കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കൂടി. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് ഇന്ന് വില കൂടിയത്. ഇതോടെ ചൊവാഴ്ച്ച സ്വര്‍ണം പവന് 33,960 രൂപയായി; ഗ്രാമിന് വില 4,245 രൂപ. തിങ്കളാഴ്ച്ച 33,680 രൂപയായിരുന്നു പവന് വില. ഫെബ്രുവരിയില്‍ പവന് 2,640 രൂപ സ്വര്‍ണത്തിന് കുറയുകയുണ്ടായി. കേന്ദ്ര ബജറ്റ് ദിനമായ ഫെബ്രുവരി ഒന്നിന് 36,800 രൂപയാണ് സ്വര്‍ണം വില രേഖപ്പെടുത്തിയത്. എന്നാല്‍ സ്വര്‍ണത്തിനും വെള്ളിക്കും ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കുമെന്ന് ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു; പിന്നാലെ സ്വര്‍ണത്തിന്റെ വിലയും താഴോട്ടു പോയി. വെള്ളി വിലയിലും ഇന്ന് മാറ്റം സംഭവിച്ചു. 1 ഗ്രാം വെള്ളിക്ക് 67.90 രൂപയാണ് ശനിയാഴ്ച്ച നിരക്ക്. 8 ഗ്രാം വെള്ളിക്ക് വില 543.20 രൂപ.

ആഗോള വിപണിയിലെ ചലനം അടിസ്ഥാനപ്പെടുത്തി ദേശീയ വിപണിയില്‍ സ്വര്‍ണം കഴിഞ്ഞ 10 മാസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് ചുരുങ്ങിയത് കാണാം. പ്രമുഖ ചരക്ക് വ്യാപാരയിടമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) സ്വര്‍ണം 0.6 ശതമാനം തകര്‍ച്ചയോടെ 45,283 രൂപയിലെത്തി (10 ഗ്രാമിന്). ഓഗസ്റ്റില്‍ 57,000 രൂപ രേഖപ്പെടുത്തിയ സ്വര്‍ണത്തിന് ആറു മാസം കൊണ്ടാണ് 12,000 രൂപയോളം വിലയിടിഞ്ഞത്.
ആഗോള വിപണിയില്‍ ബുധനാഴ്ച്ച സ്വര്‍ണത്തിന് വീണ്ടും കാലിടറി. അമേരിക്കയുടെ ട്രഷറി വരുമാനം വര്‍ധിക്കുന്നത് സ്വര്‍ണവിലയില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. ഇന്ന് സ്വര്‍ണം ഔണ്‍സിന് 1,734.16 ഡോളറാണ് നിരക്ക്. വിലയിടിവ് 0.2 ശതമാനം. കഴിഞ്ഞവാരം സാധാരണ നിലയിലെത്തിയ അമേരിക്കയുടെ ട്രഷറി വരുമാനം ഇന്നലെ 1.4 ശതമാനം വര്‍ധിക്കുകയായിരുന്നു. ഇതോടെ നഷ്ടസാധ്യതയില്ലാത്ത അമേരിക്കന്‍ ബോണ്ടുകള്‍ വാങ്ങാനായി നിക്ഷേപകര്‍ക്ക് താത്പര്യം. സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഈ സാഹചര്യത്തില്‍ കുറഞ്ഞു.
സമ്പദ്ഘടനകളുടെ തിരിച്ചുവരവ് മുന്‍നിര്‍ത്തിയുള്ള ഓഹരി വിപണികളുടെ കുതിപ്പും അമേരിക്കന്‍ ഡോളറിന്റെ കരുത്തും സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിന്റെ മാറ്റ് കുറയ്ക്കുന്നുണ്ട്. സ്വര്‍ണത്തിന് പുറമെ മറ്റു വിലയേറിയ ലോഹങ്ങളും ഇന്ന് തകര്‍ച്ച നേരിടുന്നത് കാണാം. വെള്ളിയുടെ ഔണ്‍സ് നിരക്ക് 0.3 ശതമാനം താഴോട്ടു പോയി. 26.67 ഡോളറാണ് ഇന്ന് വെള്ളിക്ക് വില. പ്ലാറ്റിനം 0.3 ശതമാനം ഇടിവോടെ 1,200.50 ഡോളര്‍ വില കുറിക്കുന്നു. ഇതേസമയം, പലേഡിയത്തിന് ബുധനാഴ്ച്ച വില കൂടി. ഔണ്‍സിന് 0.6 ശതമാനം വര്‍ധനവോടെ 2,376.50 ഡോളറിലാണ് പലേഡിയം ചുവടുറപ്പിക്കുന്നത്.
More From GoodReturns

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട നിർണായക വിവരങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; ഇന്നത്തെ നിരക്കും കേരളത്തിലെ വിലയും അറിയാം

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

യുഎഇയിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് വൻ ലാഭം

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!



Click it and Unblock the Notifications