കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില താഴോട്ടു പോവുകയാണ്. പവന് 120 രൂപയും ഗ്രാമിന് 15 രൂപയും ഇന്ന് കുറഞ്ഞു. ഇതോടെ ചൊവാഴ്ച്ച സ്വര്‍ണവില പവന് 33,520 രൂപയും ഗ്രാമിന് 4,190 രൂപയുമായി. ഈ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലനിലവാരം പവന് 33,160 രൂപയാണ് (മാര്‍ച്ച് അഞ്ചിന്). ഏറ്റവും ഉയര്‍ന്ന വിലനിലവാരമാകട്ടെ 34,440 രൂപയും.
മാര്‍ച്ച് മാസം ഇതുവരെ പവന് 920 രൂപയുടെ വിലയിടിവാണ് സംഭവിച്ചത്. ഫെബ്രുവരിയില്‍ സ്വര്‍ണം പവന് 2,640 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,800 രൂപയും ഏറ്റവും കുറഞ്ഞ നിരക്ക് 34,160 രൂപയുമായിരുന്നു (പവന്). വെള്ളി നിരക്കില്‍ ഇന്ന് ചെറിയ മാറ്റം സംഭവിച്ചു. 1 ഗ്രാം വെള്ളിക്ക് 66 രൂപയാണ് ചൊവാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 528 രൂപ.
ആഗോള വിപണിയിലെ ചലനം കണക്കിലെടുത്ത് ഇന്ന് ദേശീയ വിപണിയിലും സ്വര്‍ണവില കുറഞ്ഞു. രാജ്യത്തെ പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) 10 ഗ്രാം സ്വര്‍ണം 44,795 രൂപയാണ് വില രേഖപ്പെടുത്തുന്നത്; ഇടിവ് 0.24 ശതമാനം. വെള്ളിയുടെ കിലോ നിരക്ക് 0.5 ശതമാനം ഇടിഞ്ഞ് 66,013 രൂപയിലുമെത്തി. ഇന്നലെ വ്യാപാരം പൂര്‍ത്തിയാക്കുമ്പോള്‍ സ്വര്‍ണം 0.18 ശതമാനവും വെള്ളി 1.6 ശതമാനവും നഷ്ടം കുറിച്ചിരുന്നു.
കഴിഞ്ഞ മൂന്നാഴ്ച്ചയായി 10 ഗ്രാം സ്വര്‍ണവില 44,500 രൂപയ്ക്കും 45,300 രൂപയ്ക്കും ഇടയില്‍ തുടരുകയാണ്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ 10 ഗ്രാമിന് 56,200 രൂപയെന്ന റെക്കോര്‍ഡ് വില കണ്ടെത്തിയ ശേഷമാണ് സ്വര്‍ണത്തിന്റെ പിന്‍വാങ്ങല്‍. ഈ വര്‍ഷം മാത്രം പൊന്നിന് 5,000 രൂപയോളം മൂല്യം കുറഞ്ഞത് കാണാം. എംസിഎക്സില്‍ 44,680 രൂപയാണ് സ്വര്‍ണത്തിന്റെ പിന്തുണ നില. പ്രതിരോധ നില 46,200 രൂപയും.
രാജ്യാന്തര വിപണിയിലും ചൊവാഴ്ച്ച സ്വര്‍ണവില പതറി. അമേരിക്കന്‍ വിപണി ഇന്നലെ കുറിച്ച മുന്നേറ്റം സ്വര്‍ണത്തിന്റെ മാറ്റു കുറയാനുള്ള കാരണമായി. ഡോളര്‍ സൂചികയുടെ മുന്നേറ്റവും സ്വര്‍ണത്തിന് ക്ഷീണം ചെയ്യുന്നുണ്ട്. എന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് വ്യാപനം വീണ്ടും ശക്തമായതോടെ സ്വര്‍ണം വലിയ നഷ്ടത്തില്‍ നിന്നും കരകയറി. കഴിഞ്ഞതവണ കോവിഡ് വ്യാപനം രൂക്ഷമായപ്പോഴാണ് സുരക്ഷിത നിക്ഷേപമായ സ്വര്‍ണം റെക്കോര്‍ഡ് ഉയര്‍ച്ച കാഴ്ച്ചവെച്ചത്.
രാജ്യാന്തര വിപണിയില്‍ ഇന്ന് ഔണ്‍സിന് 1,733.69 ഡോളര്‍ എന്ന നിലയ്ക്ക് സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നുണ്ട്; വിലയിടിവ് 0.3 ശതമാനം. മറ്റു വിലയേറിയ ലോഹങ്ങളുടെ കാര്യമെടുത്താല്‍ വെള്ളി നിരക്ക് 0.6 ശതമാനം കുറഞ്ഞ് ഔണ്‍സിന് 25.61 ഡോളര്‍ രേഖപ്പെടുത്തുന്നു. പ്ലാറ്റിനം നിരക്ക് 0.3 ശതമാനം ഇടിഞ്ഞ് 1,179.59 ഡോളറിലും വന്നു നില്ക്കുന്നു.
നിലവില്‍ 10 വര്‍ഷം കാലാവധിയുള്ള അമേരിക്കന്‍ ബോണ്ടുകളുടെ വരുമാനം സാവധാനം ക്രമപ്പെടുകയാണ്. നേരത്തെ, കഴിഞ്ഞ 14 മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ച്ചയിലാണ് ബോണ്ട് നേട്ടമെത്തിയത്. ഇതോടെ പലിശ ലഭിക്കാത്ത സ്വര്‍ണത്തെക്കാളും നഷ്ടസാധ്യതയില്ലാത്ത ബോണ്ടുകള്‍ വാങ്ങാനായി നിക്ഷേപകര്‍ക്ക് താത്പര്യം. എന്തായാലും ബോണ്ട് നേട്ടം ക്രമപ്പെട്ട പശ്ചാത്തലം ഓഹരികള്‍ക്കും സ്വര്‍ണത്തിനും തുണയേകുന്നുണ്ട്.
More From GoodReturns

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

ദുബായിൽ സ്വർണ്ണത്തിന് വൻ വിലക്കുറവ്; കേരളത്തെ അപേക്ഷിച്ച് പവന് ലാഭം 6,200 രൂപ!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ആഗോള വിപണി അവധി; സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു, ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

സ്വർണ്ണവിലയിൽ മാറ്റം; കേരളത്തിലെയും പ്രധാന നഗരങ്ങളിലെയും ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് മടങ്ങുന്നവർക്ക് ഈ ലാഭം നഷ്ടപ്പെടുത്തരുത്!

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണ്ണം വാങ്ങാൻ മികച്ച അവസരം

സ്വർണ്ണവിലയിൽ തിങ്കളാഴ്ചത്തെ മാറ്റങ്ങൾ: നിക്ഷേപകർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ന് സ്വർണ്ണം വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications