തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന് വില 35,000 രൂപയായി. ഗ്രാമിന് നിരക്ക് 4,375 രൂപ. ഇതേസമയം, ഇന്ന് വെള്ളി നിരക്കുകളില്‍ മാറ്റമില്ല. വെള്ളി ഗ്രാമിന് 70.51 രൂപയാണ് ഇന്ന് വില. 8 ഗ്രാം വെള്ളിക്ക് വില 564.08 രൂപ. 19 ആം തീയതിയാണ് സ്വര്‍ണം ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലനിലവാരം കാഴ്ച്ചവെച്ചത്. അന്നേ ദിവസം സ്വര്‍ണവില 34,400 രൂപയിലെത്തി. രാജ്യാന്തര വിപണിയിലെ ചലനം പ്രമാണിച്ചാണ് ഇന്ത്യയില്‍ സ്വര്‍ണവില കൂടുന്നതും കുറയുന്നതും.

കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞെങ്കിലും ഇന്ന് ആഭ്യന്തര വിപണിയില്‍ നേരിയ വര്‍ധനവ് കാണാം. 22 കാരറ്റ് ശുദ്ധിയുള്ള 1 ഗ്രാം സ്വര്‍ണത്തിന് 49 രൂപ കൂടി 4,595 രൂപ രേഖപ്പെടുത്തി. 22 കാരറ്റ് ശുദ്ധിയുള്ള 10 ഗ്രാം സ്വര്‍ണത്തിന് വില 45,950 രൂപയാണ് ദേശീയ വിപണിയില്‍ നിരക്ക്; വിലവര്‍ധനവ് 490 രൂപ. സമാനമായി 24 കാരറ്റ് സ്വര്‍ണത്തിനും 490 രൂപ വര്‍ധിച്ച് 46,950 രൂപയിലെത്തി. പ്രധാന നഗരങ്ങളിലെ വില പരിശോധിച്ചാല്‍ ദില്ലിയില്‍ 10 ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 46,000 രൂപയാണ് ബുധനാഴ്ച്ച നിരക്ക്. 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് നിരക്ക് 50,180 രൂപയും.
ചെന്നൈയില്‍ 10 ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 44,280 രൂപയും 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 48,300 രൂപയുമാണ് വിലനിലവാരം. കൊല്‍ക്കത്തയില്‍ 46,310 രൂപയാണ് 10 ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് വില. 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് നിരക്ക് 49,060 രൂപയും. മുംബൈയില്‍ 10 ഗ്രാം 22 കാരറ്റ് സ്വര്‍ണം 45,950 രൂപയും 10 ഗ്രാം 24 കാരറ്റ് സ്വര്‍ണം 46,950 രൂപയും വില രേഖപ്പെടുത്തുന്നു. രാജ്യാന്തര വിപണിയില്‍ ഇന്ന് സ്വര്‍ണവില അല്‍പ്പം ഉയര്‍ന്നിട്ടുണ്ട്. ഔണ്‍സിന് 1,808.90 ഡോളറാണ് ഇന്നത്തെ സ്വര്‍ണ നിരക്ക്; വര്‍ധനവ് 0.13 ശതമാനം. ഇതേസമയം, കഴിഞ്ഞ 30 ദിവസത്തെ ചിത്രം വിലയിരുത്തിയാല്‍ സ്വര്‍ണവില 2.51 ശതമാനം താഴോട്ടു പോയത് കാണാം. 46.60 ഡോളറാണ് പൊന്നിന് വില കുറഞ്ഞതും.
ബുധനാഴ്ച്ച ദേശീയ വിപണിയില്‍ വെള്ളി നിരക്കുകളിലും ചെറിയ മാറ്റം സംഭവിച്ചിട്ടുണ്ട്. 10 ഗ്രാമിന് 13 രൂപ കൂടി 705 രൂപയിലാണ് വെള്ളിയുടെ വിലനിലവാരം എത്തിനില്‍ക്കുന്നത്. ദില്ലി, മുംബൈ, കൊല്‍ക്കത്ത എന്നീ മെട്രോ നഗരങ്ങളില്‍ ഒരു കിലോ വെള്ളിക്ക് 70,500 രൂപയാണ് ഇന്ന് നിരക്ക്. ഇതേസമയം, ചെന്നൈയിലും ഹൈദരാബാദിലും ഒരു കിലോ വെള്ളിക്ക് 74,400 രൂപ വിലനിലവാരമുണ്ട്.
More From GoodReturns

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട നിർണായക വിവരങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; ഇന്നത്തെ നിരക്കും കേരളത്തിലെ വിലയും അറിയാം

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

യുഎഇയിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് വൻ ലാഭം

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകളും ലാഭകരമായ വഴികളും അറിയാം

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications