന് വില. വിലവര്‍ധനവ് 320 രൂപ. സമാനമായി സ്വര്‍ണം ഗ്രാമിനും വില കൂടി. ഗ്രാമിന് ഇന്ന് വില 4,840 രൂപ. 40 രൂപയാണ് ഗ്രാം അടിസ്ഥാനപ്പെടുത്തി സ്വര്‍ണത്തിന് വില വര്‍ധിച്ചത്.
ഈ മാസം 1, 2 തീയതികളിലാണ് സ്വര്‍ണം ഏറ്റവും കുറഞ്ഞ നിരക്കില്‍ തുടര്‍ന്നത്. ഈ ദിവസങ്ങളില്‍ സ്വര്‍ണം പവന് 37,680 രൂപ രേഖപ്പെടുത്തിയിരുന്നു (ഗ്രാമിന് 4,710 രൂപ). രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ചാഞ്ചാടുന്നതാണ് ഇന്ത്യയില്‍ സ്വര്‍ണത്തിന് വിലകൂടാന്‍ കാരണം. ഫലമോ, വെള്ളിയാഴ്ച്ച എംസിഎക്സ് വിപണിയില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) സ്വര്‍ണം 10 ഗ്രാമിന് 0.6 ശതമാനം വര്‍ധനവോടെ 52,377 രൂപ കുറിച്ചു. വെള്ളി കിലോയ്ക്ക് 2.6 ശതമാനത്തോടെ 65,956 രൂപയിലും എത്തി.
കഴിഞ്ഞ സെഷനില്‍ 10 ഗ്രാമിന് 1,257 രൂപയുടെ വിലവര്‍ധനവാണ് സ്വര്‍ണം കണ്ടത്; വെള്ളി കിലോയ്ക്ക് 2,700 രൂപയും. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നാടകീയ രംഗങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് സ്വര്‍ണവില കുതിക്കുന്നത്. ഒപ്പം ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിക്ഷേപകര്‍ ഒന്നടങ്കം സ്വര്‍ണത്തിലേക്ക് തിരിയുകയാണ്.
ആഗോള വിപണിയില്‍ സ്വര്‍ണത്തിന്റെ 'സ്പോട്' വില 0.1 ശതമാനം ഇടിഞ്ഞ് 1,948.04 ഡോളറില്‍ (ഔണ്‍സിന്) എത്തി. ഇതോടെ കഴിഞ്ഞവാരം സ്വര്‍ണത്തിന്റെ മൊത്തം നേട്ടം 3.7 ശതമാനമായി ചുരുങ്ങി. ഇതേസമയം, സ്വര്‍ണം അടിസ്ഥാനമാക്കിയുള്ള ലോകത്തെ ഏറ്റവും വലിയ എക്സ്ചേഞ്ചായ എസ്പിഡിആര്‍ ഇടിഎഫില്‍ മാറ്റമില്ല. 1,252.416 ടണ്‍ സ്വര്‍ണമാണ് എസ്പിഡിആറിന് കൈവശമുള്ളത്. സെപ്തംബര്‍ 17 -ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിതും. എന്തായാലും പുതിയ സാഹചര്യത്തില്‍ ജോ ബൈഡന് അമേരിക്കന്‍ പ്രസിഡന്റാകാനുള്ള തയ്യാറെടുപ്പിലാണ്. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ഡോണള്‍ഡ് ട്രംപിനെതിരെ മികച്ച ലീഡ് ഇദ്ദേഹം തുടരുകയാണ്. എന്നാല്‍ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ പരസ്യമായി ചോദ്യം ചെയ്ത് ട്രംപ് രംഗത്തുണ്ട്.
അമേരിക്കയിലെ ഈ നാടകീയ രംഗങ്ങളാണ് ആഗോള നിക്ഷേപകര്‍ ഇപ്പോള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നത്. ഒപ്പം അമേരിക്ക പ്രഖ്യാപിക്കാനിരിക്കുന്ന രണ്ടാം സാമ്പത്തിക ഉത്തേജന പാക്കേജിലും നിക്ഷേപകര്‍ക്ക് നോട്ടമുണ്ട്. അമേരിക്കന്‍ സമ്പദ്വ്യവസ്ഥയുടെ തിരിച്ചുവരവ് ഉറപ്പാക്കാന്‍ വരും മാസങ്ങളില്‍ നയങ്ങളില്‍ ഇളവ് വരുത്തുമെന്ന് ഫെഡറല്‍ റിസര്‍വ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. മറുഭാഗത്ത് ബെക്സിറ്റ്, കൊറോണ ആശങ്കകള്‍ക്കിടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് 150 ബില്യണ്‍ പൗണ്ടിന്റെ ബോണ്ട് വാങ്ങല്‍ പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഈ വര്‍ഷം ഇതുവരെ 31 ശതമാനമാണ് സ്വര്‍ണത്തിന് വില കൂടിയിരിക്കുന്നത്.
More From GoodReturns

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; ഇന്നത്തെ നിരക്കും കേരളത്തിലെ വിലയും അറിയാം

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

യുഎഇയിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് വൻ ലാഭം

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകളും ലാഭകരമായ വഴികളും അറിയാം

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ: ലാഭകരമായ പർച്ചേസിന് ഈ കാര്യങ്ങൾ അറിയൂ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!



Click it and Unblock the Notifications