കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില താഴോട്ട്. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് വ്യാഴാഴ്ച്ച കുറഞ്ഞത്. ഇതോടെ സ്വര്‍ണം പവന് വില 34,720 രൂപയായി. സ്വര്‍ണം ഗ്രാമിന് 4,340 രൂപയാണ് ഇന്ന് നിരക്ക്. ഈ മാസം സ്വര്‍ണം കുറിക്കുന്ന ഏറ്റവും താഴ്ന്ന വിലനിലവാരമാണിത്. ഫെബ്രുവരിയില്‍ മാത്രം സ്വര്‍ണം പവന് 2,080 രൂപ കുറഞ്ഞു.
ബുധനാഴ്ച്ച 35,400 രൂപ രേഖപ്പെടുത്തിയ സ്വര്‍ണം ഉച്ചയ്ക്ക് ശേഷം 35,000 രൂപയിലേക്ക് പിന്‍വാങ്ങിയിരുന്നു. വെള്ളിയുടെ കാര്യമെടുത്താല്‍ സംസ്ഥാനത്ത് ഒരു ഗ്രാം വെള്ളിക്ക് 69 രൂപയാണ് സംസ്ഥാനത്ത് ഇന്ന് നിരക്ക്. ആഭ്യന്തര വിപണിയില്‍ തുടര്‍ച്ചയായ അഞ്ചു ദിവസത്തെ വീഴ്ച്ചയ്ക്ക് ശേഷം സ്വര്‍ണം നില ഭേദപ്പെടുത്തിയിട്ടുണ്ട്.
പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) സ്വര്‍ണം 10 ഗ്രാമിന് 0.4 ശതമാനം വര്‍ധനവോടെ 46,407 രൂപ രേഖപ്പെടുത്തി; വെള്ളി കിലോയ്ക്ക് 69,500 രൂപയാണ് നിരക്ക് (0.4 ശതമാനം വര്‍ധനവ്). കഴിഞ്ഞ അഞ്ച് വ്യാപാര ദിവസത്തെയും ഇടര്‍ച്ച കണക്കിലെടുക്കുമ്പോള്‍ 2,000 രൂപയോളം സ്വര്‍ണത്തിന് കുറഞ്ഞത് കാണാം. ആഗോള വിപണിയില്‍ സ്വര്‍ണവില താഴുന്നതിന്റെ പ്രതിഫലനമാണ് ഇന്ത്യയിലും സംഭവിക്കുന്നത്.
വ്യാഴാഴ്ച്ച രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1,782.61 ഡോളറാണ് വില. ഇന്നലെ കഴിഞ്ഞ രണ്ടു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് അധഃപതിച്ച സ്വര്‍ണം ഇന്ന് 0.4 ശതമാനം നേട്ടം കയ്യടക്കി. ബുധനാഴ്ച്ചത്തെ വ്യാപാരത്തില്‍ 1,769 ഡോളര്‍ സ്വര്‍ണത്തിന്റെ ഔണ്‍സ് നിരക്ക് ഇടിഞ്ഞിരുന്നു. കഴിഞ്ഞവര്‍ഷം നവംബര്‍ 30 -നായിരുന്നു സ്വര്‍ണം ഈ നിലയിലേക്ക് മുന്‍പ് വീണത്. കഴിഞ്ഞ ദിവസങ്ങളില്‍ ഡോളര്‍ സൂചിക കരുത്ത് പ്രാപിച്ചതും ഉയര്‍ന്ന ബോണ്ട് നേട്ടങ്ങളും സ്വര്‍ണത്തിന്റെ നിറംകെടുത്തി.
മറ്റു വിലയേറിയ ലോഹങ്ങള്‍ പരിശോധിച്ചാല്‍ വെള്ളിയുടെ ഔണ്‍സ് നിരക്കില്‍ മാറ്റമില്ല. ഇതേസമയം, പ്ലാറ്റിനവും പലേഡിയവും ഒരു ശതമാനത്തിലേറെ വര്‍ധനവ് കുറിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം 25 ശതമാനത്തോളമാണ് സ്വര്‍ണത്തിന് മൂല്യം വര്‍ധിച്ചത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സ്വര്‍ണം ഇത്രയേറെ നേട്ടം കൊയ്തതും ഇതാദ്യം. എന്നാല്‍ 2021 വര്‍ഷം സ്വര്‍ണത്തിന് ശോഭനമായ സാഹചര്യമല്ല വാഗ്ദാനം ചെയ്യുന്നത്. ഈ വര്‍ഷം ഇതുവരെയുള്ള കണക്കുകളില്‍ ആറ് ശതമാനത്തോളം സ്വര്‍ണവില ഇടിഞ്ഞു കഴിഞ്ഞു.
ആഗോള സമ്പദ്ഘടനകള്‍ തിരിച്ചെത്തുന്നതും കോവിഡ് വാക്സിനുകളുടെ വിതരണം ത്വരിതഗതിയില്‍ നടക്കുന്നതും സ്വര്‍ണത്തിന്റെ മാറ്റു കുറയ്ക്കുകയാണ്.
More From GoodReturns

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

യുഎഇയിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് വൻ ലാഭം

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ!

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകളും ലാഭകരമായ വഴികളും അറിയാം

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ഞായറാഴ്ച സ്വർണ്ണവിലയിൽ മാറ്റമില്ല; ആഭരണങ്ങൾ വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തെക്കാൾ ലാഭകരമാക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications