സ്വര്‍ണവില താഴോട്ട്; 5 ദിവസം കൊണ്ട് പവന് 1,820 രൂപ ഇടിഞ്ഞു

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുത്തനെ കുറയുന്നു. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് ഇന്ന് വില കുറഞ്ഞത്. ഇതോടെ സ്വര്‍ണം പവന് 33,160 രൂപയായി ഇന്നത്തെ നിരക്ക്; ഗ്രാമിന് വില 4,145 രൂപ. ഈ മാസം സ്വര്‍ണം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലനിലവാരമാണിത്. വ്യാഴാഴ്ച്ച 33,440 രൂപയായിരുന്നു സ്വര്‍ണം പവന് വില.

കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് പവന് 1,280 രൂപയുടെ വിലയിടിവാണ് സ്വര്‍ണം കണ്ടിരിക്കുന്നത്. ഫെബ്രുവരിയിലും സ്വര്‍ണം പവന് 2,640 രൂപ കുറയുകയുണ്ടായി. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,800 രൂപയും ഏറ്റവും കുറഞ്ഞ നിരക്ക് 34,160 രൂപയുമായിരുന്നു (പവന്). വെള്ളി നിരക്കിലും ഇന്ന് മാറ്റം സംഭവിച്ചു. 1 ഗ്രാം വെള്ളിക്ക് 65.42 രൂപയാണ് വെള്ളിയാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 523.36 രൂപ.

ദേശീയ വിപണിയിൽ

ആഗോള വിപണിയിലെ സംഭവവികാസങ്ങള്‍ മാനിച്ച് ദേശീയ വിപണിയിലും സ്വര്‍ണവില ഇന്ന് ഇടിഞ്ഞു. രാജ്യത്തെ പ്രമുഖ ചരക്ക് വ്യാപാരയിടമായ എംസിഎക്‌സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്) സ്വര്‍ണം 10 ഗ്രാമിന് 44,400 രൂപയാണ് വെള്ളിയാഴ്ച്ച വില രേഖപ്പെടുത്തുന്നത്. വിലയിടിവ് 0.3 ശതമാനം. കഴിഞ്ഞ ഒന്‍പതു ദിവസത്തിനിടെ എട്ടാം തവണയാണ് എംസിഎക്‌സില്‍ സ്വര്‍ണത്തിന് വില കുറയുന്നത്.

വീഴ്ച്ച

കഴിഞ്ഞ പത്തു മാസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലയില്‍ സ്വര്‍ണവില ഇന്നെത്തി. വെള്ളി നിരക്കിലും ഇടിവ് കാണാം. വെള്ളിയുടെ കിലോ നിരക്ക് 0.6 ശതമാനം കുറഞ്ഞ് 65,523 രൂപയാണ് എംസിഎക്‌സില്‍. രാജ്യാന്തര വിപണിയിലും സ്വര്‍ണവില താഴോട്ടുതന്നെ. സ്വര്‍ണം ഔണ്‍സിന് 0.2 ശതമാനം വിലിയിടിവ് ഇന്ന് സംഭവിച്ചു. ഇതോടെ 1,693.79 ഡോളറായി സ്വര്‍ണത്തിന്റെ ഔണ്‍സ് നിരക്ക്.

കണ്ണുതിരിക്കുന്നു

അമേരിക്കയുടെ ബോണ്ട് വരുമാനം കൂടിയ സാഹചര്യത്തില്‍ ഈ വാരം മാത്രം രണ്ടു ശതമാനത്തിലേറെയാണ് സ്വര്‍ണവില ഇടിഞ്ഞത്. മറ്റു കറന്‍സികള്‍ക്കെതിരെ ഡോളര്‍ സൂചിക കരുത്തു പ്രാപിക്കുന്നതും സ്വര്‍ണത്തിന് ക്ഷീണം ചെയ്യുന്നുണ്ട്. നഷ്ടസാധ്യതയില്ലാത്ത ബോണ്ട് വരുമാനം വര്‍ധിക്കുമ്പോള്‍ പലിശ വരുമാനമില്ലാത്ത സ്വര്‍ണത്തില്‍ നിന്നും നിക്ഷേപകര്‍ കണ്ണുതിരിക്കുകയാണ്.

ബോണ്ട് വരുമാനം

സ്വര്‍ണത്തിന് വീഴ്ച്ച പറ്റിയെങ്കിലും രാജ്യാന്തര വിപണിയില്‍ വെള്ളിയുടെ ഔണ്‍സ് നിരക്ക് 0.2 ശതമാനം കൂടി. 25.35 ഡോളറാണ് വെള്ളിയുടെ ഇന്നത്തെ വിലനിലവാരം. ഇതേസമയം, ഈ ആഴ്ച്ചയിലെ മുഴുവന്‍ ചിത്രം നോക്കിയാല്‍ വെള്ളി നിരക്കില്‍ അഞ്ച് ശതമാനം ഇടിവ് കാണാം.

പത്തു വര്‍ഷം കാലാവധിയുള്ള അമേരിക്കന്‍ ബോണ്ടുകള്‍ 1.5 ശതമാനം കുതിപ്പാണ് വ്യാഴാഴ്ച്ച രേഖപ്പെടുത്തിയത്. ഫെഡറല്‍ റിസര്‍വ് മുഖ്യന്‍ ജെറോം പവലിന്റെ പ്രസ്താവന ഇന്നലെ അമേരിക്കന്‍ ബോണ്ടുകളുടെ കുതിപ്പിന് ആധാരമായി. വരും മാസങ്ങളില്‍ പണപ്പെരുപ്പം വര്‍ധിക്കുമെന്നാണ് ജെറോം പവല്‍ അറിയിച്ചത്. ഇതേസമയം, പണപ്പെരുപ്പം താത്കാലികം മാത്രമായിരിക്കുമെന്നും ഫെഡറല്‍ റിസര്‍വിന് പലിശ നിരക്ക് കുറയ്‌ക്കേണ്ട സാഹചര്യമുണ്ടാകില്ലെന്നും പവല്‍ സൂചന നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X