കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിനവും കുത്തനെ കൂടി. പവന് 480 രൂപയും ഗ്രാമിന് 60 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ വെള്ളിയാഴ്ച്ച സ്വര്‍ണവില പവന് 33,800 രൂപയും ഗ്രാമിന് 4,225 രൂപയുമായി. വ്യാഴാഴ്ച്ച പവന് 33,320 രൂപയും ഗ്രാമിന് 4,165 രൂപയുമായിരുന്നു നിരക്ക്. ഏപ്രിലിലെ ആദ്യ രണ്ടു ദിനം കൊണ്ട് പവന് 920 രൂപ വര്‍ധിച്ചത് കാണാം.
മാര്‍ച്ചില്‍ സ്വര്‍ണത്തിന് 1,560 രൂപയുടെ വിലയിടിവ് സംഭവിച്ചിരുന്നു. പോയമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 34,440 രൂപയും (മാര്‍ച്ച് 1) ഏറ്റവും കുറഞ്ഞ നിരക്ക് 32,880 രൂപയുമാണ് (മാര്‍ച്ച് 31). ഫെബ്രുവരിയിലും 2,640 രൂപയുടെ വിലയിടിവ് പൊന്നിന് സംഭവിച്ചിരുന്നു. വെള്ളി നിരക്കിലും ഇന്ന് ചെറിയ മാറ്റമുണ്ടായത് കാണാം. 1 ഗ്രാം വെള്ളിക്ക് 65 രൂപയാണ് വെള്ളിയാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 520 രൂപ.
രാജ്യത്തെ പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) സ്വര്‍ണം 10 ഗ്രാമിന് 45,404 രൂപയെന്ന നിരക്കിലാണ് ഇന്നലെ വ്യാപാരം നടന്നത്. ഇന്ന് പൊതു അവധി ആയതുകൊണ്ട് എംസിഎക്സില്‍ വ്യാപാരം നടക്കില്ല. കിലോയ്ക്ക് 65,040 രൂപയായിരുന്നു ഇന്നലെ വെള്ളിയുടെ നിരക്ക്. എന്തായാലും ഈ ആഴ്ച്ചയിലെ മുഴുവന്‍ ചിത്രം പരിശോധിച്ചാല്‍ എംസിഎക്സില്‍ സ്വര്‍ണം 300 രൂപയോളം മുന്നേറിയത് കാണാം.
ഈ വാരമാദ്യം 44,100 രൂപയിലേക്ക് 10 ഗ്രാം സ്വര്‍ണം കൂപ്പുകുത്തിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. എന്നാല്‍ രാജ്യാന്തര കമ്പോളത്തില്‍ സ്വര്‍ണം നില മെച്ചപ്പെടുത്തിയതോടെ ഇന്ത്യയിലും പൊന്നിന് വില ഉയര്‍ന്നു. വിവാഹക്കാലം ആരംഭിക്കാനിരിക്കുന്നതും അക്ഷയതൃതീയ ദിനം അടുത്തിരിക്കുന്നതും ഇന്ത്യയില്‍ സ്വര്‍ണ ഡിമാന്‍ഡ് ഉയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് സ്വര്‍ണ വ്യാപാരികള്‍. സ്വര്‍ണവില കുറഞ്ഞ നിലവാരത്തില്‍ തുടരുന്നത് ഡിമാന്‍ഡിനെ കാര്യമായി സ്വാധീനിക്കുന്നു.
ഇതേസമയം, കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിച്ചാല് ഡിമാന്‍ഡ് ഇടിയുമെന്ന ആശങ്ക സ്വര്‍ണ വ്യാപാരികള്‍ക്കുണ്ട്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ 10 ഗ്രാമിന് 56,200 രൂപയെന്ന റെക്കോര്‍ഡ് വില തൊട്ടതിന് ശേഷമാണ് ഇന്ത്യയില്‍ സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. ഏഴു മാസം കൊണ്ട് 10 ഗ്രാമിന് 11,000 രൂപയോളം വിലയിടിവ് സംഭവിച്ചു. എന്തായാലും വിലയിലെ തിരുത്തലും ഇറക്കുമതി തീരുവ കുറഞ്ഞതും പ്രമാണിച്ച് ഇന്ത്യയിലേക്കുള്ള സ്വര്‍ണ ഇറക്കുമതി ഇപ്പോള്‍ കാര്യമായി വര്‍ധിച്ചിട്ടുണ്ട്.
മാര്‍ച്ചില്‍ മാത്രം സ്വര്‍ണ ഇറക്കുമതി 471 ശതമാനം വര്‍ധിച്ച് 160 ടണ്‍ രേഖപ്പെടുത്തി. ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനത്തില്‍ നിന്നും 10.75 ശതമാനമായി കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. 3 ശതമാനമാണ് സ്വര്‍ണത്തിന് മേലുള്ള ജിഎസ്ടി (ചരക്ക് സേവന നികുതി).
രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1,729.40 ഡോളറാണ് ഇന്ന് നിരക്ക്. ഡോളര്‍ സൂചിക ഒരല്‍പ്പം ഇടറിയതും യുഎസ് ബോണ്ട് വരുമാനം ക്രമപ്പെട്ടതും സ്വര്‍ണത്തിന് മുന്നോട്ടു കടന്നുവരാനുള്ള അവസരമായി. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ഔണ്‍സിന് 2,072 ഡോളറായിരുന്നു സ്വര്‍ണം രേഖപ്പെടുത്തിയിരുന്നത്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
