സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ല. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മാറ്റമില്ലാതെ തുടരുകയാണ് സ്വര്‍ണ വില. പവന് 35,600 രൂപയും ഗ്രാമിന് 4,450 രൂപയുമാണ് വില. വെള്ളിയാഴ്ച ഒരു പവന് സ്വര്‍ണത്തിന് 35,360 രൂപയായിരുന്നു
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ല. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മാറ്റമില്ലാതെ തുടരുകയാണ് സ്വര്‍ണ വില. പവന് 35,600 രൂപയും ഗ്രാമിന് 4,450 രൂപയുമാണ് വില. വെള്ളിയാഴ്ച ഒരു പവന് സ്വര്‍ണത്തിന് 35,360 രൂപയായിരുന്നു വില. ഡോളറിന്റെ മൂല്യം ഉയര്‍ന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വില ഇടിയാന്‍ കാരണം.
ആഗോള വിപണിയില്‍
ആഗോള വിപണിയില്‍ 1,827.19 ഡോളറിലാണ് ട്രോയ് ഔണ്‍സ് ഇന്ന് വ്യാപാരം നടത്തുന്നത്. ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണത്തിന് മങ്ങലേല്‍പ്പിക്കുന്നത്. ഫെഡ് റിസര്‍വ് നടപടികള്‍ ഡോളറിന്റെ മൂല്യമുയര്‍ത്തിയാല്‍ സ്വര്‍ണ വില താല്‍ക്കാലികമായി ഇടിഞ്ഞേക്കാം. ദേശീയ വിപണി എംസിഎക്സില്‍ ഗോള്‍ജ് ഒക്ടോബര്‍ ഫ്യൂച്ചര്‍ 10 ഗ്രാമിന് 47,465.00 രൂപയ്ക്കാണ് ഇന്ന് വിനിമയം നടത്തുന്നത്.
ആഗസ്ത് മാസത്തില്‍
ആഗസ്ത് മാസത്തിന്റെ ആരംഭത്തില്‍ പവന് 36,000 രൂപയായിരുന്നു നിരക്ക്. ആഗസ്തിലെ ഏറ്റവും ഉയര്‍ന്ന ഈ നിരക്കില്‍ സ്വര്‍ണം വിനിമയം ചെയ്യപ്പെട്ടത് ആഗസ്ത് 1,2 തീയ്യതികളില്‍ മാത്രമായിരുന്നു. പിന്നീട് സ്വര്‍ണ വില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. ആഗസ്റ്റ് ഒന്‍പത് മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ ഒരു പവന് സ്വര്‍ണത്തിന് 34,680 രൂപയായിരുന്നു വില. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ആഗസ്റ്റില്‍ സ്വര്‍ണ വിലയില്‍ പവന് 560 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.
ജൂലൈ മാസത്തില്‍
ജൂലൈ മാസത്തില്‍ പവന് 800 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ജൂലൈ 16,20, 30 തിയതികളിലാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. പവന് 36,200 രൂപയായിരുന്നു അന്നത്തെ വില. ജൂലൈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണ വ്യാപാരം നടന്ന ദിവസം ജൂലൈ ഒന്നാം തീയ്യതി ആയിരുന്നു. ഒരു പവന് സ്വര്‍ണത്തിന് 35,200 രൂപയായിരുന്നു ജൂലൈ ഒന്നാം തീയ്യതിയിലെ സ്വര്‍ണ നിരക്ക്.
പ്രധാന നഗരങ്ങളിലെ സ്വര്‍ണ വില
ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്വര്‍ണ വില (8 ഗ്രാം, 22 ക്യാരറ്റ്)
മുംബൈ - 36,544 രൂപ
ചെന്നൈ - 35,968 രൂപ
കൊല്‍ക്കത്ത - 37,000 രൂപ
ഡെല്‍ഹി - 36,872 രൂപ
ഹൈദരാബാദ് - 35,968 രൂപ
ബാംഗ്ലൂര്‍ - 36,680 രൂപ
സ്വര്‍ണത്തില്‍ നിക്ഷേപം
നിക്ഷേപം എന്ന രീതിയില്‍ സ്വര്‍ണത്തെ ആശ്രയിക്കുന്നവര്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സ്വര്‍ണ നിരക്കില്‍ ചാഞ്ചാട്ടം ദൃശ്യമായിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് ഹ്രസ്വ കാല നേട്ടങ്ങള്‍ക്കായി സ്വര്‍ണ നിക്ഷേപം അനുയോജ്യമല്ലെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അമേരിക്കന്‍ ഡോളര്‍ അടിയുറച്ചുതന്നെ നീങ്ങുമെന്നാണ് സൂചന. അതുകൊണ്ട് വരും ദിവസങ്ങളില്‍ സ്വര്‍ണത്തില്‍ ഇനിയും തിരുത്തല്‍ സംഭവിക്കാമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്താനൊരുങ്ങുന്നവര്‍ക്ക് ഇത് അനുയോജ്യമായ അവസരമാണ്.
വെള്ളി വില
ഒരു ഗ്രാമിന് 69.60 രൂപയാണ് ഇന്നത്തെ വില. പത്ത് ഗ്രാം വെള്ളിക്ക് 696 രൂപയും ഒരു കിലോഗ്രാമിന് 69,600 രൂപയുമാണ് വില. ഇന്നലെ കിലോ ഗ്രാമിന് 67,800 രൂപയായിരുന്നു വില.
More From GoodReturns

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

ദുബായിൽ സ്വർണ്ണത്തിന് വൻ വിലക്കുറവ്; കേരളത്തെ അപേക്ഷിച്ച് പവന് ലാഭം 6,200 രൂപ!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ആഗോള വിപണി അവധി; സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു, ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

സ്വർണ്ണവിലയിൽ മാറ്റം; കേരളത്തിലെയും പ്രധാന നഗരങ്ങളിലെയും ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് മടങ്ങുന്നവർക്ക് ഈ ലാഭം നഷ്ടപ്പെടുത്തരുത്!

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണ്ണം വാങ്ങാൻ മികച്ച അവസരം

സ്വർണ്ണവിലയിൽ തിങ്കളാഴ്ചത്തെ മാറ്റങ്ങൾ: നിക്ഷേപകർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ന് സ്വർണ്ണം വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications