തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. പവന് 440 രൂപയും ഗ്രാമിന് 55 രൂപയുമാണ് ഇന്ന് വില കുറഞ്ഞത്. ഇതോടെ സ്വര്‍ണം പവന് 34,160 രൂപയായി ഇന്നത്തെ നിരക്ക്; ഗ്രാമിന് വില 4,270 രൂപ. ഈ മാസം സ്വര്‍ണം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലനിലവാരമാണിത്. വെള്ളിയാഴ്ച്ച 34,600 രൂപയായിരുന്നു സ്വര്‍ണം പവന് വില. ഫെബ്രുവരിയില്‍ ഇതുവരെ സ്വര്‍ണം പവന് 2,640 രൂപ കുറഞ്ഞു.
കേന്ദ്ര ബജറ്റ് ദിനമായ ഫെബ്രുവരി ഒന്നിന് 36,800 രൂപയാണ് സ്വര്‍ണം വില രേഖപ്പെടുത്തിയത്. എന്നാല്‍ സ്വര്‍ണത്തിനും വെള്ളിക്കും ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കുമെന്ന് ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു; പിന്നാലെ സ്വര്‍ണത്തിന്റെ വിലയും താഴാന്‍ തുടങ്ങി. വെള്ളി വിലയിലും ഇന്ന് മാറ്റം സംഭവിച്ചു. 1 ഗ്രാം വെള്ളിക്ക് 67.50 രൂപയാണ് ശനിയാഴ്ച്ച നിരക്ക്. 8 ഗ്രാം വെള്ളിക്ക് വില 540 രൂപ.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറയുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയിലും പൊന്നിന് തിളക്കം കുറയുന്നത്. രാജ്യാന്തര വിപണിയില്‍ യുഎസ് ട്രഷറി വരുമാനം വര്‍ധിച്ച സാഹചര്യത്തില്‍ സ്വര്‍ണത്തില്‍ നിന്നും ആളുകള്‍ ശ്രദ്ധ തിരിക്കുകയാണ്. ഇന്നലെ യുഎസ് ട്രഷറി ബോണ്ട് വരുമാനം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തുകയുണ്ടായി. ഇതോടെ സ്വര്‍ണത്തില്‍ നിന്നും ഓഹരിയില്‍ നിന്നും നിക്ഷേപകര്‍ കണ്ണുതിരിച്ചു.
നഷ്ട സാധ്യതയില്ലാത്ത ബോണ്ടില്‍ പണമിറക്കാനാണ് ഇപ്പോള്‍ നിക്ഷേപകര്‍ക്ക് താത്പര്യം. സ്വര്‍ണത്തിന്റെ വിലയിടിച്ചിലേക്കാണ് പുതിയ സ്ഥിതിവിശേഷം കൊണ്ടെത്തിക്കുന്നത്. ഡോളര്‍ സൂചിക കരുത്തു പ്രാപിക്കുന്നതും സ്വര്‍ണവില താഴാനുള്ള കാരണമാണ്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം ഇടിയുന്നത് സ്വര്‍ണത്തില്‍ നിക്ഷേപിച്ചവരെ അങ്കലാപ്പിലാക്കുന്നുണ്ട്.
ഹ്രസ്വകാലം ലക്ഷ്യമിട്ട് സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നവരെയാണ് ഇപ്പോഴത്തെ സാഹചര്യം പ്രധാനമായും അലട്ടുന്നത്. അനുദിനം സ്വര്‍ണവില താഴോട്ടു പോകുന്നത് ഇത്തരക്കാരെ പ്രതിസന്ധിയിലാഴ്ത്തുന്നു. ഇതേസമയം, സ്വര്‍ണത്തില്‍ ദീര്‍ഘകാലം നിക്ഷേപിക്കാന്‍ അനുയോജ്യമായ സമയം ഇതാണെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
More From GoodReturns

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

യുഎഇയിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് വൻ ലാഭം

സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ!

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകളും ലാഭകരമായ വഴികളും അറിയാം

ദുബായിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ: ലാഭകരമായ പർച്ചേസിന് ഈ കാര്യങ്ങൾ അറിയൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ഞായറാഴ്ച സ്വർണ്ണവിലയിൽ മാറ്റമില്ല; ആഭരണങ്ങൾ വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തെക്കാൾ ലാഭകരമാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ!



Click it and Unblock the Notifications