A Oneindia Venture

പൊന്നിന് 'പൊള്ളുന്ന' വില; പവന് 280 രൂപ വര്‍ധിച്ചു, ഗ്രാമിന് 35 രൂപയും — അറിയാം നിരക്കുകള്‍

കൊച്ചി: ഒക്ടോബര്‍ മാസം വിലവര്‍ധനവോടെ സ്വര്‍ണ വിപണി തുറന്നു. വെള്ളിയാഴ്ച്ച 280 രൂപയുടെ വിലവര്‍ധനവാണ് പവന് സംഭവിച്ചത്. ഗ്രാമിന് 35 രൂപയും കൂടി. ഇതോടെ പവന് 34,720 രൂപയും ഗ്രാമിന് 4,340 രൂപയുമായി പൊന്നിന് വില. സെപ്തംബറിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണം വ്യാഴാഴ്ച്ച വില്‍ക്കപ്പെട്ടത്. പവന് 34,440 രൂപയും ഗ്രാമിന് 4,305 രൂപയുമായിരുന്നു ഇന്നലെ നിരക്ക്. പോയമാസം 4, 5, 6 തീയതികളിലാണ് സ്വര്‍ണം ഏറ്റവും ഉയര്‍ന്ന നിലവാരം കയ്യടക്കിയത്. ഈ ദിവസങ്ങളില്‍ പവന് വില 35,600 രൂപ വരെ ഉയരുകയുണ്ടായി.

കേരളത്തിലെ സ്വർണവില

നേരത്തെ, ഓഗസ്റ്റിലെ ആദ്യ രണ്ടു ദിനങ്ങളില്‍ 36,000 രൂപയായിരുന്നു പവന് വില. ഓഗസ്റ്റിലെ ഏറ്റവും ഉയര്‍ന്ന വിലനിരക്കും ഇതുതന്നെ. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളിലെ ഏറ്റക്കുറച്ചിലുകള്‍ക്കൊടുവില്‍ പവന് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് കുറഞ്ഞത്. ഓഗസ്റ്റില്‍ സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില പവന് 34,680 രൂപയാണ് (ഓഗസ്റ്റ് 9, 10, 11 തീയതികളില്‍).

വെള്ളി വില

സംസ്ഥാനത്ത് വെള്ളി വിലയിലും ഇന്ന് ചെറിയ മാറ്റം സംഭവിച്ചിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 70 പൈസ കൂടി 63.70 രൂപയായി നിരക്ക്. എട്ടു ഗ്രാം വെള്ളിക്ക് വില 509.60 രൂപയും. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്വര്‍ണ വില ചുവടെ കാണാം (22 കാരറ്റ്).

  • അഹമ്മദാബാദ്: 35,584 രൂപ
  • ബെംഗളൂരു: 34,720 രൂപ
  • ഭുബനേശ്വര്‍: 34,720 രൂപ
  • ഛണ്ഡീഗഡ്: 35,360 രൂപ
  • ചെന്നൈ: 34,136 രൂപ
  • കോയമ്പത്തൂര്‍: 34,136 രൂപ
  • ദില്ലി: 36,560 രൂപ
  • ഹൈദരാബാദ്: 34,720 രൂപ
  • ജയ്പൂര്‍: 36,400 രൂപ
  • കൊല്‍ക്കത്ത: 36,840 രൂപ
  • ലഖ്‌നൗ: 35,360 രൂപ
  • മംഗലാപുരം: 34,720 രൂപ
  • മുംബൈ: 36,000 രൂപ
  • നാസിക്ക്: 35,904 രൂപ
  • പാറ്റ്‌ന: 35,904 രൂപ
  • സൂറത്ത്: 35,584 രൂപ
  • വിജയവാഡ: 34,720 രൂപ
  • വിശാഖപ്പട്ടണം: 34,720 രൂപ
എംസിഎക്സ് സ്വർണം

ദേശീയ വിപണിയില്‍ താഴ്ന്ന നിലയിലാണ് സ്വര്‍ണം ഇന്ന് വ്യാപാരം നടത്തുന്നത്. ഇന്നലത്തെ വന്‍കുതിപ്പിന് ശേഷം പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്‌സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്) 10 ഗ്രാമിന് 46,505 രൂപയാണ് സ്വര്‍ണം വിലനിലവാരം കുറിക്കുന്നത്. 0.03 ശതമാനം തകര്‍ച്ച. വെള്ളിയിലും ഇടിവ് കാണാം. വെള്ളിയുടെ ഡിസംബര്‍ ഫ്യൂച്ചറുകള്‍ 0.05 ശതമാനം താഴേക്ക് പോയി കിലോയ്ക്ക് 59,588 രൂപ രേഖപ്പെടുത്തുന്നു.

രാജ്യാന്തര വിപണിയിൽ

ഇന്നലെ സ്വര്‍ണം 10 ഗ്രാമിന് 800 രൂപയും (1.7 ശതമാനം നേട്ടം) വെള്ളി കിലോയ്ക്ക് 1,200 രൂപയും (2 ശതമാനം നേട്ടം) എംസിഎക്‌സില്‍ വില ഉയര്‍ന്നിരുന്നു. ഇന്ന് ആഗോള തലത്തിലും സ്വര്‍ണം വീഴ്ച നേരിടുന്നുണ്ട്. ഔണ്‍സിന് 1,754.64 ഡോളര്‍ കുറിച്ചുകൊണ്ടാണ് സ്‌പോട് വിപണിയില്‍ സ്വര്‍ണത്തിന്റെ പ്രയാണം. 0.1 ശതമാനം ഇടിവ്.

കഴിഞ്ഞ സെഷനിലെ കുതിപ്പ് ആവര്‍ത്തിക്കാന്‍ രാജ്യാന്തര വിപണിയിലും സ്വര്‍ണത്തിന് കഴിയുന്നില്ല. ഡോളര്‍ സൂചിക കരുത്താര്‍ജിക്കുന്നതാണ് പൊന്നിന്റെ ഇന്നത്തെ വീഴ്ചയ്ക്ക് ആധാരം. ഡോളര്‍ ഉയരുന്ന സാഹചര്യങ്ങളിലെല്ലാം മറ്റു കറന്‍സികളില്‍ സ്വര്‍ണം വാങ്ങാനൊരുന്നവര്‍ക്ക് 'കൈപ്പൊള്ളും'.

സ്വർണം കുതിക്കുമോ?

വ്യാഴാഴ്ച്ച ഡോളര്‍ സൂചിക ഇടറിയപ്പോഴേക്കും കഴിഞ്ഞ ഒരാഴ്ച്ചക്കിടെയുള്ള ഏറ്റവും ഉയര്‍ന്ന നില കണ്ടെത്താന്‍ സ്വര്‍ണത്തിന് സാധിച്ചിരുന്നു. ഔണ്‍സ് നിരക്ക് 1,760 ഡോളറിന് താഴെ തുടരുന്ന സമയം വരെയും സ്വര്‍ണത്തില്‍ നെഗറ്റീവ് സ്വാധീനമായിരിക്കും അനുഭവപ്പെടുകയെന്ന് ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ ജിയോജിത്ത് അഭിപ്രായപ്പെടുന്നുണ്ട്.

വെള്ളിയുടെ ചിത്രം

മറ്റു വിലയേറിയ ലോഹങ്ങളില്‍ വെള്ളിയുടെ ഔണ്‍സ് നിരക്ക് 0.6 ശതമാനം തകര്‍ച്ചയോടെ 22.06 ഡോളറിലേക്ക് ചുരുങ്ങിയതായി കാണാം. പ്ലാറ്റിനം നിരക്കും 0.9 ശതമാനം ഇടറി. ഔണ്‍സിന് 954.51 ഡോളര്‍ കുറിച്ചുകൊണ്ടാണ് പ്ലാറ്റിനത്തിന്റെ ഇന്നത്തെ വ്യാപാരം. വെള്ളിയാഴ്ച്ച 23.10 ഡോളര്‍ കടമ്പ ചാടാന്‍ വെള്ളിക്ക് കഴിയുന്നില്ലെങ്കില്‍ ഇനിയും ഇടിവ് പ്രതീക്ഷിക്കാം; ഇതിന് മുകളിലേക്ക് ചെന്നാല്‍ വെള്ളിയില്‍ റിക്കവറി റാലികള്‍ സംഭവിക്കുമെന്നും ജിയോജിത്ത് സൂചിപ്പിക്കുന്നു. എന്തായാലും വെള്ളിയാഴ്ച്ച നഷ്ടങ്ങള്‍ നികത്തിയിരിക്കുകയാണ് യുഎസ് ഡോളര്‍ സൂചിക. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിന് തൊട്ടരികില്‍ ഡോളര്‍ ഇപ്പോള്‍ താളം പിടിക്കുന്നുണ്ട്.

ബോണ്ട് വരുമാനം

പണപ്പെരുപ്പത്തെ ചെറുക്കാന്‍ കഴിയുമെന്ന സവിശേഷതയാണ് സ്വര്‍ണത്തെ നിക്ഷേപകരുടെ പ്രിയങ്കരനാക്കുന്നത്. എന്നാല്‍ അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ വെട്ടിച്ചുരുക്കിയതും പലിശ നിരക്കുകള്‍ കൂട്ടാനിരിക്കുന്നതും ബോണ്ട് വരുമാനത്തെ സ്വാധീനിക്കും. ബോണ്ട് വരുമാനം കൂടുമ്പോഴെല്ലാം സ്വര്‍ണത്തിന് തിളക്കം നഷ്ടപ്പെടുന്നത് പതിവാണ്. ബോണ്ട് നേട്ടങ്ങള്‍ ഉയരുമ്പോള്‍ പലിശ വരുമാനം ലഭിക്കാത്ത സ്വര്‍ണത്തില്‍ അവസരാത്മക ചിലവ് ഉയരുന്നതാണ് കാരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X