സംസ്ഥാനത്ത് സ്വര്‍ണവില കൂടി; അറിയാം ഇന്നത്തെ സ്വര്‍ണം, വെള്ളി നിരക്കുകള്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ വ്യാഴാഴ്ച്ച സ്വര്‍ണവില പവന് 33,600 രൂപയും ഗ്രാമിന് 4,200 രൂപയുമായി. ഈ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലനിലവാരം പവന് 33,160 രൂപയാണ് (മാര്‍ച്ച് അഞ്ചിന്). ഏറ്റവും ഉയര്‍ന്ന വിലനിലവാരമാകട്ടെ 34,440 രൂപയും.

മാര്‍ച്ച് മാസം ഇതുവരെ പവന് 840 രൂപയുടെ വിലയിടിവാണ് സംഭവിച്ചത്. ഫെബ്രുവരിയില്‍ സ്വര്‍ണം പവന് 2,640 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,800 രൂപയും ഏറ്റവും കുറഞ്ഞ നിരക്ക് 34,160 രൂപയുമായിരുന്നു (പവന്). വെള്ളി നിരക്കില്‍ ഇന്ന് ചെറിയ മാറ്റം സംഭവിച്ചു. 1 ഗ്രാം വെള്ളിക്ക് 65.70 രൂപയാണ് വ്യാഴാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 525.60 രൂപ.

സംസ്ഥാനത്ത് സ്വര്‍ണവില കൂടി; അറിയാം ഇന്നത്തെ സ്വര്‍ണം, വെള്ളി നിരക്കുകള്‍

ആഗോള വിപണിയിലെ ചലനം പ്രമാണിച്ച് ദേശീയ വിപണിയിലും സ്വര്‍ണം, വെള്ളി നിരക്കുകള്‍ ഇന്ന് ഇടിഞ്ഞത് കാണാം. കോവിഡ് വ്യാപനം വര്‍ധിക്കുന്നതും യുഎസ് ബോണ്ട് നേട്ടം ക്രമപ്പെടുന്നതും സ്വര്‍ണത്തിന്റെ മാറ്റ് കൂട്ടുന്നുണ്ട്. എന്നാല്‍ കരുത്താര്‍ജിക്കുന്ന ഡോളര്‍ സൂചിക പൊന്നിന്റെ കുതിപ്പിന് വിലങ്ങുതടിയാവുകയാണ്. എംസിഎക്‌സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്) 10 ഗ്രാമിന് 44,897 രൂപയാണ് സ്വര്‍ണം വ്യാഴാഴ്ച്ച രേഖപ്പെടുത്തന്നത് (ഏപ്രില്‍ ഫ്യൂച്ചറുകള്‍). വെള്ളിയുടെ കിലോ നിരക്ക് 0.16 ശതമാനം ഇടിവോടെ 65,140 രൂപയും കുറിക്കുന്നു (ഏപ്രില്‍ ഫ്യൂച്ചറുകള്‍). ഇന്നലെ സ്വര്‍ണവും വെള്ളിയും 0.45 ശതമാനം വീതം മുന്നേറ്റം കാഴ്ച്ചവെച്ചിരുന്നു.

രാജ്യാന്തര വിപണിയില്‍ കാര്യമായ ചാഞ്ചാട്ടം സ്വര്‍ണത്തിന് സംഭവിച്ചില്ല. അമേരിക്കയുടെ ട്രഷറി വരുമാനം കുറഞ്ഞത് ഒരുപരിധി വരെ സ്വര്‍ണത്തെ തുണച്ചു. എന്നാല്‍ പൊന്നിന് മുന്നേറാനുള്ള സാഹചര്യം ഡോളര്‍ സൂചിക കൊട്ടിയടച്ചു. ഔണ്‍സിന് 1,734.81 ഡോളര്‍ എന്ന നിലയിലാണ് വ്യാഴാഴ്ച്ച സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. മറ്റു വലിയേറിയ ലോഹങ്ങളില്‍ വെള്ളിയുടെ ഔണ്‍സ് നിരക്ക് ഇന്ന് 25.10 ഡോളറാണ്; പ്ലാറ്റിനത്തിന്റെ ഔണ്‍സ് നിരക്കാകട്ടെ 1,169.96 ഡോളറും.

കഴിഞ്ഞവാരം 12 മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ച്ച രേഖപ്പെടുത്തിയ അമേരിക്കന്‍ ബോണ്ടുകള്‍ ഇപ്പോള്‍ സാവധാനം ക്രമപ്പെടുകയാണ്. അഞ്ച് വര്‍ഷം കാലാവധിയുള്ള ബോണ്ടുകളുടെ ലേലത്തില്‍ ശരാശരി ഡിമാന്‍ഡ് മാത്രം യുഎസ് ട്രഷറി വകുപ്പ് കണ്ടതോടെ ബോണ്ട് നേട്ടങ്ങള്‍ വലിയ ഉയര്‍ച്ചയില്‍ നിന്നും പിന്‍വാങ്ങി. ഏഴ് വര്‍ഷം കാലാവധിയുള്ള ബോണ്ടുകളുടെ ലേലവും വൈകാതെ നടക്കും. നിക്ഷേപകര്‍ ഇതിലേക്ക് ഉറ്റുനോക്കുന്നുണ്ട്. നഷ്ടസാധ്യതയില്ലാത്ത ബോണ്ടുകള്‍ ഉയര്‍ന്ന നേട്ടം കാഴ്ച്ചവെക്കുമ്പോള്‍ പലിശ വരുമാനമില്ലാത്ത സ്വര്‍ണം കൈവശം വെയ്ക്കാന്‍ നിക്ഷേപകര്‍ താത്പര്യപ്പെടാത്തത് പതിവാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X