സ്വര്‍ണ വിലയില്‍ മാറ്റമില്ല; ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 35,600 രൂപയും ഒരു ഗ്രാമിന് 4,450 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണ വിലയുള്ളത്. പവന് 240 രൂപയുടെ വര്‍ധനവാണ് കഴിഞ്ഞ ദിവസം സ്വര്‍ണ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 35,600 രൂപയും ഒരു ഗ്രാമിന് 4,450 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണ വിലയുള്ളത്. പവന് 240 രൂപയുടെ വര്‍ധനവാണ് കഴിഞ്ഞ ദിവസം സ്വര്‍ണ വിലയില്‍ ഉണ്ടായത്. രണ്ടു ദിവസങ്ങളായി ഒരേ നിരക്കില്‍ വിപണി തുടര്‍ന്നതിന് ശേഷമായിരുന്നു ഈ വര്‍ധനവ്. വെള്ളിയാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 35,360 രൂപയായിരുന്നു വില. ഡോളറിന്റെ മൂല്യം ഉയര്‍ന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വില ഇടിയാന്‍ കാരണം.

Also Read : പഴയ നാണയങ്ങളും കറന്‍സി നോട്ടുകളും വില്‍പ്പന നടത്താറുണ്ടോ? ആര്‍ബിഐയുടെ ഈ പ്രസ്താവന അറിഞ്ഞിരിക്കൂAlso Read : പഴയ നാണയങ്ങളും കറന്‍സി നോട്ടുകളും വില്‍പ്പന നടത്താറുണ്ടോ? ആര്‍ബിഐയുടെ ഈ പ്രസ്താവന അറിഞ്ഞിരിക്കൂ

ആഗോള വിപണിയില്‍

ആഗോള വിപണിയില്‍

ആഗോള വിപണിയില്‍ 1,827.19 ഡോളറിലാണ് ട്രോയ് ഔണ്‍സ് ഇന്ന് വ്യാപാരം നടത്തുന്നത്. ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണത്തിന് മങ്ങലേല്‍പ്പിക്കുന്നത്. ഫെഡ് റിസര്‍വ് നടപടികള്‍ ഡോളറിന്റെ മൂല്യമുയര്‍ത്തിയാല്‍ സ്വര്‍ണ വില താല്‍ക്കാലികമായി ഇടിഞ്ഞേക്കാം. ദേശീയ വിപണി എംസിഎക്സില്‍ ഗോള്‍ജ് ഒക്ടോബര്‍ ഫ്യൂച്ചര്‍ 10 ഗ്രാമിന് 47,160 .00 രൂപയ്ക്കാണ് ഇന്ന് വിനിമയം നടത്തുന്നത്.

Also Read : പോസ്റ്റ് ഓഫീസില്‍ സ്ഥിര നിക്ഷേപം ആരംഭിക്കൂ; ബാങ്കുകളേക്കാള്‍ ഉയര്‍ന്ന ആദായം 1 വര്‍ഷത്തില്‍ നേടാം!Also Read : പോസ്റ്റ് ഓഫീസില്‍ സ്ഥിര നിക്ഷേപം ആരംഭിക്കൂ; ബാങ്കുകളേക്കാള്‍ ഉയര്‍ന്ന ആദായം 1 വര്‍ഷത്തില്‍ നേടാം!

ആഗസ്ത് മാസത്തില്‍

ആഗസ്ത് മാസത്തില്‍

ആഗസ്ത് മാസത്തിന്റെ ആരംഭത്തില്‍ പവന് 36,000 രൂപയായിരുന്നു നിരക്ക്. ആഗസ്തിലെ ഏറ്റവും ഉയര്‍ന്ന ഈ നിരക്കില്‍ സ്വര്‍ണം വിനിമയം ചെയ്യപ്പെട്ടത് ആഗസ്ത് 1,2 തീയ്യതികളില്‍ മാത്രമായിരുന്നു. പിന്നീട് സ്വര്‍ണ വില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. ആഗസ്റ്റ് ഒന്‍പത് മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 34,680 രൂപയായിരുന്നു വില. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ആഗസ്റ്റില്‍ സ്വര്‍ണ വിലയില്‍ പവന് 560 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

Also Read: എല്‍ഐസി ജീവന്‍ ശാന്തി പോളിസി; പെന്‍ഷന്‍ തുക നേടാം ജീവിത കാലം മുഴുവന്‍!Also Read: എല്‍ഐസി ജീവന്‍ ശാന്തി പോളിസി; പെന്‍ഷന്‍ തുക നേടാം ജീവിത കാലം മുഴുവന്‍!

ജൂലൈ മാസത്തില്‍

ജൂലൈ മാസത്തില്‍

ജൂലൈ മാസത്തില്‍ പവന് 800 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ജൂലൈ 16,20, 30 തിയതികളിലാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. പവന് 36,200 രൂപയായിരുന്നു അന്നത്തെ വില. ജൂലൈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണ വ്യാപാരം നടന്ന ദിവസം ജൂലൈ ഒന്നാം തീയ്യതി ആയിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 35,200 രൂപയായിരുന്നു ജൂലൈ ഒന്നാം തീയ്യതിയിലെ സ്വര്‍ണ നിരക്ക്.

Also Read : കുറഞ്ഞ വിലയില്‍ സ്വര്‍ണം വാങ്ങാം! ഈ പദ്ധതിയെപ്പറ്റി അറിയൂAlso Read : കുറഞ്ഞ വിലയില്‍ സ്വര്‍ണം വാങ്ങാം! ഈ പദ്ധതിയെപ്പറ്റി അറിയൂ

പ്രധാന നഗരങ്ങളിലെ സ്വര്‍ണ വില

പ്രധാന നഗരങ്ങളിലെ സ്വര്‍ണ വില

ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്വര്‍ണ വില (8 ഗ്രാം, 22 ക്യാരറ്റ്)

മുംബൈ - 36,544 രൂപ
ചെന്നൈ - 35,968 രൂപ
കൊല്‍ക്കത്ത - 37,000 രൂപ
ഡെല്‍ഹി - 36,872 രൂപ
ഹൈദരാബാദ് - 35,968 രൂപ
ബാംഗ്ലൂര്‍ - 36,680 രൂപ

Also Read : ബാങ്ക് അക്കൗണ്ട് കാലിയാണോ? 10,000 രൂപ ഓവര്‍ഡ്രാഫ്റ്റായി ലഭിക്കുമല്ലോ!Also Read : ബാങ്ക് അക്കൗണ്ട് കാലിയാണോ? 10,000 രൂപ ഓവര്‍ഡ്രാഫ്റ്റായി ലഭിക്കുമല്ലോ!

സ്വര്‍ണത്തില്‍ നിക്ഷേപം

സ്വര്‍ണത്തില്‍ നിക്ഷേപം

നിക്ഷേപം എന്ന രീതിയില്‍ സ്വര്‍ണത്തെ ആശ്രയിക്കുന്നവര്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സ്വര്‍ണ നിരക്കില്‍ ചാഞ്ചാട്ടം ദൃശ്യമായിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് ഹ്രസ്വ കാല നേട്ടങ്ങള്‍ക്കായി സ്വര്‍ണ നിക്ഷേപം അനുയോജ്യമല്ലെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അമേരിക്കന്‍ ഡോളര്‍ അടിയുറച്ചുതന്നെ നീങ്ങുമെന്നാണ് സൂചന. അതുകൊണ്ട് വരും ദിവസങ്ങളില്‍ സ്വര്‍ണത്തില്‍ ഇനിയും തിരുത്തല്‍ സംഭവിക്കാമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്താനൊരുങ്ങുന്നവര്‍ക്ക് ഇത് അനുയോജ്യമായ അവസരമാണ്.

Also Read : സ്ഥിര നിക്ഷേപം ഇനി വീട്ടിലിരുന്ന് ആരംഭിക്കാം; പുതിയ സേവനവുമായി ജിപേAlso Read : സ്ഥിര നിക്ഷേപം ഇനി വീട്ടിലിരുന്ന് ആരംഭിക്കാം; പുതിയ സേവനവുമായി ജിപേ

വെള്ളി വില

വെള്ളി വില

ഒരു ഗ്രാമിന് 69.60 രൂപയാണ് ഇന്നത്തെ വില. പത്ത് ഗ്രാം വെള്ളിക്ക് 696 രൂപയും ഒരു കിലോഗ്രാമിന് 69,600 രൂപയുമാണ് വില. ഇന്നലെ കിലോ ഗ്രാമിന് 67,800 രൂപയായിരുന്നു വില.

Read more about: gold gold price
English summary

Kerala Gold Price today 05/09/2021; Gold rate stays at the top price of this month | സ്വര്‍ണ വിലയില്‍ മാറ്റമില്ല; ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍

Kerala Gold Price today 05/09/2021; Gold rate stays at the top price of this month
Story first published: Sunday, September 5, 2021, 11:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X