കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കൂടി. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ശനിയാഴ്ച്ച സ്വര്‍ണവില പവന് 33,800 രൂപയും ഗ്രാമിന് 4,225 രൂപയുമായി. ഈ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലനിലവാരം പവന് 33,160 രൂപയാണ് (മാര്‍ച്ച് അഞ്ചിന്). ഏറ്റവും ഉയര്‍ന്ന വിലനിലവാരമാകട്ടെ 34,440 രൂപയും.
മാര്‍ച്ച് മാസം ഇതുവരെ പവന് 640 രൂപയുടെ വിലയിടിവാണ് സംഭവിച്ചത്. ഫെബ്രുവരിയില്‍ സ്വര്‍ണം പവന് 2,640 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,800 രൂപയും ഏറ്റവും കുറഞ്ഞ നിരക്ക് 34,160 രൂപയുമായിരുന്നു (പവന്). വെള്ളി നിരക്കില്‍ ഇന്ന് ചെറിയ മാറ്റം സംഭവിച്ചു. 1 ഗ്രാം വെള്ളിക്ക് 67.50 രൂപയാണ് ശനിയാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 540 രൂപ.
രാജ്യത്തെ പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) 10 ഗ്രാം സ്വര്‍ണം 110 രൂപ കുറഞ്ഞ് 45,930 രൂപയാണ് ഇന്ന് വില രേഖപ്പടുത്തുന്നത്. ഈ അവസരത്തില്‍ ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ സ്വര്‍ണവില മാറിയിട്ടുണ്ട്. ബെംഗളൂരുവില്‍ 10 ഗ്രാം 22 കാരറ്റ് സ്വര്‍ണം 42,100 രൂപയിലേക്ക് ചുരുങ്ങി; വിലക്കുറവ് 100 രൂപ. 24 കാരറ്റ് സ്വര്‍ണത്തിന് 110 രൂപ കുറഞ്ഞ് 45,930 രൂപയും വില കുറിക്കുന്നു. ഹൈദരാബാദിലും വിശാഖപ്പട്ടണത്തും 10 ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 42,100 രൂപയാണ് ഇന്ന്. 24 കാരറ്റ് സ്വര്‍ണത്തിന് വില 45,930 രൂപ.
എന്തായാലും നേരിയ നേട്ടത്തോടെയാണ് സ്വര്‍ണം ഈ ആഴ്ച്ച കടന്നുപോകുന്നത്. എന്നാല്‍ യുഎസ് ട്രഷറി വരുമാനം ക്രമാതീതമായി ഉയരുന്നതും ഡോളര്‍ സൂചിക കരുത്താര്‍ജിക്കുന്നതും സ്വര്‍ണത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ആഗോള സമ്പദ്ഘടനകള്‍ തിരിച്ചുവരവിന്റെ സൂചനകള്‍ നല്കാന് തുടങ്ങിയത് മുതല്‍ സ്വര്‍ണവില താഴോട്ടു പോവുകയാണ്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ 10 ഗ്രാമിന് 56,200 രൂപ വില കുറിച്ച സ്വര്‍ണത്തിന് ഏഴു മാസം കൊണ്ട് 11,000 രൂപയോളം മൂല്യം നഷ്ടമായി.
ഡോളര്‍ സൂചിക അടുത്തകാലത്തെങ്ങും ദുര്ബലമാവില്ലെന്ന സൂചനയും അമേരിക്കന്‍ ബോണ്ടുകളുടെ ഉയര്‍ന്ന നേട്ടവും അടിസ്ഥാനപ്പെടുത്തി സ്വര്‍ണത്തിന്റെ വിലനിലവാരം 1,750 ഡോളറിനും 1,700 ഡോളറിനും ഇടയില്‍ തുടരുമെന്ന പ്രവചനം പ്രമുഖ ധനകാര്യ സ്ഥാപനമായ ക്രെഡിറ്റ് സൂസെ നടത്തിയിട്ടുണ്ട്. എന്തായാലും ഇന്ത്യയില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് കുത്തനെ ഉയര്‍ന്നിരിക്കുകയാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണം ഇന്ത്യയില്‍ തുടരുന്നത് (44,150 രൂപ). സ്വര്‍ണത്തിന്റെ ആഭ്യന്തര വിലയ്ക്ക് പുറമെ ഔണ്‍സിന് 6 ഡോളര്‍ അടിസ്ഥാനത്തില്‍ അധിക നിരക്ക് ഈ വാരം ഡീലര്‍മാര്‍ ഈടാക്കിയിരുന്നു. സ്വര്‍ണത്തിന് 10.75 ശതമാനം ഇറക്കുമതി തീരുവയും 3 ശതമാനം ചരക്ക് സേവന നികുതിയും കേന്ദ്രം നിലവില്‍ ചുമത്തുന്നുണ്ട്.
More From GoodReturns

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

യുഎഇയിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് വൻ ലാഭം

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ!

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ഞായറാഴ്ച സ്വർണ്ണവിലയിൽ മാറ്റമില്ല; ആഭരണങ്ങൾ വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തെക്കാൾ ലാഭകരമാക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications