കേരളത്തില്‍ സ്വര്‍ണവില വീണ്ടും കൂടി. ബുധനാഴ്ച്ച പവന് 80 രൂപയും ഗ്രാമിന് 10 രൂപയും വര്‍ധിച്ചു. സംസ്ഥാനത്ത് ഇന്ന് പവന് 35,800 രൂപയും ഗ്രാമിന് 4,475 രൂപയുമാണ് സ്വര്‍ണ നിരക്ക്. വെള്ളി ഗ്രാം വില 69.60 രൂപ. ഫെബ്രുവരി അഞ്ചാം തീയതിയാണ് സ്വര്‍ണം ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 35,000 രൂപ വില തൊട്ടിരുന്നു.
ബുധനാഴ്ച്ച ആഭ്യന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ നേരിയ മാറ്റം മാത്രമേ സംഭവിച്ചുള്ളൂ. രാജ്യത്തെ പ്രമുഖ ചരക്ക് വ്യാപാര ഇടമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) ഏപ്രില്‍ സ്വര്‍ണ ഫ്യൂച്ചറുകള്‍ 0.2 ശതമാനം വര്‍ധിച്ച് 48,050 രൂപയിലെത്തി (10 ഗ്രാമിന്). മാര്‍ച്ചിലെ സില്‍വര്‍ ഫ്യൂച്ചറുകളാകട്ടെ, 0.20 ശതമാനം ഉയര്‍ന്ന് കിലോയ്ക്ക് 69,850 രൂപയും കയ്യടക്കി.

വരും ദിവസങ്ങളില്‍ സ്വര്‍ണവില ചാഞ്ചാടുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. അമേരിക്ക പ്രഖ്യാപിക്കാനിരിക്കുന്ന സാമ്പത്തിക ഉത്തേജന പാക്കേജും മുന്‍നിര രാജ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്ന സമ്മിശ്ര സാമ്പത്തിക ഫലവും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. ചൈനീസ് പുതുവര്‍ഷം പ്രമാണിച്ച് ചൈനയില്‍ നിന്നും ഡിമാന്‍ഡ് ഉയരുമെന്ന പ്രതീക്ഷയും സ്വര്‍ണവിലയെ താങ്ങിനിര്‍ത്തുന്നുണ്ട്.
രാജ്യാന്തര വിപണിയില്‍ 0.2 ശതമാനം നേട്ടമാണ് സ്വര്‍ണം ചൊവാഴ്ച്ച കുറിച്ചത്. എന്നാല്‍ ഉയര്‍ന്ന ബോണ്ട് നേട്ടങ്ങളും ഓഹരി വിപണികളുടെ കുതിപ്പും കോവിഡ് വ്യാപനം കുറയുന്നതും സ്വര്‍ണത്തിന്റെ മാറ്റ് കുറയ്ക്കുന്നു. രാജ്യാന്തര കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ നിലയും സ്വര്‍ണവില നിശ്ചയിക്കുന്ന പ്രധാന ഘടകമാണ്. അമേരിക്കന്‍ ഡോളര്‍ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിയാല്‍ സ്വര്‍ണത്തിന്റെ കുതിപ്പിന് വിരാമമാകും.
ബുധനാഴ്ച്ച 1,837.50 ഡോളറാണ് സ്വര്‍ണത്തിന്റെ ഔണ്‍സ് നിരക്ക്. വെള്ളിയുടെ ഔണ്‍സ് നിരക്കാകട്ടെ, 27.40 ഡോളറും. ചൊവാഴ്ച്ച ഡോളര്‍ സൂചിക ഇടറിയതും ബിറ്റ്കോയിന് കുതിച്ചുയര്‍ന്നതും സ്വര്‍ണവിലയ്ക്ക് കരുത്ത് പകര്‍ന്നിരുന്നു. കഴിഞ്ഞ രണ്ടാഴ്ച്ചത്തെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് ഡോളര്‍ വീണത്. അമേരിക്കയില്‍ കോവിഡ് വാക്സിന് നല്കാന് ആരംഭിച്ച പശ്ചാത്തലത്തില്‍ നിക്ഷേപകര്‍ റിസ്ക് കൂടിയ അസറ്റുകളിലേക്ക് നോട്ടമെത്തിക്കാന്‍ തുടങ്ങിയത് കാണാം. ഡോളറിന്റെ ഇടര്‍ച്ചയ്ക്ക് ഇതു വഴിതെളിക്കുന്നു.
More From GoodReturns

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ദുബായിൽ സ്വർണ്ണത്തിന് വൻ വിലക്കുറവ്; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമെത്ര? അറിയേണ്ടതെല്ലാം

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം



Click it and Unblock the Notifications
