കൊച്ചി: സംസ്ഥാനത്ത് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണവില കൂടി. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ വ്യാഴാഴ്ച്ച സ്വര്‍ണവില പവന് 33,760 രൂപയും ഗ്രാമിന് 4,220 രൂപയുമായി. ഈ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലനിലവാരം പവന് 33,160 രൂപയാണ് (മാര്‍ച്ച് അഞ്ചിന്). ഏറ്റവും ഉയര്‍ന്ന വിലനിലവാരമാകട്ടെ 34,440 രൂപയും.
മാര്‍ച്ച് മാസം ഇതുവരെ പവന് 680 രൂപയുടെ വിലയിടിവാണ് സംഭവിച്ചത്. ഫെബ്രുവരിയില്‍ സ്വര്‍ണം പവന് 2,640 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,800 രൂപയും ഏറ്റവും കുറഞ്ഞ നിരക്ക് 34,160 രൂപയുമായിരുന്നു (പവന്). വെള്ളി നിരക്കില്‍ ഇന്ന് ചെറിയ മാറ്റം സംഭവിച്ചു. 1 ഗ്രാം വെള്ളിക്ക് 68.20 രൂപയാണ് വ്യാഴാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 545.60 രൂപ.
ആഗോള വിപണിയിലെ ചലനം പ്രമാണിച്ചാണ് ഇന്ന് ഇന്ത്യയില്‍ സ്വര്‍ണം, വെള്ളി നിരക്കുകള്‍ ഉയര്‍ന്നത്. ഉദാരനയം തുടരുമെന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പ്രഖ്യാപനം സ്വര്‍ണം, വെള്ളി നിരക്കുകളെ സ്വാധീനിച്ചു. രാജ്യത്തെ പ്രമുഖ ചരക്ക് വ്യപാര കേന്ദ്രമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) 10 ഗ്രാം സ്വര്‍ണം 45,189 രൂപയാണ് ഇന്ന് വില രേഖപ്പെടുത്തുന്നത്. വിലവര്‍ധനവ് 0.8 ശതമാനം. വെള്ളിയുടെ കിലോ നിരക്കും 1.2 ശതമാനം കൂടി. കിലോയ്ക്ക് 68,021 രൂപയാണ് ഇന്നത്തെ വെള്ളി വില.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ ഔണ്‍സ് നിരക്ക് 0.5 ശതമാനം ഉയര്‍ന്ന് 1,752.41 ഡോളറിലാണ് എത്തിനില്‍ക്കുന്നത്. 2023 വരെ വായ്പാ നിരക്കുകള്‍ തുടരുമെന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പ്രഖ്യാപനം സ്വര്‍ണവിലയ്ക്ക് പുത്തനുണര്‍വ് നല്കി. യുഎസ് ഡോളര്‍ സൂചികയുടെ വീഴ്ച്ചയും സ്വര്‍ണത്തിന്റെ വിലയെ സ്വാധീനിക്കുന്നുണ്ട്. അമേരിക്കന്‍ കേന്ദ്ര ബാങ്കിന്റെ തീരുമാനം മുന്‍നിര്‍ത്തി വ്യാഴാഴ്ച്ച ഏഷ്യന്‍ വിപണികളെല്ലാം നേട്ടത്തിലാണ് ഇടപാടുകള്‍ക്ക് തുടക്കമിട്ടത്. ഈ വര്‍ഷം അമേരിക്കന്‍ സമ്പദ്ഘടന മെച്ചപ്പെടുമെന്നും കഴിഞ്ഞ 40 വര്‍ഷത്തിനിടെയുള്ള ഏറ്റവും വേഗമാര്‍ന്ന സാമ്പത്തിക പുരോഗമനം കൈവരിക്കുമെന്നും കേന്ദ്ര ബാങ്ക് ബുധനാഴ്ച്ച അറിയിച്ചിരുന്നു.
അമേരിക്കന്‍ ട്രഷറി വരുമാനം ക്രമപ്പെട്ടതും സ്വര്‍ണവില കൂടാനുള്ള കാരണമാണ്. ബോണ്ടുകളുടെ കുറഞ്ഞ പലിശ നിരക്ക് സ്വര്‍ണത്തെ കൂടുതല്‍ ആകര്‍ഷകമാക്കി മാറ്റുന്നു. ഇന്നലെ ഫെഡറല്‍ റിസര്‍വ് ചെയര്മാന് ജെറോം പവലിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ എസ് ആന്‍ഡ് പി 500 സൂചിക റെക്കോര്‍ഡ് കുതിപ്പ് കാഴ്ച്ചവെക്കുകയുണ്ടായി. ഉദാരനയം തുടരാനുള്ള അമേരിക്കന്‍ കേന്ദ്ര ബാങ്കിന്റെ തീരുമാനം നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.
നിലവില്‍ പണപ്പെരുപ്പത്തെ കുറിച്ചുള്ള ആശങ്ക അടിസ്ഥാനപ്പെടുത്തിയാണ് ബോണ്ടുകള്‍ ഉയര്‍ന്ന നേട്ടത്തില്‍ ചുവടുവെയ്ക്കുന്നത്. ബോണ്ടുകളുടെ ഉയര്‍ന്ന നേട്ടം ഓഹരികള്‍ക്കും സ്വര്‍ണത്തിനും ഒരുപോലെ ക്ഷീണം ചെയ്യും. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ 10 ഗ്രാമിന് 52,200 രൂപ കുറിച്ചതിന് ശേഷമാണ് സ്വര്‍ണവില ഇന്ത്യയില്‍ കൂപ്പുകുത്തിയത്. എന്തായാലും അമേരിക്കയ്ക്ക് പിന്നാലെ ജപ്പാന്റെയും ഇംഗ്ലണ്ടിന്റെയും കേന്ദ്ര ബാങ്കുകള്‍ ഈ ആഴ്ച്ച വായ്പാനയം പ്രഖ്യാപിക്കാനിരിക്കുകയാണ്. ഇപ്പോള്‍ ഇതിലേക്കാണ് ആഗോള നിക്ഷേപകരുടെ ശ്രദ്ധയും.
More From GoodReturns

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട നിർണായക വിവരങ്ങൾ

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

യുഎഇയിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് വൻ ലാഭം

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ!

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ: ലാഭകരമായ പർച്ചേസിന് ഈ കാര്യങ്ങൾ അറിയൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ഞായറാഴ്ച സ്വർണ്ണവിലയിൽ മാറ്റമില്ല; ആഭരണങ്ങൾ വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തെക്കാൾ ലാഭകരമാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ!



Click it and Unblock the Notifications