കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കൂടി. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് ഇന്ന് വില കൂടിയത്. ഇതോടെ തിങ്കളാഴ്ച്ച സ്വര്‍ണം പവന് 34,440 രൂപയായി; ഗ്രാമിന് വില 4,305 രൂപ. ഞായറാഴ്ച്ച 34,160 രൂപയായിരുന്നു പവന് വില. ഫെബ്രുവരിയില്‍ പവന് 2,640 രൂപയാണ് കുറഞ്ഞത്. കേന്ദ്ര ബജറ്റ് ദിനമായ ഫെബ്രുവരി ഒന്നിന് 36,800 രൂപയാണ് സ്വര്‍ണം വില രേഖപ്പെടുത്തിയത്. എന്നാല്‍ സ്വര്‍ണത്തിനും വെള്ളിക്കും ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കുമെന്ന് ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു; പിന്നാലെ സ്വര്‍ണത്തിന്റെ വിലയും താഴോട്ടു പോയി. വെള്ളി വിലയിലും ഇന്ന് മാറ്റം സംഭവിച്ചു. 1 ഗ്രാം വെള്ളിക്ക് 68.20 രൂപയാണ് ശനിയാഴ്ച്ച നിരക്ക്. 8 ഗ്രാം വെള്ളിക്ക് വില 545.60 രൂപ.

തിങ്കളാഴ്ച്ച ആഗോള വിപണിയിലും സ്വര്‍ണം, വെള്ളി ലോഹങ്ങള്‍ ചെറിയ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. അമേരിക്ക പാസാക്കിയ 1.9 ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. ഉത്തേജന പാക്കേജ് എത്തുന്നതോടെ പണപ്പെരുപ്പം ഉയരുമെന്ന് നിക്ഷേപകര്‍ ആശങ്കപ്പെടുന്നു. ഈ അവസരത്തില്‍ സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിലേക്ക് ആളുകള്‍ ശ്രദ്ധതിരിക്കുകയാണ്. ഒരാഴ്ച്ചത്തെ കുതിപ്പിന് ശേഷം ഡോളറിന് കാലിടറിയതും സ്വര്‍ണത്തിന് നേട്ടമാവുന്നുണ്ട്. രാജ്യത്തെ പ്രമുഖ ചരക്ക് വ്യാപാര ഇടമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) ഇന്ന് സ്വര്‍ണം 10 ഗ്രാമിന് 310 രൂപ വര്‍ധിച്ച് 46,046 രൂപയിലെത്തി. 0.68 ശതമാനം നേട്ടം. വെള്ളി കിലോയ്ക്ക് 778 രൂപ കൂടി 69,562 രൂപയും വില രേഖപ്പെടുത്തുന്നു; 1.13 ശതമാനം നേട്ടം.
കുതിച്ചുച്ചാടിയ അമേരിക്കയുടെ ട്രഷറി ബോണ്ട് വരുമാനം സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നതും സ്വര്‍ണവിലയ്ക്ക് കരുത്തുപകരുന്നുണ്ട്. കഴിഞ്ഞ എട്ടു മാസത്തെ ഏറ്റവും ചെറിയ വിലനിലവാരത്തില്‍ നിന്നാണ് സ്വര്‍ണം കരകയറിയിരിക്കുന്നത്. ഡോളറിന്റെ തകര്‍ച്ച സ്വര്‍ണത്തിന്റെ തിരിച്ചുവരവിന് വഴിതെളിക്കുന്നു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 0.3 ശതമാനം വിലവര്‍ധിച്ചു. നിലവില്‍ 1,739.31 ഡോളറാണ് സ്വര്‍ണത്തിന്റെ ഔണ്‍സ് നിരക്ക്. വെള്ളിയാഴ്ച്ച ഔണ്‍സിന് 1,716.85 ഡോളര്‍ വരെ സ്വര്‍ണം താഴോട്ടു പോയിരുന്നു.
സ്വര്‍ണത്തിന് വില കുറയുന്ന സാഹചര്യത്തില്‍ കഴിഞ്ഞവാരം സ്വര്‍ണം വാങ്ങിയവരുടെ എണ്ണം ഇന്ത്യയില്‍ കാര്യമായി വര്‍ധിച്ചു. എന്നാല്‍ ഹ്രസ്വകാല നേട്ടം ആഗ്രഹിച്ച് സ്വര്‍ണം വാങ്ങരുതെന്ന മുന്നറിയിപ്പ് നിക്ഷേപകര്‍ക്ക് വിദഗ്ധര്‍ നല്‍കുന്നുണ്ട്. സ്വര്‍ണത്തില്‍ ദീര്‍ഘകാല നിക്ഷേപം നടത്താന്‍ അനുയോജ്യമായ സമയം ഇതെന്നാണ് ഈ രംഗത്തുള്ളവരുടെ പക്ഷം. ഗോള്‍ഡ് ഇടിഎഫ്, സോവറിന്‍ ഗോള്‍ഡ് ബോണ്ട് മുതലായവ ഏറ്റവും കുറഞ്ഞനിലവാരമാണ് ഇപ്പോള്‍ പുലര്‍ത്തുന്നത്.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റം; കേരളത്തിലെയും പ്രധാന നഗരങ്ങളിലെയും ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് മടങ്ങുന്നവർക്ക് ഈ ലാഭം നഷ്ടപ്പെടുത്തരുത്!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണ്ണം വാങ്ങാൻ മികച്ച അവസരം

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വർണ്ണവിലയിൽ ഇന്ന് മാറ്റമില്ല: സ്വർണ്ണം വാങ്ങാൻ പ്ലാൻ ചെയ്യുന്നവർക്ക് ആശ്വാസം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ആഗോള വിപണി അവധി; സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു, ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

സ്വർണ്ണവിലയിൽ തിങ്കളാഴ്ചത്തെ മാറ്റങ്ങൾ: നിക്ഷേപകർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ന് സ്വർണ്ണം വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications