സ്വര്‍ണ വിലയില്‍ മാറ്റമില്ല, ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

സംസ്ഥാനത്ത് സ്വര്‍ണ വില പവന് 35,320 രൂപയില്‍ തുടരുകയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 4,415 രൂപയാണ് വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്നലെയാണ് സ്വര്‍ണം പവന് 200 രൂപ വര്‍ധിച്ച് 35,320 രൂപയിലെത്തിയത്. ഒക്ടോബര്‍ 1ാം

സംസ്ഥാനത്ത് സ്വര്‍ണ വില പവന് 35,320 രൂപയില്‍ തുടരുകയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 4,415 രൂപയാണ് വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്നലെയാണ് സ്വര്‍ണം പവന് 200 രൂപ വര്‍ധിച്ച് 35,320 രൂപയിലെത്തിയത്. ഒക്ടോബര്‍ 1ാം തീയ്യതി പവന് 34,720 രൂപയായിരുന്നു വില. ഇതാണ് ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും താഴ്ന്ന നിരക്ക്. 1,763.04 ഡോളറിലാണ് ട്രോയ് ഔണ്‍സ് നിലവില്‍ വ്യാപാരം നടത്തുന്നത്. ദേശീയ വിപണി എംസിഎക്‌സില്‍ ഗോള്‍ഡ് 10 ഗ്രാമിന് 47,250.00 രൂപയാണ് ഇന്നത്തെ നിരക്ക്.

സെപ്തംബറില്‍

സെപ്തംബറില്‍

സെപ്റ്റംബര്‍ ഒന്നിന് പവന് 35,440 രൂപയായിരുന്നു വില. സെപ്റ്റംബര്‍ 4, 5, 6 തീയതികളിലായിരുന്നു സ്വര്‍ണ വില മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. പവന് 35,600 രൂപയായിരുന്നു ഈ ദിവസങ്ങളിലെ സ്വര്‍ണവില. പിന്നീട് വില കുറഞ്ഞ് 35,000 രൂപയില്‍ താഴെ എത്തിയിരുന്നു. സെപ്റ്റംബര്‍ 17 നാണ് സ്വര്‍ണവില ഈ മാസം ആദ്യമായി 35,000 താഴെ എത്തിയത്. 34,720 ആയിരുന്ന വില പിന്നീട് വീണ്ടും കുറഞ്ഞ് 34,640 ലെത്തി. സെപ്തംബര്‍ മാസത്തിന്റെ അവസാനത്തില്‍ സ്വര്‍ണ വില കുറയുന്ന പ്രവണതയായിരുന്നു വിപണിയില്‍ ഉണ്ടായിരുന്നത്.

ആഗസ്ത് മാസത്തില്‍

ആഗസ്ത് മാസത്തില്‍

ആഗസ്ത് മാസത്തിന്റെ ആരംഭത്തില്‍ പവന് 36,000 രൂപയായിരുന്നു നിരക്ക്. ആഗസ്തിലെ ഏറ്റവും ഉയര്‍ന്ന ഈ നിരക്കില്‍ സ്വര്‍ണം വിനിമയം ചെയ്യപ്പെട്ടത് ആഗസ്ത് 1,2 തീയ്യതികളില്‍ മാത്രമായിരുന്നു. പിന്നീട് സ്വര്‍ണ വില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. ആഗസ്റ്റ് ഒന്‍പത് മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 34,680 രൂപയായിരുന്നു വില. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ആഗസ്റ്റില്‍ സ്വര്‍ണ വിലയില്‍ പവന് 560 രൂപയുടെ കുറവാണ് ഉണ്ടായത്.

ജൂലൈ മാസത്തില്‍

ജൂലൈ മാസത്തില്‍

ജൂലൈ മാസത്തില്‍ പവന് 800 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ജൂലൈ 16,20, 30 തിയതികളിലാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. പവന് 36,200 രൂപയായിരുന്നു അന്നത്തെ വില. ജൂലൈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണ വ്യാപാരം നടന്ന ദിവസം ജൂലൈ ഒന്നാം തീയ്യതി ആയിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 35,200 രൂപയായിരുന്നു ജൂലൈ ഒന്നാം തീയ്യതിയിലെ സ്വര്‍ണ നിരക്ക്.

പ്രധാന നഗരങ്ങളിലെ ഇന്നത്തെ സ്വര്‍ണ വില

പ്രധാന നഗരങ്ങളിലെ ഇന്നത്തെ സ്വര്‍ണ വില

ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്വര്‍ണ വില (8 ഗ്രാം, 22 ക്യാരറ്റ്)

മുംബൈ - 46,030 രൂപ
ചെന്നൈ - 44,440 രൂപ
കൊല്‍ക്കത്ത - 46,500 രൂപ
ഡെല്‍ഹി - 46,300 രൂപ
ഹൈദരാബാദ് - 44,150 രൂപ
ബാംഗ്ലൂര്‍ - 44,150 രൂപ

നിക്ഷേപകര്‍ക്ക് ആശ്വാസം

നിക്ഷേപകര്‍ക്ക് ആശ്വാസം

യുഎസ് ബോണ്ടുകളില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നതും ഓഹരികള്‍ കരുത്താര്‍ജിക്കുന്നതും കഴിഞ്ഞ മാസത്തില്‍ സ്വര്‍ണത്തിന് മങ്ങലേല്‍പ്പിച്ചിരുന്നു. ഒരു മാസത്തിനുള്ളില്‍ രാജ്യാന്തര വിപണിയില്‍ മൂന്ന് ശതമാനത്തോളം സ്വര്‍ണ വില ഇടിഞ്ഞിരുന്നു. കോവിഡ് കാലത്തെ റെക്കോര്‍ഡ് വിലയില്‍ നിന്നാണ് ഇന്ത്യയിലെ സ്വര്‍ണ്ണ വില താഴ്ന്ന നിരക്കുകളിലേക്ക് എത്തിയത്. ഈ വര്‍ഷം അവസാനത്തോടെ സ്വര്‍ണ വില വീണ്ടും മുകളിലേക്ക് കുതിക്കുമെന്നാണ് വിപണി വിദഗ്ധര്‍ നിരീക്ഷിക്കുന്നത്.

സ്വര്‍ണത്തില്‍ നിക്ഷേപം

സ്വര്‍ണത്തില്‍ നിക്ഷേപം

നിക്ഷേപം എന്ന രീതിയില്‍ സ്വര്‍ണത്തെ ആശ്രയിക്കുന്നവര്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സ്വര്‍ണ നിരക്കില്‍ ചാഞ്ചാട്ടം ദൃശ്യമായിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് ഹ്രസ്വ കാല നേട്ടങ്ങള്‍ക്കായി സ്വര്‍ണ നിക്ഷേപം അനുയോജ്യമല്ലെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അമേരിക്കന്‍ ഡോളര്‍ അടിയുറച്ചുതന്നെ നീങ്ങുമെന്നാണ് സൂചന. അതുകൊണ്ട് വരും ദിവസങ്ങളില്‍ സ്വര്‍ണത്തില്‍ ഇനിയും തിരുത്തല്‍ സംഭവിക്കാമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

ഈ വര്‍ഷം അവസാനത്തോടെ വില ഉയര്‍ന്നേക്കാം

ഈ വര്‍ഷം അവസാനത്തോടെ വില ഉയര്‍ന്നേക്കാം

ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്താനൊരുങ്ങുന്നവര്‍ക്ക് ഇത് അനുയോജ്യമായ അവസരമാണ്. കോവിഡ് ഒന്നാം തരംഗത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 7, 8 ,9 തീയതികളിലാണ് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയായ പവന് 42,000 രൂപയിലെത്തിയത്. നിലവില്‍ മറ്റ് ആസ്തികളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വര്‍ണത്തിന് മങ്ങല്‍ ഏറ്റിട്ടുണ്ടെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണ വില കുതിച്ചുയര്‍ന്നേക്കും. ഈ വര്‍ഷം അവസാനത്തോടെ വില വീണ്ടും ഉയരാന്‍ സാധ്യതയുണ്ട് എന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

വെള്ളി വില

വെള്ളി വില

വെള്ളി ഒരു ഗ്രാമിന് 65.80 രൂപയാണ് ഇന്നത്തെ വില. പത്ത് ഗ്രാം വെള്ളിക്ക് 658 രൂപയും ഒരു കിലോ ഗ്രാമിന് 65,800 രൂപയുമാണ് വില.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X