കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ വെള്ളിയാഴ്ച്ച സ്വര്‍ണവില പവന് 33,360 രൂപയും ഗ്രാമിന് 4,170 രൂപയുമായി. ഈ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലനിലവാരം പവന് 33,160 രൂപയാണ് (മാര്‍ച്ച് അഞ്ചിന്). ഏറ്റവും ഉയര്‍ന്ന വിലനിലവാരമാകട്ടെ 34,440 രൂപയും.
മാര്‍ച്ച് മാസം ഇതുവരെ പവന് 1080 രൂപയുടെ വിലയിടിവാണ് സംഭവിച്ചത്. ഫെബ്രുവരിയില്‍ സ്വര്‍ണം പവന് 2,640 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,800 രൂപയും ഏറ്റവും കുറഞ്ഞ നിരക്ക് 34,160 രൂപയുമായിരുന്നു (പവന്). വെള്ളി നിരക്കില്‍ ഇന്ന് ചെറിയ മാറ്റം സംഭവിച്ചു. 1 ഗ്രാം വെള്ളിക്ക് 64.80 രൂപയാണ് വെള്ളിയാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 518.40 രൂപ.
ആഗോള വിപണിയുടെ ചുവടുപിടിച്ച് ദേശീയ വിപണിയിലും സ്വര്‍ണം, വെള്ളി ലോഹങ്ങള്‍ക്ക് ഇന്ന് വിലയിടിഞ്ഞിട്ടുണ്ട്. എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) 10 ഗ്രാം സ്വര്‍ണത്തിന് 0.23 ശതമാനം വില കുറഞ്ഞു. 44,590 രൂപ നിരക്കിലാണ് എംസിഎക്സില്‍ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയുടെ കിലോ നിരക്ക് 64,840 രൂപയിലുമെത്തി. ഇന്നലെ സ്വര്‍ണം 0.35 ശതമാനവും വെള്ളി 0.5 ശതമാനവും വിലയിടിവ് നേരിട്ടിരുന്നു.
മാര്‍ച്ച് ആദ്യവാരം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് സ്വര്‍ണവില കൂപ്പുകുത്തുകയുണ്ടായി. 2020 ഓഗസ്റ്റില്‍ 56,200 രൂപ വില കുറിച്ച സ്വര്‍ണത്തിന്റെ മൂല്യം (10 ഗ്രാമിന്) ഏഴു മാസം കൊണ്ട് 11,500 രൂപയോളം ഇടിഞ്ഞു. ഈ വര്‍ഷം മാത്രം സ്വര്‍ണത്തിന് 5,000 രൂപയോളമാണ് കുറഞ്ഞത് കാണാം. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1,726 ഡോളറാണ് വെള്ളിയാഴ്ച്ച നിരക്ക്. ഈ ആഴ്ച്ച 1 ശതമാനത്തോളം സ്വര്‍ണത്തിന് മൂല്യമിടിഞ്ഞു. ഇന്നലെ ഒരാഴ്ച്ചക്കിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് സ്വര്ണമെത്തുകയുണ്ടായി (1,721 ഡോളര്‍).
മറ്റു വിലയേറിയ ലോഹങ്ങളുടെ കാര്യമെടുത്താല്‍ വെള്ളിയുടെ ഔണ്‍സ് നിരക്ക് 25 ഡോളറില്‍ തുടരുകയാണ്. പലേഡിയത്തിന്റെ ഔണ്‍സ് നിരക്ക് 2,614.51 ഡോളര്‍. 1,760 ഡോളറില്‍ താഴെ തുടരുന്ന കാലമത്രയും സ്വര്‍ണം സമ്മര്‍ദ്ദത്തിലായിരിക്കുമെന്ന് ഈ രംഗത്തുള്ള വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതേസമയം 1,660 ഡോളറിന് താഴെ സ്വര്‍ണവില എത്തിയാല്‍ മാത്രമേ ആശങ്കയേറിയ ലിക്വിഡേഷന് സമ്മര്‍ദ്ദം ഉരുത്തിരിയുകയുള്ളൂ. എംസിഎക്സില്‍ 45,250 രൂപയാണ് സ്വര്‍ണത്തിന്റെ പ്രതിരോധന നില. 44,220 രൂപയില്‍ പിന്തുണയും ലഭിക്കും.
ഏഴു വര്‍ഷം കാലാവധിയുള്ള ബോണ്ടുകളുടെ ലേലത്തിന് പിന്നാലെ യുഎസ് ട്രഷറി വരുമാനം വര്‍ധിച്ച സാഹചര്യം സ്വര്‍ണത്തിന്റെ കുതിപ്പിന് വിലങ്ങിടുകയാണ്. മറുഭാഗത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലം സ്വര്‍ണത്തിന്റെ തിരിച്ചുവരവിന് വഴിയൊരുക്കുന്നുണ്ട്. സാമ്പദ്ഘടനയില്‍ അനിശ്ചിതത്വം ഉടലെടുക്കുന്ന സന്ദര്‍ഭങ്ങളിലെല്ലാം നിക്ഷേപകര്‍ സ്വര്‍ണത്തില്‍ പണമിറക്കാനാണ് താത്പര്യപ്പെടാറ്. ഈ വര്‍ഷം മാത്രം ആഗോള വിപണിയില്‍ സ്വര്‍ണവില 9 ശതമാനമാണ് ഇടിഞ്ഞത്. യുഎസ് ബോണ്ടുകളുടെ നേട്ടവും ഡോളര്‍ സൂചികയുടെ കുതിപ്പും സ്വര്‍ണത്തിന്റെ വീഴ്ച്ചയ്ക്കുള്ള പ്രധാന കാരണങ്ങളാണ്.
More From GoodReturns

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; ഇന്നത്തെ നിരക്കും കേരളത്തിലെ വിലയും അറിയാം

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ!

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകളും ലാഭകരമായ വഴികളും അറിയാം

ദുബായിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ: ലാഭകരമായ പർച്ചേസിന് ഈ കാര്യങ്ങൾ അറിയൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ദുബായിൽ സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തെക്കാൾ ലാഭകരമാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ!



Click it and Unblock the Notifications