സ്വര്‍ണവില കുറഞ്ഞു; നിക്ഷേപകരുടെ നെഞ്ചിടിപ്പ് കൂടുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ തിങ്കളാഴ്ച്ച സ്വര്‍ണവില പവന് 33,640 രൂപയും ഗ്രാമിന് 4,205 രൂപയുമായി. ഈ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലനിലവാരം പവന് 33,160 രൂപയാണ് (മാര്‍ച്ച് അഞ്ചിന്). ഏറ്റവും ഉയര്‍ന്ന വിലനിലവാരമാകട്ടെ 34,440 രൂപയും.

മാര്‍ച്ച് മാസം ഇതുവരെ പവന് 800 രൂപയുടെ വിലയിടിവാണ് സംഭവിച്ചത്. ഫെബ്രുവരിയില്‍ സ്വര്‍ണം പവന് 2,640 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,800 രൂപയും ഏറ്റവും കുറഞ്ഞ നിരക്ക് 34,160 രൂപയുമായിരുന്നു (പവന്). വെള്ളി നിരക്കില്‍ ഇന്ന് ചെറിയ മാറ്റം സംഭവിച്ചു. 1 ഗ്രാം വെള്ളിക്ക് 66.60 രൂപയാണ് തിങ്കളാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 532.80 രൂപ.

ദേശീയ ചിത്രം

ഇന്ന് ദേശീയ കമ്പോളത്തില്‍ സ്വര്‍ണവില 45,000 രൂപയ്ക്ക് താഴെയെത്തിയത് കാണാം. ആഗോള വിപണിയിലെ ചലനം പ്രമാണിച്ച് വെള്ളി നിരക്കുകളിലും വലിയ ഇടിവ് സംഭവിച്ചു. എംസിഎക്‌സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്) 10 ഗ്രാം സ്വര്‍ണം 44,810 രൂപയാണ് ഇന്ന് വില കുറിക്കുന്നത്. 0.5 ശതമാനം വിലയിടിവ്. വെള്ളിയുടെ കിലോ നിരക്ക് 2 ശതമാനം ഇടിഞ്ഞ് 66,070 രൂപയിലുമെത്തി. എംസിഎക്‌സില്‍ 44,680 രൂപയാണ് സ്വര്‍ണത്തിന്റെ പിന്തുണ നില. പ്രതിരോധ നില 46,200 രൂപയും.

ആഗോള കമ്പോളം

ഡോളര്‍ സൂചികയുടെ കരുത്തും അമേരിക്കന്‍ ബോണ്ടുകളുടെ നേട്ടവും അടിസ്ഥാനപ്പെടുത്തി രാജ്യാന്തര വിപണിയിലും സ്വര്‍ണവില ഇന്ന് താഴോട്ടു പോയി. സ്‌പോട് സ്വര്‍ണം ഔണ്‍സിന് 1,739.78 ഡോളറാണ് ഇന്ന് വില കുറിക്കുന്നത്. 0.3 ശതമാനം തകര്‍ച്ച. സ്വര്‍ണത്തിന് സമാനമായി വെള്ളി, പ്ലാറ്റിനം, പലേഡിയം ലോഹങ്ങളിലും വിലയിടിവ് ദൃശ്യമാണ്.

മാറ്റ് കുറയുന്നു

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നേട്ടമാണ് അടുത്തകാലത്തായി 10 വര്‍ഷം കാലാവധിയുള്ള അമേരിക്കന്‍ ബോണ്ടുകള്‍ കാഴ്ച്ചവെക്കുന്നത്. നഷ്ടസാധ്യതയില്ലാത്ത ബോണ്ടുകള്‍ ഉയര്‍ന്ന നേട്ടം നല്‍കുമ്പോള്‍ പലിശ ലഭിക്കാത്ത സ്വര്‍ണത്തില്‍ നിന്നും നിക്ഷേപകര്‍ കണ്ണെടുക്കുന്നത് പതിവായി മാറുകയാണ്. എന്തായാലും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലും ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലനും സംയുക്തമായി യുഎസ് ഹൗസ് ഫൈനാന്‍ഷ്യല്‍ സര്‍വീസസ് കമ്മിറ്റിയെ അഭിസംബോധന ചെയ്യാന്‍ ഒരുങ്ങുന്നത് സ്വര്‍ണ വ്യാപാരികള്‍ ഉറ്റുനോക്കുന്നുണ്ട്.

വീഴ്ച്ച

ഈ വര്‍ഷം മാത്രം സ്വര്‍ണത്തിന് 8 ശതമാനത്തോളമാണ് മൂല്യമിടിഞ്ഞത്. ആഗോള സമ്പദ്ഘടനകള്‍ കോവിഡ് ആശങ്കയില്‍ നിന്നും പതിയെ ഉണരുമ്പോള്‍ നിക്ഷേപകര്‍ അപകടസാധ്യതയുള്ള നിക്ഷേപങ്ങളില്‍ (റിസ്‌ക് അസറ്റുകള്‍) പണമിറക്കാന്‍ താത്പര്യപ്പെടുന്നു. സുരക്ഷിത നിക്ഷേപമായി എക്കാലവും അറിയപ്പെടുന്ന സ്വര്‍ണത്തിന്റെ തിളക്കം ഇക്കാരണത്താല്‍ മായുകയാണ്. ഇന്ത്യന്‍ വിപണിയില്‍ 5,000 രൂപയോളമാണ് സ്വര്‍ണത്തിന് ഈ വര്‍ഷം വില കുറഞ്ഞത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ 10 ഗ്രാമിന് 56,000 രൂപ വില രേഖപ്പെടുത്തിയതിന് ശേഷമാണ് പൊന്നിന്റെ വീഴ്ച്ച.

വാങ്ങണോ വിൽക്കണോ?

എന്തായാലും വിവാഹക്കാലം ആരംഭിക്കാനിരിക്കെ സ്വര്‍ണവില താഴ്ന്ന് നില്‍ക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നുണ്ട്. രാജ്യത്ത് സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവരുടെ എണ്ണം കാര്യമായി വര്‍ധിച്ചെന്ന കാര്യവും ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം. ഇതേസമയം, ഹ്രസ്വകാലം ലക്ഷ്യമിട്ട് സ്വര്‍ണത്തില്‍ നിന്നും നേട്ടം കണ്ടെത്താന്‍ ഇപ്പോള്‍ കഴിയില്ല. ദീര്‍ഘകാലത്തേക്ക് സ്വര്‍ണത്തില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ സമയം ഇതാണെന്ന് സാമ്പത്തിക വിദഗ്ധര്‍ സൂചിപ്പിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X