സ്വര്‍ണം പവന് 120 രൂപ കൂടി; അറിയാം ഇന്നത്തെ സ്വര്‍ണം, വെള്ളി നിരക്കുകള്‍

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കൂടി. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് ഇന്ന് വില കൂടിയത്. ഇതോടെ ശനിയാഴ്ച്ച സ്വര്‍ണം പവന് 33,600 രൂപയായി; ഗ്രാമിന് വില 4,200 രൂപ. ഇന്നലെ 33,480 രൂപയായിരുന്നു പവന് വില. ഈ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലനിലവാരം പവന് 33,160 രൂപയാണ് (മാര്‍ച്ച് അഞ്ചിന്). ഏറ്റവും ഉയര്‍ന്ന വിലനിലവാരമാകട്ടെ 34,440 രൂപയും.

ഈ മാസം ആദ്യത്തെ 13 ദിവസം കൊണ്ട് പവന് 840 രൂപയുടെ വിലയിടിവ് സംഭവിച്ചു. ഫെബ്രുവരിയില്‍ സ്വര്‍ണം പവന് 2,640 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,800 രൂപയും ഏറ്റവും കുറഞ്ഞ നിരക്ക് 34,160 രൂപയുമായിരുന്നു (പവന്). വെള്ളി നിരക്കിലും ഇന്ന് മാറ്റം സംഭവിച്ചു. 1 ഗ്രാം വെള്ളിക്ക് 66.90 രൂപയാണ് ശനിയാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 535.20 രൂപ.

സ്വർണവില

ഇന്ത്യയിലെ പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്‌സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്) കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വര്‍ണം ഇന്നലെ വ്യാപാരം നടത്തിയത്. 10 ഗ്രാമിന് 44,271 രൂപയെന്ന വിലനിലവാരത്തിലേക്ക് സ്വര്‍ണം കൂപ്പുകുത്തി. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ 10 ഗ്രാമിന് 56,200 രൂപയെന്ന റെക്കോര്‍ഡ് വില രേഖപ്പെടുത്തിയതിന് ശേഷമാണ് സ്വര്‍ണത്തിന്റെ ഇപ്പോഴത്തെ വീഴ്ച്ച. 6 മാസം കൊണ്ട് 12,000 രൂപയോളം സ്വര്‍ണത്തിന് വിലയിടിഞ്ഞു.

ദേശീയ വിപണി

ഈ വര്‍ഷത്തെ ചിത്രം മാത്രം പരിശോധിച്ചാല്‍ 10 ഗ്രാമിന് 6,000 രൂപയോളം സ്വര്‍ണത്തിന് മൂല്യം കുറഞ്ഞത് കാണാം. ഇതേസമയം, ഈ വാരം ദേശീയ വിപണിയിലെ സ്വര്‍ണവിലയ്ക്ക് മേല്‍ ഔണ്‍സിന് 6 ഡോളര്‍ എന്ന കണക്കിന് സ്വര്‍ണ ഡീലര്‍മാര്‍ രാജ്യത്ത് വില ഈടാക്കി. ഇതില്‍ ഇറക്കുമതി തീരുവും ജിഎസ്ടിയും മറ്റു നികുതികളുമെല്ലാം ഉള്‍പ്പെടും. കഴിഞ്ഞയാഴ്ച്ച ഔണ്‍സിന് 5 ഡോളറായിരുന്നു ഡീലര്‍മാര്‍ ഈടാക്കിയിരുന്നത്.

കാരണങ്ങൾ

എന്തായാലും വില കുറഞ്ഞ് നില്‍ക്കുന്ന പശ്ചാത്തലത്തില്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങാനെത്തുന്നവരുടെ എണ്ണം ഇന്ത്യയില്‍ കാര്യമായി വര്‍ധിക്കുകയാണ്. വിവാഹക്കാലം ആരംഭിക്കുന്നതും അക്ഷയ തൃതീയ ദിനവും സ്വര്‍ണ ഡിമാന്‍ഡ് കുത്തനെ ഉയര്‍ത്തുമെന്ന പ്രതീക്ഷ വ്യാപാരികള്‍ക്കുണ്ട്.

അമേരിക്കന്‍ ബോണ്ട് നേട്ടങ്ങളുടെ ഉയര്‍ച്ച, ആഗോളതലത്തിലുള്ള കോവിഡ് വാക്‌സിനേഷന്‍, സമ്പദ്ഘടനകളുടെ തിരിച്ചുവരവ് എന്നിവയെല്ലാം സ്വര്‍ണവിലയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

ബോണ്ട് നേട്ടം

നിലവില്‍ 1.61 ശതമാനത്തിന് മുകളിലാണ് അമേരിക്കന്‍ ബോണ്ടുകള്‍ വരുമാനം കുറിക്കുന്നത്. ഈ സാഹചര്യം സ്വര്‍ണം ഉള്‍പ്പെടെയുള്ള എല്ലാ അസറ്റ് ക്ലാസുകളുടെയും മൂല്യം കുറയ്ക്കുന്നു. പലിശ ലഭിക്കാത്ത സ്വര്‍ണത്തെക്കാളും നഷ്ടസാധ്യതയില്ലാത്ത ബോണ്ടുകളില്‍ നിന്നും മികച്ച വരുമാനം കണ്ടെത്താനാണ് ഇപ്പോള്‍ നിക്ഷേപകര്‍ക്ക് താത്പര്യം. ഡോളര്‍ സൂചിക കരുത്താര്‍ജിക്കുന്നതും സ്വര്‍ണത്തിന് വിനയാവുന്നു.

മുന്നറിയിപ്പ്

എന്തായാലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ അവസരമാണ് ഇപ്പോള്‍. എന്നാല്‍ ഹ്രസ്വകാലം ലക്ഷ്യമാക്കി സ്വര്‍ണം വാങ്ങിയാല്‍ നഷ്ടം സംഭവിക്കാന്‍ സാധ്യത കൂടുതലാണെന്നും ഈ രംഗത്തുള്ള വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X