തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില കുറഞ്ഞു. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന് വില 34,600 രൂപയായി. ഗ്രാമിന് നിരക്ക് 4,325 രൂപ. കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് സ്വര്‍ണം പവന് 480 രൂപയാണ് കുറഞ്ഞിരിക്കുന്നത്.
ഇന്ന് വെള്ളി നിരക്കുകളിലും മാറ്റമുണ്ട്. വെള്ളി ഗ്രാമിന് 68.80 രൂപയാണ് വെള്ളിയാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 550.40 രൂപ. 19 ആം തീയതിയാണ് സ്വര്‍ണം ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലനിലവാരം കാഴ്ച്ചവെച്ചത്. അന്നേ ദിവസം സ്വര്‍ണവില 34,400 രൂപയിലെത്തി.

ഫെബ്രുവരിയിലെ മൊത്തം ചിത്രം പരിശോധിച്ചാല്‍ പവന് 2,200 രൂപയാണ് ഇതുവരെ കുറഞ്ഞത്. രാജ്യാന്തര വിപണിയിലെ ചലനം പ്രമാണിച്ചാണ് ഇന്ത്യയില്‍ സ്വര്‍ണത്തിന് വില കൂടുന്നതും കുറയുന്നതും. ആഭ്യന്തര വിപണിയിലും ഇന്ന് സ്വര്‍ണത്തിന് വില കുറഞ്ഞിട്ടുണ്ട്. 1 ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4,575 രൂപയും 10 ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 45,750 രൂപയുമാണ് വെള്ളിയാഴ്ച്ച നിരക്ക്. 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് വില 46,750 രൂപ.

ഇതു പ്രകാരം ദില്ലിയില്‍ 10 ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 45,550 രൂപയായി. 10 ഗ്രാം 24 കാരറ്റ് സ്വര്‍ണം 49,690 രൂപ വില കുറിക്കും. ചെന്നൈയില്‍ 10 ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 43,720 രൂപയും 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 47,710 രൂപയുമാണ് നിരക്ക്. ഇതേസമയം, കൊല്‍ക്കത്തയില്‍ 10 ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 48,650 രൂപ വിലനിലവാരമുണ്ട്. മുംബൈയില്‍ 22 കാരറ്റ് സ്വര്‍ണത്തിന് 45,750 രൂപ വിലയുണ്ട്; 24 കാരറ്റ് സ്വര്‍ണത്തിന് വില 46,750 രൂപ.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് ഇന്ന് വില കൂടിയത് കാണാം. വെള്ളിയാഴ്ച്ച സ്വര്‍ണവില 0.15 ശതമാനം വര്‍ധിച്ച് ഔണ്‍സിന് 1,772.80 ഡോളറിലെത്തി. ഇതേസമയം, കഴിഞ്ഞ 30 ദിവസം കൊണ്ട് സ്വര്‍ണത്തിന്റെ വില 4.20 ശതമാനമാണ് ഇടിഞ്ഞത്. ഇക്കാലയളവില്‍ സ്വര്‍ണം ഔണ്‍സിന് 77.80 ഡോളര്‍ കുറഞ്ഞു.
ദേശീയ വിപണിയില്‍ സ്വര്‍ണത്തിനൊപ്പം വെള്ളിക്കും വില താഴ്ന്നിട്ടുണ്ട്. 3.10 രൂപയുടെ കുറവാണ് ഇന്ന് സംഭവിച്ചത്. 10 ഗ്രാം വെള്ളിക്ക് 702 രൂപയാണ് ഇന്നത്തെ നിരക്ക്. ഇതോടെ ദില്ലി, മുംബൈ, കൊല്‍ക്കത്ത എന്നീ മെട്രോ നഗരങ്ങളില്‍ വെള്ളി കിലോയ്ക്ക് 70,200 രൂപ രേഖപ്പെടുത്തുന്നു. ചെന്നൈയിലും ഹൈദരാബാദിലും വെള്ളിയുടെ കിലോ നിരക്ക് 75,000 രൂപയാണ്.