കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് ഇന്ന് വില കുറഞ്ഞത്. ഇതോടെ വെള്ളിയാഴ്ച്ച സ്വര്‍ണം പവന് 33,480 രൂപയായി; ഗ്രാമിന് വില 4,185 രൂപ. ഇന്നലെ 33,720 രൂപയായിരുന്നു പവന് വില. ഈ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലനിലവാരം പവന് 33,160 രൂപയാണ് (മാര്‍ച്ച് അഞ്ചിന്). ഏറ്റവും ഉയര്‍ന്ന വിലനിലവാരമാകട്ടെ 34,440 രൂപയും.
ഈ മാസം ആദ്യത്തെ 12 ദിവസം കൊണ്ട് പവന് 960 രൂപയുടെ വിലയിടിവ് സംഭവിച്ചു. ഫെബ്രുവരിയില്‍ സ്വര്‍ണം പവന് 2,640 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,800 രൂപയും ഏറ്റവും കുറഞ്ഞ നിരക്ക് 34,160 രൂപയുമായിരുന്നു (പവന്). വെള്ളി നിരക്കിലും ഇന്ന് മാറ്റം സംഭവിച്ചു. 1 ഗ്രാം വെള്ളിക്ക് 67.60 രൂപയാണ് വെള്ളിയാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 540.80 രൂപ.
ദേശീയ വിപണിയിലും ഇന്ന് സ്വര്‍ണത്തിന് വിലയിടിഞ്ഞു. ഓഹരി, ബിറ്റ്കോയിന് പോലുള്ള അപകടസാധ്യതയേറിയ നിക്ഷേപങ്ങളുടെ കുതിപ്പാണ് സ്വര്‍ണത്തിന് വിനയാവുന്നത്.
രാജ്യത്തെ പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) 10 ഗ്രാം സ്വര്‍ണം 44,731 രൂപ ഇന്ന് വില രേഖപ്പെടുത്തുന്നു. ഇടിവ് 0.3 ശതമാനം. വെള്ളിയുടെ കിലോ നിരക്കിലും 0.5 ശതമാനം ഇടിവ് സംഭവിച്ചു. 67,177 രൂപയാണ് വെള്ളി കിലോയ്ക്ക് എംസിഎക്സില്‍ വില. ഇന്നലത്തെ വ്യാപാരത്തില്‍ 0.11 ശതമാനം സ്വര്‍ണവും 0.2 ശതമാനം വെള്ളിയും മുന്നേറിയിരുന്നു.
ആഗോള വിപണിയിലും സ്വര്‍ണത്തിന്റെ നിരക്ക് താഴോട്ടു പോയത്കാണാം. എന്നാല്‍ ഈ ആഴ്ച്ചയിലെ മുഴുവന്‍ ചിത്രം വിലയിരുത്തിയാല്‍ 1 ശതമാനം നേട്ടം കുറിക്കാന്‍ പൊന്നിന് കഴിഞ്ഞു. അമേരിക്കന്‍ ബോണ്ടുകള്‍ കാഴ്ച്ചവെക്കുന്ന ഉയര്‍ന്ന വരുമാനമാണ് സ്വര്‍ണത്തിന്റെ കുതിപ്പിന് ഈ വാരം കടിഞ്ഞാണിട്ടത്. ഇന്ന് സ്വര്‍ണം ഔണ്‍സിന് 1,718 ഡോളറാണ് നിരക്ക്. നഷ്ടസാധ്യതയില്ലാത്ത ബോണ്ടുകള്‍ മുന്നേറുമ്പോള്‍ നിക്ഷേപകര്‍ പലിശ കിട്ടാത്ത സ്വര്‍ണത്തില്‍ നിന്നും കണ്ണെടുക്കുന്നത് പതിവാണ്.
മറ്റു വിലയേറിയ ലോഹങ്ങളുടെ കാര്യമെടുത്താല്‍ വെള്ളിയുടെഔണ്സ് നിരക്ക് 26.11 ഡോളറില്‍ എത്തിനില്‍ക്കുന്നു. ഈവാരം 3.5 ശതമാനം കുതിപ്പാണ് വെള്ളി രേഖപ്പെടുത്തിയത്. വ്യാഴാഴ്ച്ച വാള് സ്ട്രീറ്റ് കുറിച്ച വന്‍ മുന്നേറ്റത്തിന്റെ പ്രതിഫളനം ഇന്ന് ഏഷ്യന്‍ വിപണികളിലും കാണാം. അമേരിക്കയിലെ ബോണ്ട് വില്‍പ്പന സുഗമമായി നടന്ന സാഹചര്യം വിപണിക്ക് തുണയായി.
ബോണ്ട് വരുമാനം ഇനിയും കുതിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് നേരിയം ശമനമായിട്ടുണ്ട്. 1.9 ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക ഉത്തേജന പാക്കേജിന് അമേരിക്ക അനുമതി നല്കിയതും മെയ് മാസത്തോടെ അമേരിക്കന്‍ പൗരന്മാര്ക്കെല്ലാം വാക്സിനേഷന് ലഭിക്കുമെന്ന പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവനയും റിസ്ക് അസറ്റുകള്‍ക്ക് പുത്തനുണര്‍വ് നല്കി.
More From GoodReturns

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

യുഎഇയിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് വൻ ലാഭം

സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ!

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ: ലാഭകരമായ പർച്ചേസിന് ഈ കാര്യങ്ങൾ അറിയൂ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ഞായറാഴ്ച സ്വർണ്ണവിലയിൽ മാറ്റമില്ല; ആഭരണങ്ങൾ വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തെക്കാൾ ലാഭകരമാക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications