കേരളത്തില്‍ ഇന്ന് സ്വര്‍ണം പവന് വില 37,360 രൂപ. ശനിയാഴ്ച്ചയും സ്വര്‍ണവിലയില്‍ മാറ്റമില്ല. കഴിഞ്ഞ രണ്ടു ദിവസമായി സ്വര്‍ണം പവന് 37,360 രൂപ തന്നെയാണ് വില. ഈ മാസത്തെ കണക്ക് പരിശോധിച്ചാല്‍ ഡിസംബര്‍ ഒന്നിനാണ് സ്വര്‍ണം ഏറ്റവും താഴ്ന്ന വിലനിലവാരം കാഴ്ച്ചവെച്ചത്. ഈ ദിവസം സ്വര്‍ണം പവന് വില 35,920 രൂപ തൊട്ടു.
ഡിസംബര്‍ 21 -നാണ് സ്വര്‍ണം ഈ മാസത്തെ ഏറ്റവും ഉയര്‍ച്ച രേഖപ്പെടുത്തിയതും. ഈ ദിവസം സ്വര്‍ണവില 37,680 രൂപയിലെത്തി.

4,670 രൂപയാണ് ഇന്ന് (ശനി) സ്വര്‍ണം ഗ്രാമിന് വില. ആഗോള വിപണിയിലെ ചാഞ്ചാട്ടം മുന്‍നിര്‍ത്തിയാണ് ഇന്ത്യയില്‍ സ്വര്‍ണം, വെള്ളി നിരക്കുകളില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നത്. ഈ വാരം മുഴുവന്‍ ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറയുകയായിരുന്നു.
വ്യാഴാഴ്ച്ച എംസിഎക്സ് വിപണിയില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) 0.16 ശതമാനം ഇടിവോടെ 50,070 രൂപയാണ് 10 ഗ്രാം സ്വര്‍ണം രേഖപ്പെടുത്തിയത്. ഇതേസമയം, വെള്ളിയുടെ കിലോ നിരക്ക് 0.1 ശതമാനം വര്‍ധിച്ച് 67,641 രൂപയിലെത്തി. എന്തായാലും ആഗോള വിപണിയില്‍ സ്വര്‍ണവില പതിയെ സ്ഥിരത കൈവരിക്കുകയാണ്.
നിലവില്‍ 1,872.60 ഡോളറാണ് സ്വര്‍ണം ഔണ്‍സിന് നിരക്ക്. മുന്‍ സെഷനില്‍ 1 ശതമാനത്തോളം ഉയര്‍ച്ച സ്വര്‍ണം കാഴ്ച്ചവെച്ചിരുന്നു. വെള്ളിയുടെ കാര്യമെടുത്താല്‍ ഔണ്‍സിന് 25.38 ഡോളറാണ് രാജ്യാന്തര വിപണിയില്‍ ഇപ്പോള്‍ വെള്ളി നിരക്ക്.
പറഞ്ഞുവരുമ്പോള്‍ ഈ വര്‍ഷം 23 ശതമാനത്തിലേറെ നേട്ടമാണ് സ്വര്‍ണം കുറിച്ചത്. കൊവിഡ് പ്രതിസന്ധിയത്തെടുര്ന്ന് ലോകരാജ്യങ്ങള്‍ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പദ്ധതികളും പണപ്പെരുപ്പവും സ്വര്‍ണത്തിന് നേട്ടമായി. കൊവിഡ് ഭീതി വിപണിയില്‍ ഇപ്പോഴും തുടരുകയാണ്.
ബ്രിട്ടണില്‍ കൊവിഡ് വൈറസിന്റെ പുതിയ വിനാശകരമായ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ നിരവധി രാജ്യങ്ങള്‍ ബ്രിട്ടണുമായുള്ള ബന്ധം താത്കാലികമായി വിച്ഛേദിച്ചുകഴിഞ്ഞു. മരുന്നു നിര്‍മ്മാതാക്കള്‍ കൊവിഡിനെതിരായ പ്രതിരോധമരുന്ന് വികസിപ്പിക്കാനുള്ള നെട്ടോട്ടം തുടരുന്നു. ബുധനാഴ്ച്ച മാത്രം 40,000 പേര്‍ക്ക് ബ്രിട്ടണില്‍ പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
More From GoodReturns

ദുബായിൽ സ്വർണ്ണത്തിന് വൻ വിലക്കുറവ്; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമെത്ര? അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
