കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ വെള്ളിയാഴ്ച്ച സ്വര്‍ണവില പവന് 33,680 രൂപയും ഗ്രാമിന് 4,210 രൂപയുമായി. ഈ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലനിലവാരം പവന് 33,160 രൂപയാണ് (മാര്‍ച്ച് അഞ്ചിന്). ഏറ്റവും ഉയര്‍ന്ന വിലനിലവാരമാകട്ടെ 34,440 രൂപയും.
മാര്‍ച്ച് മാസം ഇതുവരെ പവന് 680 രൂപയുടെ വിലയിടിവാണ് സംഭവിച്ചത്. ഫെബ്രുവരിയില്‍ സ്വര്‍ണം പവന് 2,640 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,800 രൂപയും ഏറ്റവും കുറഞ്ഞ നിരക്ക് 34,160 രൂപയുമായിരുന്നു (പവന്). വെള്ളി നിരക്കില്‍ ഇന്ന് ചെറിയ മാറ്റം സംഭവിച്ചു. 1 ഗ്രാം വെള്ളിക്ക് 67.30 രൂപയാണ് വെള്ളിയാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 538.40 രൂപ.
ആഗോള വിപണിയിലെ ചലനം കണക്കിലെടുത്ത് ദേശീയ വിപണിയില്‍ ഇന്ന് സ്വര്‍ണം, വെള്ളി നിരക്കുകള്‍ താഴ്ന്നിട്ടുണ്ട്. രാജ്യത്തെ പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) 10 ഗ്രാം സ്വര്‍ണം 0.1 ശതമാനം ഇടിഞ്ഞ് 44,904 രൂപ വില രേഖപ്പെടുത്തി. വെള്ളിയുടെ കിലോ നിരക്ക് 1 ശതമാനം കുറഞ്ഞ് 67,100 രൂപയിലാണ് വന്നു നില്‍ക്കുന്നത്. വ്യാഴാഴ്ച്ച സ്വര്‍ണം 0.3 ശതമാനവും വെള്ളി 0.7 ശതമാനവും എംസിഎക്സില്‍ മുന്നേറിയിരുന്നു. 45,200 മുതല്‍ 45,600 രൂപ വരെയാണ് (10 ഗ്രാമിന്) എംസിഎക്സില്‍ സ്വര്‍ണത്തിന്റെ പ്രതിരോധ നില. പിന്തുണ നിലയാകട്ടെ 44,100 രൂപയും.
ബോണ്ട് നേട്ടങ്ങളും ഡോളര്‍ സൂചികയും മുന്‍നിര്‍ത്തി ആഗോള വിപണിയിലും സ്വര്‍ണവില കാര്യമായി ഇടിഞ്ഞു. സ്വര്‍ണം ഔണ്‍സിന് 1,730.06 ഡോളറാണ് ഇന്ന് രാജ്യാന്തര വിപണിയില്‍ നിരക്ക്. വിലയിടിവ് 0.4 ശതമാനം. ഇന്നലെയും 0.5 ശതമാനം വീഴ്ച്ച സ്വര്‍ണത്തിന് സംഭവിച്ചിരുന്നു. വ്യാഴാഴ്ച്ച 10 വര്‍ഷം കാലാവധിയുള്ള അമേരിക്കന്‍ ബോണ്ടുകള്‍ 1.75 ശതമാനത്തിന് മുകളില്‍ നേട്ടം കയ്യടക്കുകയുണ്ടായി. കഴിഞ്ഞ 14 മാസത്തിനിടെ ഇതാദ്യമായാണ് ബോണ്ട് വരുമാനം ഇത്രയേറെ ഉയരുന്നത്. ഇതോടെ സ്വര്‍ണത്തിന്റെ മാറ്റ് പാടെ മാഞ്ഞു.
പലിശ ലഭിക്കാത്ത സ്വര്‍ണത്തെക്കാള്‍ നഷ്ടസാധ്യതയില്ലാത്ത ബോണ്ടിലാണ് ഇപ്പോള്‍ നിക്ഷേപകര്‍ താത്പര്യം പ്രകടിപ്പിക്കുന്നത്. ഡോളര്‍ സൂചിക കൂടുതല്‍ കരുത്താര്‍ജിക്കുന്നതും സ്വര്‍ണത്തിന് മേലുള്ള സമ്മര്‍ദ്ദം കൂട്ടുന്നുണ്ട്. ഇന്നലെ 91.882 എന്ന നിലയിലാണ് ഡോളര്‍ സൂചിക മുന്നേറിയത്. ഇതോടെ മറ്റു കറന്‍സികളില്‍ സ്വര്‍ണം സൂക്ഷിക്കുന്നവര്‍ക്ക് ചിലവ് കൂടി. മറ്റു വിലയേറിയ ലോഹങ്ങളുടെ കാര്യമെടുത്താല്‍ വെള്ളി, പ്ലാറ്റിനം ലോഹങ്ങള്‍ക്ക് ഇന്ന് നിരക്ക് കുറഞ്ഞു. വെള്ളി 0.6 ശതമാനം ഇടിഞ്ഞ് 25.89 ഡോളറിലും പ്ലാറ്റിനം 0.7 ശതമാനം ഇടിഞ്ഞ് 1,198.19 ഡോളറിലുമാണ് എത്തിനില്‍ക്കുന്നത്.
More From GoodReturns

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

സ്വർണ്ണവില കുതിക്കുന്നു: കേരളത്തിൽ പവൻ വില ഒരു ലക്ഷം കടന്നു, വിപണിയിലെ ഞെട്ടിക്കുന്ന മാറ്റങ്ങൾ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകളും ലാഭകരമായ വഴികളും അറിയാം

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ!

യുഎഇയിൽ സ്വർണവില കുറവ്: നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുമ്പോൾ ഈ കസ്റ്റംസ് നിയമങ്ങൾ അറിഞ്ഞിരിക്കണം!

യുഎഇയിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് വൻ ലാഭം

ദുബായിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ: ലാഭകരമായ പർച്ചേസിന് ഈ കാര്യങ്ങൾ അറിയൂ



Click it and Unblock the Notifications