കേരളത്തില്‍ ഇന്ന് സ്വര്‍ണം പവന് വില 36,800 രൂപ. ശനിയാഴ്ച്ച സ്വര്‍ണവിലയില്‍ 80 രൂപയുടെ വര്‍ധനവാണ് സംഭവിച്ചത്. ഇന്നലെ 36,720 രൂപയായിരുന്നു സ്വര്‍ണം പവന് വില. ഈ മാസത്തെ കണക്ക് പരിശോധിച്ചാല്‍ ഡിസംബര്‍ ഒന്നിനാണ് സ്വര്‍ണം ഏറ്റവും താഴ്ന്ന വിലനിലവാരം കാഴ്ച്ചവെച്ചത്. ഈ ദിവസം സ്വര്‍ണം പവന് വില 35,920 രൂപ തൊട്ടു. ഡിസംബര്‍ എട്ടിനാണ് സ്വര്‍ണം ഈ മാസത്തെ ഏറ്റവും ഉയര്‍ച്ച രേഖപ്പെടുത്തിയതും. ഈ ദിവസം സ്വര്‍ണവില 37,280 രൂപയിലെത്തി.
4,600 രൂപയാണ് ഇന്ന് (ശനി) സ്വര്‍ണം ഗ്രാമിന് വില. ഇന്നലത്തെ വിലയാകട്ടെ, 4,590 രൂപയും. ആഗോള വിപണിയിലെ ചാഞ്ചാട്ടം മുന്‍നിര്‍ത്തിയാണ് ഇന്ത്യയില്‍ സ്വര്‍ണം, വെള്ളി നിരക്കുകളില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നത്. ഈ വാരം മുഴുവന്‍ ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കൂടുകയായിരുന്നു.

വെള്ളിയാഴ്ച്ച എംസിഎക്സ് വിപണിയില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) 0.15 ശതമാനം വര്‍ധനവോടെ 49,149 രൂപയാണ് 10 ഗ്രാം സ്വര്‍ണം രേഖപ്പെടുത്തിയത്. വെള്ളിയുടെ കിലോ നിരക്കാകട്ടെ, 0.11 ശതമാനം കുറഞ്ഞ് 63,460 രൂപയിലുമെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണം 0.3 ശതമാനവും വെള്ളി 0.12 ശതമാനവും ഇടിവ് രേഖപ്പെടുത്തിയിരുന്നു. ആഗോള വിപണിയിലും സ്വര്‍ണവില കൂടിയത് കാണാം. തൊഴിലവസരങ്ങള്‍ കുറയുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ സമ്പദ്വ്യവസ്ഥയുടെ തിരിച്ചുവരവ് ദുഷ്കരമാകുമെന്ന വസ്തുത സ്വര്‍ണവിലയെ സ്വാധീനിക്കുന്നു.
നിലവില്‍ 1,836.54 ഡോളറാണ് സ്വര്‍ണം ഔണ്‍സിന് നിരക്ക്. 0.1 ശതമാനം വര്‍ധനവ് വിലയില്‍ സംഭവിച്ചു. മറ്റു വിലയേറിയ ലോഹങ്ങളുടെ കാര്യമെടുത്താല്‍ വെള്ളി ഔണ്‍സിന് 23.94 ഡോളറാണ് ഇപ്പോള്‍ നിരക്ക്. 0.1 ശതമാനം ഇടിവ് വെള്ളി നിരക്കില്‍ പ്രകടം. ഇതേസമയം, പ്ലാറ്റിനത്തിന്റെ വിലനിലവാരം 0.2 ശതമാനം കൂടി. 1,028.71 ഡോളറാണ് പ്ലാറ്റിനം ഔണ്‍സിന് വില. പലേഡിയം ഔണ്‍സിന് നിരക്ക് 2,334.03 ഡോളറും എത്തിനില്‍ക്കുന്നു.
നിലവില്‍ കഴിഞ്ഞ മൂന്നുമാസത്തെ ഏറ്റവും ഉയര്‍ച്ചയിലാണ് അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക്. ഒപ്പം അമേരിക്കന്‍ ഐക്യനാടുകളിലെ കൊവിഡ് വ്യാപനവും സാമ്പത്തിക ഉത്തേജക പാക്കേജിനായി തുടരുന്ന കാത്തിരിപ്പും സ്വര്‍ണവില വര്‍ധിക്കാനുള്ള കാരണങ്ങളാണ്. വ്യാപാര കരാറില്ലാതെത്തന്നെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടണ് പുറത്തുപോകുമെന്ന ബോറിസ് ജോണ്‍സണിന്റെ മുന്നറിയിപ്പും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. സാമ്പത്തിക ഉത്തേജക പാക്കേജിനെച്ചൊല്ലിയുള്ള അനിശ്വിചത്വത്തില് ആഗോള വിപണിയില്‍ ഡോളറിന് കാലിടറുന്നതും സ്വര്‍ണവില കൂടാനുള്ള കാരണമായി ചൂണ്ടിക്കാട്ടാം.
More From GoodReturns

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട നിർണായക വിവരങ്ങൾ

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകളും ലാഭകരമായ വഴികളും അറിയാം

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ: ലാഭകരമായ പർച്ചേസിന് ഈ കാര്യങ്ങൾ അറിയൂ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ഞായറാഴ്ച സ്വർണ്ണവിലയിൽ മാറ്റമില്ല; ആഭരണങ്ങൾ വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇതാ



Click it and Unblock the Notifications