പവന് 160 രൂപ കുറഞ്ഞു! സ്വര്‍ണം വാങ്ങാന്‍ ഇനിയും കാത്തുനില്‍ക്കണോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. വ്യാഴാഴ്ച്ച സ്വര്‍ണം പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് നിരക്ക് കുറഞ്ഞത്. പവന് 35,640 രൂപയും ഗ്രാമിന് 4,455 രൂപയുമാണ് ഇന്ന് വില. കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് പവന് 560 രൂപ വര്‍ധിച്ചതിന് ശേഷമാണ് ഇപ്പോഴത്തെ വിലയിടിവ്. നേരത്തെ, ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റിന് ശേഷം സ്വര്‍ണവില 1,800 രൂപയോളം കുറഞ്ഞിരുന്നു. ഫെബ്രുവരി അഞ്ചിന് 35,000 രൂപയാണ് പവന്‍ നിരക്ക് രേഖപ്പെടുത്തിയത്. ഈ മാസം സ്വര്‍ണം കുറിച്ച ഏറ്റവും താഴ്ന്ന വിലനിലവാരവും ഇതുതന്നെ.

സ്വർണം, വെള്ളി നിരക്കുകൾ

വ്യാഴാഴ്ച്ച വെള്ളി നിരക്കിലും ചെറിയ മാറ്റം സംഭവിച്ചു. വെള്ളി ഗ്രാമിന് 68.40 രൂപയാണ് ഇന്നത്തെ നിരക്ക്; ഇന്നലത്തെ നിരക്ക് 69.60 രൂപ. രാജ്യാന്തര വിപണിയിലെ തരംഗം കണക്കിലെടുത്ത് ആഭ്യന്തര വിപണിയിലും സ്വര്‍ണവില ഇടിഞ്ഞത് കാണാം. രാജ്യത്തെ പ്രമുഖ ചരക്ക് വ്യാപാര ഇടമായ എംസിഎക്‌സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്) സ്വര്‍ണ ഫ്യൂച്ചറുകള്‍ 160 രൂപ കുറഞ്ഞ് 47,853 രൂപയിലെത്തി (10 ഗ്രാം). ഇടിവ് 0.33 ശതമാനം. സില്‍വര്‍ ഫ്യൂച്ചറുകള്‍ 608 രൂപ കുറഞ്ഞ് കിലോയ്ക്ക് 68,318 രൂപ വിലനിലവാരവും കാഴ്ച്ചവെച്ചു. 0.88 ശതമാനം ഇടിവ്.

തിരുത്തൽ

ആഗോള കമ്പോളത്തില്‍ ഡോളര്‍ സൂചിക പിടിച്ചുനില്‍ക്കുന്നതും നിക്ഷേപകര്‍ക്ക് സ്വര്‍ണത്തിലുള്ള താത്പര്യം കുറയുന്നതും വിലയിടിയാനുള്ള കാരണങ്ങളാണ്. ഇതേസമയം, രാജ്യാന്തര കറന്‍സികള്‍ക്കെതിരെ ഡോളര്‍ ശക്തി പ്രാപിച്ചാല്‍ ഇപ്പോഴത്തെ സ്വര്‍ണവിലയില്‍ വലിയ തിരുത്തല്‍ സംഭവിക്കും.

രാജ്യാന്തര വിപണിയിലെ ചിത്രം പരിശോധിച്ചാല്‍ അമേരിക്കയിലെ ഏറ്റവും പുതിയ പണപ്പെരുപ്പ കണക്കുകള്‍ സ്വര്‍ണത്തിന്റെ മാറ്റ് കുറയ്ക്കുകയാണ്. എന്തായാലും ഡോളര്‍ സൂചിക മയപ്പെട്ടു നില്‍ക്കുന്നതും ട്രഷറി ബോണ്ടുകളുടെ നേട്ടം പരിമിതപ്പെട്ടിരിക്കുന്നതും സ്വര്‍ണവിലയെ താങ്ങിനിര്‍ത്തുന്നുണ്ട്.

രാജ്യാന്തര ചിത്രം

രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1,839.61 ഡോളറാണ് വ്യാഴാഴ്ച്ച വില. ചൊവാഴ്ച്ച കഴിഞ്ഞ രണ്ടാഴ്ച്ചത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് സ്വര്‍ണം കൂപ്പുകുത്തിയിരുന്നു. അമേരിക്കന്‍ സ്വര്‍ണ ഫ്യൂച്ചറുകള്‍ 0.1 ശതമാനം നഷ്ടത്തില്‍ 1,841.50 ഡോളറിലാണ് ഇന്ന് തുടരുന്നത്. മറ്റു വിലയേറിയ ലോഹങ്ങളുടെ കാര്യമെടുത്താല്‍ പ്ലാറ്റിനം, വെള്ളി, പലേഡിയം എന്നിവയ്ക്കും അടിപതറിയത് കാണാം.

മറ്റു ലോഹങ്ങൾ

പ്ലാറ്റിനം 1.2 ശതമാനം ഇടിഞ്ഞു. 1,227.08 ഡോളറാണ് വ്യാഴാഴ്ച്ച പ്ലാറ്റിനത്തിന്റെ ഔണ്‍സ് നിരക്ക്. 2015 ഫെബ്രുവരിക്ക് ശേഷം ഇതാദ്യമായാണ് പ്ലാറ്റിനം നിരക്കുകള്‍ ഇത്രയേറെ താഴുന്നത്. ആഗോള സമ്പദ്ഘടനകളുടെ തിരിച്ചുവരവ് വാഹന വില്‍പ്പന കൂട്ടുമെന്ന പ്രതീക്ഷ പ്ലാറ്റിനത്തിന്റെ വീഴ്ച്ചയ്ക്ക് കാരണമാവുന്നു. വെള്ളി 0.4 ശതമാനം ഇടിഞ്ഞ് 26.89 ഡോളറിലും പലേഡിയും 0.2 ശതമാനം ഇടിഞ്ഞ് 2,351.24 ഡോളറിലുമാണ് വന്നു നില്‍ക്കുന്നത്.

 

Read more about: gold price
English summary

Kerala Gold Price: Pavan Drops Rs 160 To Reach Rs 35,640 Rate In Kerala

Kerala Gold Price: Pavan Drops Rs 160 To Reach Rs 35,640 Rate In Kerala. Read in Malayalam.
Story first published: Thursday, February 11, 2021, 13:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X