പവന് 240 രൂപ ഉയര്‍ന്നു

തുടര്‍ച്ചയായ നാല് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 240 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,440 രൂപയായി. ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 4

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുടര്‍ച്ചയായ നാല് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 240 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,440 രൂപയായി. ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 4,430 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ വരെ പവന് 35,200 രൂപയായിരുന്നു വില. ഗ്രാമിന് 4,400 രൂപയും. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു അത്. സെപ്റ്റംബര്‍ ഒന്നിന് 35,440 രൂപയായിരുന്നു ഒരു പവന് വിലയുണ്ടായിരുന്നത്. ഇത് ക്രമേണ കുറഞ്ഞെങ്കിലും സെപ്റ്റംബര്‍ 4 ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 35,600 ല്‍ എത്തി.

Also Rate : 15 വര്‍ഷത്തില്‍ 15 ലക്ഷം രൂപ സ്വന്തമാക്കണോ? ഇവിടെ നിക്ഷേപിക്കാംAlso Rate : 15 വര്‍ഷത്തില്‍ 15 ലക്ഷം രൂപ സ്വന്തമാക്കണോ? ഇവിടെ നിക്ഷേപിക്കാം

ഈ മാസം ഇതുവരെ

ഈ മാസം ഇതുവരെ

സെപ്റ്റംബര്‍ ഒന്നിന് പവന് 35,440 രൂപയായിരുന്നു വില. സെപ്റ്റംബര്‍ 4, 5, 6 തീയതികളിലായിരുന്നു സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. പവന് 35,600 രൂപയായിരുന്നു ഈ ദിവസങ്ങളിലെ സ്വര്‍ണവില. ഈ വര്‍ഷം അവസാനത്തോടെ സ്വര്‍ണ വില വീണ്ടും മുകളിലേക്ക് കുതിക്കുമെന്നാണ് വിപണി വിദഗ്ധര്‍ നിരീക്ഷിക്കുന്നത്. ഏതായാലും സ്വര്‍ണ നിക്ഷേപകര്‍ക്ക് സ്വര്‍ണം വാങ്ങിക്കൂട്ടുവാനുള്ള അനുയോജ്യമായ സാഹചര്യമാണ് നിലവിലുള്ളത്.

Also Read : വെറും 5,000 രൂപ മുടക്കി ഒരു പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി എടുക്കൂ, ഓരോ മാസവും കൈ നിറയെ സമ്പാദിക്കാംAlso Read : വെറും 5,000 രൂപ മുടക്കി ഒരു പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി എടുക്കൂ, ഓരോ മാസവും കൈ നിറയെ സമ്പാദിക്കാം

ആഗോള വിപണിയില്‍

ആഗോള വിപണിയില്‍

ആഗോള വിപണിയില്‍ സ്വര്‍ണ വില ഉയരുകയാണ്. വൈകാതെ പ്രാദേശിക വിപണികളിലും ഇത് പ്രതിഫലിച്ചേക്കാം. 1,803.66 ഡോളറിലാണ് ട്രോയ് ഔണ്‍സ് ഇന്ന് വ്യാപാരം നടത്തുന്നത്. ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണത്തിന് മങ്ങലേല്‍പ്പിക്കുന്നത്. ഫെഡ് റിസര്‍വ് നടപടികള്‍ ഡോളറിന്റെ മൂല്യമുയര്‍ത്തിയാല്‍ സ്വര്‍ണ വില താല്‍ക്കാലികമായി ഇടിഞ്ഞേക്കാം. ദേശീയ വിപണി എംസിഎക്‌സില്‍ ഗോള്‍ജ് ഒക്ടോബര്‍ ഫ്യൂച്ചര്‍ 10 ഗ്രാമിന് 47,211.00 രൂപയ്ക്കാണ് ഇന്ന് വിനിമയം നടത്തുന്നത്.

Also Read : ചെറിയ തുക നിക്ഷേപം നടത്തൂ വലിയ ആദായം തിരികെ നേടാം; ഈ പദ്ധതികള്‍ നിക്ഷേപകര്‍ക്ക് നല്‍കുന്നത് 7%ന് മുകളില്‍ പലിശAlso Read : ചെറിയ തുക നിക്ഷേപം നടത്തൂ വലിയ ആദായം തിരികെ നേടാം; ഈ പദ്ധതികള്‍ നിക്ഷേപകര്‍ക്ക് നല്‍കുന്നത് 7%ന് മുകളില്‍ പലിശ

ആഗസ്ത് മാസത്തില്‍

ആഗസ്ത് മാസത്തില്‍

ആഗസ്ത് മാസത്തിന്റെ ആരംഭത്തില്‍ പവന് 36,000 രൂപയായിരുന്നു നിരക്ക്. ആഗസ്തിലെ ഏറ്റവും ഉയര്‍ന്ന ഈ നിരക്കില്‍ സ്വര്‍ണം വിനിമയം ചെയ്യപ്പെട്ടത് ആഗസ്ത് 1,2 തീയ്യതികളില്‍ മാത്രമായിരുന്നു. പിന്നീട് സ്വര്‍ണ വില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. ആഗസ്റ്റ് ഒന്‍പത് മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 34,680 രൂപയായിരുന്നു വില. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ആഗസ്റ്റില്‍ സ്വര്‍ണ വിലയില്‍ പവന് 560 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

Also Read : തെറ്റായ അക്കൗണ്ടിലേക്ക് പണം അയച്ചോ? എങ്ങനെ നിങ്ങളുടെ പണം തിരികെ നേടാം?Also Read : തെറ്റായ അക്കൗണ്ടിലേക്ക് പണം അയച്ചോ? എങ്ങനെ നിങ്ങളുടെ പണം തിരികെ നേടാം?

ജൂലൈ മാസത്തില്‍

ജൂലൈ മാസത്തില്‍

ജൂലൈ മാസത്തില്‍ പവന് 800 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ജൂലൈ 16,20, 30 തിയതികളിലാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. പവന് 36,200 രൂപയായിരുന്നു അന്നത്തെ വില. ജൂലൈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണ വ്യാപാരം നടന്ന ദിവസം ജൂലൈ ഒന്നാം തീയ്യതി ആയിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 35,200 രൂപയായിരുന്നു ജൂലൈ ഒന്നാം തീയ്യതിയിലെ സ്വര്‍ണ നിരക്ക്.

Also Read : 29 രൂപ ദിവസ നിക്ഷേപത്തില്‍ നേടാം 4 ലക്ഷം രൂപ; എല്‍ഐസിയുടെ ഈ പോളിസിയെക്കുറിച്ച് അറിയാമോ?Also Read : 29 രൂപ ദിവസ നിക്ഷേപത്തില്‍ നേടാം 4 ലക്ഷം രൂപ; എല്‍ഐസിയുടെ ഈ പോളിസിയെക്കുറിച്ച് അറിയാമോ?

പ്രധാന നഗരങ്ങളിലെ സ്വര്‍ണ വില

പ്രധാന നഗരങ്ങളിലെ സ്വര്‍ണ വില

ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്വര്‍ണ വില (8 ഗ്രാം, 22 ക്യാരറ്റ്)

മുംബൈ - 44,600 രൂപ
ചെന്നൈ - 44,600 രൂപ
കൊല്‍ക്കത്ത - 46,550 രൂപ
ഡെല്‍ഹി - 46, 140 രൂപ
ഹൈദരാബാദ് - 44,300 രൂപ
ബാംഗ്ലൂര്‍ - 44,300 രൂപ

Also Read : ഈ പോസ്റ്റ് ഓഫീസ് സ്‌കീമില്‍ മാസം 1300 രൂപ നിക്ഷേപിച്ചുകൊണ്ട് നേടാം 13 ലക്ഷം രൂപ!Also Read : ഈ പോസ്റ്റ് ഓഫീസ് സ്‌കീമില്‍ മാസം 1300 രൂപ നിക്ഷേപിച്ചുകൊണ്ട് നേടാം 13 ലക്ഷം രൂപ!

സ്വര്‍ണത്തില്‍ നിക്ഷേപം

സ്വര്‍ണത്തില്‍ നിക്ഷേപം

നിക്ഷേപം എന്ന രീതിയില്‍ സ്വര്‍ണത്തെ ആശ്രയിക്കുന്നവര്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സ്വര്‍ണ നിരക്കില്‍ ചാഞ്ചാട്ടം ദൃശ്യമായിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് ഹ്രസ്വ കാല നേട്ടങ്ങള്‍ക്കായി സ്വര്‍ണ നിക്ഷേപം അനുയോജ്യമല്ലെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അമേരിക്കന്‍ ഡോളര്‍ അടിയുറച്ചുതന്നെ നീങ്ങുമെന്നാണ് സൂചന. അതുകൊണ്ട് വരും ദിവസങ്ങളില്‍ സ്വര്‍ണത്തില്‍ ഇനിയും തിരുത്തല്‍ സംഭവിക്കാമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

Also Read : ഈ പോസ്റ്റ് ഓഫീസ് പദ്ധതിയില്‍ ഒറ്റത്തവണ നിക്ഷേപം നടത്തുന്നതിലൂടെ നേടാം ഉറപ്പുള്ള പ്രതിമാസ വരുമാനം!Also Read : ഈ പോസ്റ്റ് ഓഫീസ് പദ്ധതിയില്‍ ഒറ്റത്തവണ നിക്ഷേപം നടത്തുന്നതിലൂടെ നേടാം ഉറപ്പുള്ള പ്രതിമാസ വരുമാനം!

ഈ വര്‍ഷം അവസാനത്തോടെ വില ഉയര്‍ന്നേക്കാം

ഈ വര്‍ഷം അവസാനത്തോടെ വില ഉയര്‍ന്നേക്കാം

ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്താനൊരുങ്ങുന്നവര്‍ക്ക് ഇത് അനുയോജ്യമായ അവസരമാണ്. കോവിഡ് ഒന്നാം തരംഗത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 7, 8 ,9 തീയതികളിലാണ് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയായ പവന് 42,000 രൂപയിലെത്തിയത്. നിലവില്‍ മറ്റ് ആസ്തികളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വര്‍ണത്തിന് മങ്ങല്‍ ഏറ്റിട്ടുണ്ടെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണ വില കുതിച്ചുയര്‍ന്നേക്കും. ഈ വര്‍ഷം അവസാനത്തോടെ വില വീണ്ടും ഉയരാന്‍ സാധ്യതയുണ്ട് എന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

Also Read : ദിവസം 200 രൂപ നിക്ഷേപിക്കുന്നതിലൂടെ 28 ലക്ഷം രൂപ നേടാം; ഈ എല്‍ഐസി പോളിസിയെക്കുറിച്ച് കൂടുതല്‍ അറിയേണ്ടേ!Also Read : ദിവസം 200 രൂപ നിക്ഷേപിക്കുന്നതിലൂടെ 28 ലക്ഷം രൂപ നേടാം; ഈ എല്‍ഐസി പോളിസിയെക്കുറിച്ച് കൂടുതല്‍ അറിയേണ്ടേ!

വെള്ളി വില

വെള്ളി വില

സംസ്ഥാനത്ത് ഇന്ന് വെള്ളി വില കുറഞ്ഞു. ഒരു ഗ്രാമിന് 67.50 രൂപയാണ് ഇന്നത്തെ വില. പത്ത് ഗ്രാം വെള്ളിക്ക് 675 രൂപയും ഒരു കിലോഗ്രാമിന് 67,500 രൂപയുമാണ് വില. ഇന്നലെ കിലോ ഗ്രാമിന് 67,400 രൂപയായിരുന്നു വില.

Read more about: gold gold price
English summary

Kerala Gold Price today 15/09/2021; Pawan rate increased by 240 rs. | പവന് 240 രൂപ ഉയര്‍ന്നു

Kerala Gold Price today 15/09/2021; Pawan rate increased by 240 rs.
Story first published: Wednesday, September 15, 2021, 11:50 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X