കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. പവന് 520 രൂപയും ഗ്രാമിന് 65 രൂപയുമാണ് ഇന്ന് വില കുറഞ്ഞത്. ഇതോടെ സ്വര്‍ണം പവന് 33,440 രൂപയായി ഇന്നത്തെ നിരക്ക്; ഗ്രാമിന് വില 4,180 രൂപ. ഈ മാസം സ്വര്‍ണം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലനിലവാരമാണിത്. ബുധനാഴ്ച്ച ഉച്ചയ്ക്ക് ശേഷം 33,960 രൂപയായിരുന്നു സ്വര്‍ണം പവന് വില.
കഴിഞ്ഞമാസം പവന് 2,640 രൂപയുടെ വിലയിടിവാണ് സ്വര്‍ണം കണ്ടത്. ഫെബ്രുവരിയില്‍ സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,800 രൂപയും ഏറ്റവും കുറഞ്ഞ നിരക്ക് 34,160 രൂപയുമായിരുന്നു (പവന്). വെള്ളി നിരക്കിലും ഇന്ന് മാറ്റം സംഭവിച്ചു. 1 ഗ്രാം വെള്ളിക്ക് 66.50 രൂപയാണ് വ്യാഴാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 532 രൂപ.
ആഗോള വിപണിയിലെ സംഭവവികാസങ്ങള്‍ മാനിച്ചാണ് ഇന്ത്യയില്‍ സ്വര്‍ണവില കുറയുന്നത്. അമേരിക്കയുടെ ട്രഷറി ബോണ്ട് വരുമാനം വര്‍ധിക്കുന്നത് സ്വര്‍ണത്തിന് ക്ഷീണം ചെയ്യുന്നു. രാജ്യത്തെ പ്രമുഖ ചരക്ക് വ്യപാരയിടമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) 10 ഗ്രാം സ്വര്‍ണത്തിന് 44,768 രൂപയാണ് ഇന്ന് വില. വിലയിടിവ് 0.4 ശതമാനം.
കഴിഞ്ഞ പത്ത് മാസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണമെത്തുന്നത്. വെള്ളിയുടെ കിലോ നിരക്ക് 0.8 ശതമാനം തകര്‍ച്ചയോടെ 67,473 രൂപയിലെത്തി. ഇന്നലെയും സ്വര്‍ണവില 10 ഗ്രാമിന് 600 രൂപയും വെള്ളി നിരക്ക് കിലോയ്ക്ക് 1,150 രൂപയും കുറഞ്ഞിരുന്നു.
പോയവര്‍ഷം വന്‍ കുതിച്ചുച്ചാട്ടം നടത്തിയ സ്വര്‍ണം ഓഹരി മുന്നേറ്റവും ബോണ്ട് വരുമാനവും കാരണമാണ് ഇപ്പോള്‍ കിതയ്ക്കുന്നത്. ഈ വര്‍ഷം മാത്രം 10 ഗ്രാം സ്വര്‍ണത്തിന് 5,000 രൂപയോളം വിലയിടിഞ്ഞിട്ടുണ്ട്.
ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1,711 ഡോളറാണ് വ്യാഴാഴ്ച്ച നിരക്ക്. ഇന്നലെ ഒന്‍പതു മാസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് സ്വര്‍ണവില എത്തിയിരുന്നു. ബുധനാഴ്ച്ച അമേരിക്കന്‍ ബോണ്ട് വരുമാനം 1.6 ശതമാനം വര്‍ധിച്ച സാഹചര്യത്തിലാണ് സ്വര്‍ണം പാടെ നിറംകെട്ടത്. നഷ്ടസാധ്യതയില്ലാത്ത ബോണ്ട് വാങ്ങാന്‍ നിക്ഷേപകര്‍ താത്പര്യം പ്രകടിപ്പിച്ചതോടെ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറഞ്ഞു. പലിശ ലഭിക്കാത്ത സ്വര്‍ണത്തെക്കാളും ഉയര്‍ന്ന പലിശ ഉറപ്പുവരുത്തുന്ന നിക്ഷേപങ്ങളിലാണ് ഇപ്പോള്‍ ആളുകളുടെ ശ്രദ്ധ.
വിലയേറിയ മറ്റു ലോഹങ്ങളുടെ കാര്യമെടുത്താല്‍ ആഗോള വിപണിയില്‍ വെള്ളി വില ഇന്ന് വര്‍ധിച്ചത് കാണാം. വെള്ളിയുടെ ഔണ്‍സ് നിരക്ക് 0.4 ശതമാനം കൂടി 26.18 ഡോളറിലെത്തി. പലേഡിയത്തിന്റെ ഔണ്‍സ് നിരക്ക് 0.3 ശതമാനം ഉയര്‍ന്നു; 2,347.52 ഡോളറാണ് ഇന്ന് പലേഡിയത്തിന് വില. ഇതേസമയം, പ്ലാറ്റിനം ഔണ്‍സിന് 0.5 ശതമാനം ഇടിവ് സംഭവിച്ചു. 1,161.50 ഡോളറാണ് പ്ലാറ്റിനത്തിന് ഇന്ന് വില.
More From GoodReturns

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; ഇന്നത്തെ നിരക്കും കേരളത്തിലെ വിലയും അറിയാം

യുഎഇയിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് വൻ ലാഭം

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ!

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകളും ലാഭകരമായ വഴികളും അറിയാം

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ദുബായിൽ സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തെക്കാൾ ലാഭകരമാക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications